For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയരംഗത്തിനിടെ ജോണിന്റെ പിടുത്തം മുറുകി, കങ്കണയുടെ കൈ മുറിഞ്ഞ് ചോര വന്നു; അന്നവിടെ നടന്നത്!

  |

  സിനിമയിലെ പ്രണയ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ താരങ്ങള്‍ക്ക് നിയന്ത്രണം നഷ്ടമായതും തുടര്‍ന്ന് മോശമായി പെരുമാറിയതുമൊക്കെ പലവട്ടം കേട്ടിട്ടുണ്ട്. ഇമ്രാന്‍ ഹാഷ്മി, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയ താരങ്ങളെല്ലാം ഇത്തരത്തിലുള്ള ആരോപണ കേട്ടിട്ടുള്ളവരാണ്. എന്നാല്‍ ജോണ്‍ എബ്രാഹാമിനെതിരേയും അത്തരത്തിലൊരു ആരോപണം ഉയര്‍ന്നിരുന്നുവെന്ന് പലര്‍ക്കും ഓര്‍മ്മയുണ്ടാകില്ല.

  Also Read: കുഞ്ചാക്കോ ബോബന്‍ കള്ള് കുടിച്ചിട്ട് ബഹളമുണ്ടാക്കിയതാണ്; ദിലീപേട്ടനോട് അത് പറയാന്‍ ധൈര്യമില്ലായിരുന്നു- ജോമോൾ

  ജോണ്‍ എബ്രഹാം മോശമായി പെരുമാറിയത് കങ്കണ റണാവത്തിനോടാണ്. പൊതുവെ ബോളിവുഡിലെ ജെന്റില്‍മാന്‍ ആയിട്ടാണ് ജോണ്‍ എബ്രഹാമിനെ കണക്കാക്കുന്നത്. താരത്തിനെതിരെ ഇത്തരത്തിലൊരു ആരോപണം ഉയര്‍ന്നു വന്നുവെന്നത് ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കുന്നതായിരുന്നു. ജോണ്‍ എബ്രഹാം നായകനായി എത്തിയ ഷൂട്ടൗട്ട് അറ്റ് വഡാല എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. വിശദമായി വായിക്കാം തുടര്‍ന്ന്.

  ജോണ്‍ നായകനായി എത്തിയ ഷൂട്ടൗട്ട് അറ്റ് വഡാല യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ ധ്യാങ്സ്റ്റര്‍ ചിത്രമായിരുന്നു. കങ്കണയായിരുന്നു ജോണിന്റെ നായിക. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത ചിത്രത്തില്‍ തുഷാര്‍ കപൂര്‍, മനോജ് വാജ്‌പേയ്, സോനു സൂദ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു സിനിമ.

  Also Read: 'എന്റെ പേരിൽ മൂന്ന് ലോണുകളുണ്ട്'; അന്ന് കൈയ്യിലുള്ളത് ടാക്സി കാശ് മാത്രം, മീനാക്ഷിയുടെ പേര് പറയാതെ മഞ്ജു!

  ഈ സിനിമയിലെ ഒരു പ്രണയ രംഗം ചിത്രീകരിക്കുന്നിതിനിടെയാണ് ജോണിന്റെ നിയന്ത്രണം നഷ്ടമാവുകയും കങ്കണയോട് മോശമായി പെരുമാറിയതെന്നുനമാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ചുള്ളൊരു റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയാണ്.

  ''ഒന്നല്ല രണ്ട് ചൂടന്‍ പ്രണയ രംഗങ്ങളാണ് ഷൂട്ടൗട്ട് അറ്റ് വഡാലയിലുള്ളത്. ഒന്ന് ഒരു സിംപിള്‍ ചുംബനമാണ്. രണ്ടാമത്തേത് കുറച്ചുകൂടി വയലന്റായിട്ടുള്ളതാണ്. ജോണും നേരത്തേയും ഒരുമിച്ച് ചുംബന രംഗം ചെയ്തിട്ടുള്ളവരാണ്. അതിനാല്‍ ആദ്യത്തെ രംഗം യാതൊരു തടസവുമില്ലാതെ തന്നെ പൂര്‍ത്തിയായി. എന്നാല്‍ രണ്ടാമത്തെ രംഗത്തില്‍ ഇരവരും പരസ്പരം ദേഷ്യപ്പെട്ട് സംസാരിക്കുന്നതായിരുന്നു ഉണ്ടായിരുന്നത്''.


