For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്ക് ഭയമായിരുന്നു, എല്ലാം നഷ്ടമാകുമോ എന്ന്; വിവാഹം ഒളിപ്പിച്ചു വെച്ച ജൂഹി ചൗള

  |

  ബോളിവുഡിന്റെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് ജൂഹി ചൗള. തൊണ്ണൂറുകളിലെ ഏറ്റവും തിരക്കുള്ള നായിക. മിസ് ഇന്ത്യ പട്ടം നേടിയാണ് ജൂഹി സിനിമയിലെത്തുന്നത്. തന്റെ ഓണ്‍ സ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും എനര്‍ജി കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ ജൂഹി നേടിയെടുത്തു. ഇന്നും ആരാധകരുടെ പ്രിയങ്കരിയാണ് ജൂഹി. വര്‍ഷങ്ങള്‍ക്ക് ശേഷം ഗുലാബ് ഗ്യാംഗ് എന്ന ചിത്രത്തില്‍ നെഗറ്റീവ് വേഷത്തിലും ജൂഹി കയ്യടി നേടിയിരുന്നു.

  Also Read: റോബിന്റെ ചെടിച്ചട്ടി എടുത്ത് എറിഞ്ഞതിനും സ്വയം ഇറങ്ങി പോയതിനും കാരണമുണ്ട്; ആദ്യമായി ജാസ്മിന്‍ പ്രതികരിക്കുന്നു

  ബിസിനസുകാരന്‍ ജയ് മേഹ്തയാണ് ജൂഹിയുടെ ഭര്‍ത്താവ്. ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയായിരിക്കെയായിരുന്നു ജൂഹിയുടെ വിവാഹം. എന്നാല്‍ താരവിവാഹത്തിന്റെ ബഹളങ്ങളൊന്നുമില്ലാതെ ചെറുതും സ്വകാര്യവുമായ ചടങ്ങിലായിരുന്നു താരം വിവാഹിതയായത്. തന്റെ വിവാഹത്തെക്കുറിച്ച് ഒരിക്കല്‍ ജൂഹി മനസ് തുറന്നിരുന്നു. വിശദമായി വായിക്കാം.

  സോഷ്യല്‍ മീഡിയയൊന്നും ഇല്ലാതിരുന്ന കാലമായിരുന്നു അത്. അതുകൊണ്ട് തന്നെ തന്റെ വിവാഹം രഹസ്യമാക്കി വെക്കാന്‍ ജൂഹിയ്ക്ക് സാധിച്ചിരുന്നു. രാജീവ് മസന്ദിന് നല്‍കിയ അഭിമുഖത്തിലാണ് എന്തുകൊണ്ടാണ് താന്‍ വിവാഹ വാര്‍ത്ത രഹസ്യമാക്കി വച്ചതെന്ന സത്യം ജൂഹി വെളിപ്പെടുത്തിയത്. തന്റെ കരിയര്‍ നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു വിവാഹം രഹസ്യമാക്കി വെക്കാന്‍ കാരണമായതെന്നാണ് ജൂഹി പറയുന്നത്.

  ജൂഹിയുടെ ഭയം തീര്‍ത്തും ന്യായമായിരുന്നു. ഇന്നും വിവാഹശേഷം നായികമാര്‍ക്ക് അവസരങ്ങള്‍ കുറയുന്നതും നായികയില്‍ നിന്നും സപ്പോര്‍ട്ടിംഗ് റോളിലേക്ക് മാറ്റി നിര്‍ത്തുന്നതുമൊക്കെ സാധാരണമാണ്. അപ്പോള്‍ അന്നത്തെ കാലത്ത് പറയേണ്ടതില്ലല്ലോ. ഖയാമത്ത് സേ ഖയാമത്ത് തക്ക്, ഡര്‍, ബോല്‍ രാധാ ബോല്‍, ഐന, ഹം ഹേന്‍ റാഹി പ്യാര്‍ കെ തുടങ്ങിയ ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ട് അക്കാലത്തെ ഏറ്റവും തിരക്കുള്ള നായികയായി മാറിയിരുന്നു അന്ന് ജൂഹി.

