Don't Miss!
- News
ഒരു മാസത്തിനിടെ കത്തിയമർന്നത് മൂന്ന് ഇരുചക്ര വാഹനങ്ങൾ : ദുരന്തത്തിന് കാരണം തേടി എംവിഡി
- Travel
200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Lifestyle
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
റിയ സെന്നിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച ജോണ്‍ എബ്രഹാം; റിയ പിന്മാറിയതിന് പിന്നില്‍!
ബോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് ജോണ്‍ എബ്രഹാം. നടനായും നിര്‍മ്മാതാവുമെല്ലാം ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട് ജോണ്‍ എബ്രഹാം. ബോൡവുഡിലെ താര കുടുംബങ്ങളുടെ പിന്‍ബലമില്ലാതെ കടന്നു വരികയും സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്ത താരമാണ് ജോണ്‍ എബ്രഹാം. ധൂമിലെ വില്ലനിലൂടെ രാജ്യത്തിന്റെ തരംഗമായി മാറിയതിന് ശേഷം കരിയറില്‍ ജോണിന് തിരിഞ്ഞു പോലും നോക്കേണ്ടി വന്നിട്ടില്ല. തന്റെ ഫിറ്റ്നസു കൊണ്ടും ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടുമെല്ലാം ജോണ്‍ എബ്രഹാം കയ്യടി നേടാറുണ്ട്.
ജോണിന്റെ കരിയറിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒരിക്കലും മറക്കാനാകാത്ത ഒന്നാണ് ബിപാഷ ബസുവുമായുള്ള പ്രണയം. ബോളിവുഡിലെ ഹോട്ട് കപ്പിളായിരുന്നു ഒരുകാലത്ത് ജോണും ബിപാഷയും. ഇരുവരും തമ്മില്‍ എട്ട് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. ഓണ്‍ സ്ക്രീനിലും ഓഫ് സ്ക്രീനിലും ജനപ്രീയ ജോഡിയായിരുന്നു ജോണും ബിപാഷയും. എന്നാല്‍ പിന്നീട് ഇരുവരും പിരിയുകയായിരുന്നു. ആരാധകരെ ഏറെ വേദനിപ്പിച്ച വേര് പിരിയില്‍ ആയിരുന്നു ഇത്.

ബിപാഷയുമായുള്ള പ്രണയത്തിന് മുമ്പ് ജോണിന് മറ്റൊരു പ്രണയമുണ്ടായിരുന്നു. നടനായി മാറുന്നതിന് മുമ്പ് സൂപ്പര്‍ മോഡലായിരുന്നു ജോണ്‍. ഈ കാലത്ത് നടിയും മോഡലുമായ റിയ സെന്നുമായി ജോണ്‍ പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് ഒരുപാട് ഷോകളില്‍ പങ്കെടുത്തിരുന്നു. ഈ സമയത്താണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. വിവാഹം കഴിക്കാനും സെറ്റില്‍ ആകാന്‍ വരേയും ഇരുവരും ചിന്തിച്ചിരുന്നുവെന്നതാണ് വസ്തുത. എന്നാല്‍ അഭിനയ ജീവതത്തില്‍ മുന്നോട്ട് പോകാന്‍ ആയിരുന്നു റിയ താല്പര്യപ്പെട്ടത്. ഇതോടെ ഈ പ്രണയ ബന്ധം ഇരുവരും ഉപേക്ഷിക്കുകയായിരുന്നു.
പിന്നീട് സ്റ്റൈല്‍ എന്ന സിനിമയിലൂടെ റിയ സിനിമയില്‍ അരങ്ങേറുകയായിരുന്നു. ജോണും പാപിലൂടെ ബോളിവുഡിലെത്തി. റിയയുമായുള്ള പ്രണയ ബന്ധം അവസാനിച്ചതോടെ ജോണ്‍ ജിസമില് ഒരുമിച്ച് അഭിനയിച്ച ബിപാഷ ബസുവുമായി പ്രണയത്തിലാവുകായിരുന്നു. രണ്ടു പേരും ഇന്ന് ഒരുപാട് മികച്ച പ്രകടനങ്ങള്‍ സമ്മാനിച്ച മുന്‍നിര താരങ്ങളാണ്. ജോണുമായി പിരിഞ്ഞ ബിപാഷ പിന്നീട് കരണ്‍ സിംഗ് ഗ്രോവറുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നു. ജോണും വിവാഹിതനായി.
അറ്റാക്ക് ആണ് ജോണ്‍ അഭിനയിച്ച് പുറത്തിറങ്ങിയ അവസാനത്തെ സിനിമ. നെറ്റ്ഫ്ളിക്സ് സീരീസായ മായിയാണ് റിയയുടെ ഏറ്റവും ഒടുവിലിറങ്ങിയ പ്രൊജക്ട്. സിനിമകളും സീരീസുകളും റിയയുടേതും ജോണിന്റേതുമായി പുറത്തിറങ്ങാനുണ്ട്. നിർമ്മാതാവായി മലയാളത്തിലുമെത്തുകയാണ് ജോണ്‍ എബ്രഹാം.
-
കൂട്ടുകാരിയുടെ ഭര്‍ത്താവിനെ തന്നെ തട്ടിയെടുത്ത ഹന്‍സിക; എന്നിട്ടിപ്പോള്‍ വിവാഹ വീഡിയോയും, വിമർശനവുമായി ആരാധകർ
-
അസീസിക്കാ വായ പൊത്തിപ്പിടിച്ചു; മക്കളെ ഇതൊന്നും പുറത്ത് പറയല്ലേ എന്നായി! തെറിവിളിയെ പറ്റി ശ്രീവിദ്യയും രാഹുലും
-
റോബിനില്‍ നിന്നും ഇത് മാത്രം പ്രതീക്ഷിച്ചില്ല; ആരതിയ്ക്ക് വേണ്ടി ബിഗ് ബോസിനെ തള്ളിപ്പറഞ്ഞതാണോന്ന് ആരാധകരും