  ''തര്‍ക്കത്തിന്റെ ചൂടില്‍ ജോണ്‍ കങ്കണയുടെ കയ്യില്‍ കയറി പിടിച്ചു. അവളെ പിടിച്ചു നിര്‍ത്തി ചുംബിക്കുന്നതായിരുന്നു രംഗം. എന്നാല്‍ ജോണിന്റെ പിടുത്തത്തിന്റെ മുറുക്കും കൂടുതലായിപ്പോയി. പിടുത്തത്തില്‍ കങ്കണയുടെ കയ്യിലുണ്ടായിരുന്ന വളകള്‍ പൊട്ടുകയും കൈ മുറിഞ്ഞ് ചോര വരികയും ചെയ്തു. പെട്ടെന്ന് തന്നെ ജോണ്‍ കങ്കണയോട് മാപ്പ് പറയുകയും ചെയ്തു. രണ്ടുപേരും നല്ല അഭിനേതാക്കളാണ്. അതുകൊണ്ടാകാം സ്വയം മറന്ന് അഭിനയിച്ചു പോയത്'' എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്നത്തെ പ്രശ്‌നം അവിടെ തന്നെ തീരുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ജോണും കങ്കണയും ഒരുമിച്ച് അഭിനയിച്ചിട്ടില്ല.

  കേരളത്തില്‍ വേരുകളുളള ജോണ്‍ എബ്രഹാം ബോളിവുഡിലെ മുന്‍നിര താരമാണ്. ജിസം എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. മോഡലിംഗില്‍ നിന്നുമാണ് ജോണ്‍ സിനിമയിലെത്തുന്നത്. ധൂമിലെ സ്‌റ്റൈലിഷ് വില്ലന്‍ വേഷമാണ് ജോണിനെ താരമാക്കി മാറ്റുന്നത്. പിന്നീട് നായകനായും വില്ലനായുമെല്ലാം കയ്യടി നേടിയിട്ടുണ്ട് ജോണ്‍ എബ്രഹാം. ഏക് വില്ലന്‍ റിട്ടേണ്‍സ് ആണ് ജോണിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

  ഇതിനിടെ മൈക്ക് എന്ന ചിത്രം നിര്‍മ്മിച്ചു കൊണ്ട് മലയാള സിനിമയുടെ ഭാഗമാവുകയും ചെയ്തു ജോണ്‍ എബ്രഹാം. ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന പഠാനില്‍ വില്ലന്‍ വേഷത്തിലെത്തുന്നതും ജോണ്‍ ആണ്. പിന്നാലെയും നിരവധി സിനിമകള്‍ പ്രധാന വേഷത്തിലും നിര്‍മ്മാതാവായുമൊക്കെ അണിയറയിലുണ്ട്.

  അതേസമയം ദാക്കഡ് ആണ് കങ്കണയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തേജസ്, ടിങ്കു വെഡ്‌സ് ഷേരൂ എന്നിവയാണ് കങ്കണയുടേതായി അണിയറയിലുള്ളത്. പിന്നാലെ കങ്കണ തന്നെ സംവിധാനം ചെയ്യുന്ന എമര്‍ജന്‍സിയും അണിയറയിലുണ്ട്. ചിത്രത്തില്‍ ഇന്ദിരാഗാന്ധിയെയാണ് കങ്കണ അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ വിവാദ താരമാണ് കങ്കണ. തന്റെ വിവാദ പ്രസ്താവനകൡലൂടെ നിരന്തരം വാര്‍ത്തകളില്‍ നിറയാറുണ്ട് കങ്കണ. താരത്തിന്റെ പ്രകോപനപരമായ പ്രസ്താവനകള്‍ കാരണം താരത്തെ ട്വിറ്ററില്‍ നിന്നും വിലക്കുക വരെ ചെയ്തിട്ടുണ്ട്.

  English summary
  When John Abraham Lost His Control And Broke Kangana Ranuat's Bangles During A Passionate Scene
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X