  ''ഞാന്‍ നല്ല നിലയിലായിരുന്നു. ആ സമയത്താണ് ജേയ് വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നത്. എനിക്ക് കരിയര്‍ നഷ്ടമാകുമോ എന്ന ഭയമായിരുന്നു. നല്ല നിലയിലേക്ക് എത്തിയേതയുണ്ടായിരുന്നുള്ളൂ. ഇനിയും മുന്നോട്ട് പോകണമെന്നുണ്ടായിരുന്നു'' ജൂഹി പറയുന്നു. തന്റെ വിവാഹത്തെക്കുറിച്ച് കുടുംബാംഗങ്ങളോടും വളരെ അടുത്ത ചില സുഹൃത്തുക്കളോടും മാത്രമായിരുന്നു ജൂഹി പറഞ്ഞിരുന്നത്. അന്ന് ഇന്നത്തേത് പോലെ ഇന്റര്‍നെറ്റൊന്നുമില്ലാതിരുന്നതിനാല്‍ എളുപ്പമായിരുന്നുവെന്നും ജൂഹി പറയുന്നു.


  സൂഹൃത്തുക്കളിലൂടെയാണ് ജൂഹിയും ജേയും പരിചയപ്പെടുന്നത്. പിന്നാലെ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. ദാമ്പത്യ ജീവിതത്തിന്റെ 28 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഇരുവരും. രണ്ട് മക്കളാണ് ജേയ്ക്കം ജൂഹിയ്ക്കുമുള്ളത്. ''ഞാന്‍ എവിടെ പോയാലും അവനുമുണ്ടായിരുന്നു. എഴുത്തുകളും പൂക്കളും സമ്മാനങ്ങളും നല്‍കി. ഒരിക്കല്‍ എന്റെ ബര്‍ത്ത് ഡേയ്ക്ക് ട്രക്ക് നിറയെ പൂക്കള്‍ നല്‍കി. ഒരു ട്രക്ക് പൂക്കള്‍ കൊണ്ട് എന്ത് ചെയ്യാനാണ് ഞാന്‍. ചെയ്യാന്‍ പറ്റുന്നതൊക്കെ അവന്‍ ചെയ്തിരുന്നു. ഒരു വര്‍ഷം കഴിഞ്ഞ് വിവാഹഭ്യര്‍ത്ഥന നടത്തി'' എന്നാണ് ജൂഹി പറയുന്നത്.

  Recommended Video

  Dr. Robin Crazy Fan Girl: റോബിനെ കാണാൻ മഴയത്തും എത്തിയ ഫാൻ ഗേൾ | *BiggBoss

  സുല്‍ത്താനത്ത് എന്ന സിനിമയിലൂടെയായിരുന്നു ജൂഹിയുടെ അരങ്ങേറ്റം. പിന്നീട് ഖയാമത്ത് സേ ഖയാമത്തിലൂടെ താരമായി മാറുകയായിരുന്നു. തുടര്‍ന്ന് അമര്‍ പ്രേം, പ്രതിബന്ധ്, രാജു ബന്‍ഗയ ജെന്റില്‍മാന്‍, ഹം ഹേ രാഹി പ്യാര്‍ ഹേ, ഡര്‍, കഭി ഹ കഭി ന, അന്ദാസ്, അന്ദാസ് അപ്‌നാ അപ്നാ, യേസ് ബോസ് തുടങ്ങി നിരവധി ഹിറ്റുകളില്‍ അഭിനയിച്ചു. ഹരികൃഷ്ണന്‍സിലൂടെ മലയാളത്തിലുമെത്തി ജൂഹി. ശര്‍മാജി നംകീന്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഋഷി കപൂറിന്റെ അവസാന സിനിമയായിരുന്നു ഇത്.

  English summary
  When Juhi Chawla Hide Her Marriage With Jay Mehta From Media For This Reasons
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X