For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അജയും കങ്കണയും അതിരുകടന്ന അടുപ്പം, കുടുംബം തകർച്ചയിലേക്ക്; വീടുവിട്ടിറങ്ങുമെന്ന് കജോളിന്റെ ഭീഷണി

  |

  ബോളിവുഡിലെ മിന്നും താരമാണ് അജയ് ദേവ്ഗണ്‍. 2020 ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഈയ്യടുത്താണ് അജയ് ദേവ്ഗണിനെ തേടിയെത്തിയത്. ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളിള്‍ ഒരാളായ അജയ് ദേവ്ഗണിനെ തേടി മൂന്ന് തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം എത്തിയിട്ടുണ്ട്. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രഫാറായ വീരു ദേവ്ഗണിന്റെ മകനാണ് അജയ്. അച്ഛന്റെ പാതയിലൂടെ താരവും സിനിമയിലെത്തുകയായിരുന്നു.

  Also Read: ഏറ്റവും മോശം അവസ്ഥ! മക്കളോട് അച്ഛനും അമ്മയും പിരിഞ്ഞെന്ന് പറഞ്ഞത് എങ്ങനെയെന്ന് സെയ്ഫ്‌

  Recommended Video

  അജയും കങ്കണയും തമ്മില്‍ അവിഹിതം? വീടു വിട്ടിറങ്ങുമെന്ന് കജോളിന്റെ ഭീഷണി

  ആക്ഷനും കോമഡിയുമൊക്കെ ഒരുപോലെ വഴങ്ങുന്ന താരമാണ് അജയ് ദേവ്ഗണ്‍. സിനിമ പോലെ തന്നെ അജയ് ദേവ്ഗണിന്റെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. തൊണ്ണൂറുകളില്‍ പല നടിമാരുടെ പേരിനൊപ്പവും അജയ് ദേവ്ഗണിന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ബോളിവുഡിലെ സൂപ്പര്‍ നായിക കജോള്‍ ആണ് അജയ് ദേവ്ഗണിന്റെ ഭാര്യ. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. തീര്‍ത്തും വ്യത്യസ്തരാണ് അജയും കജോളും. അജയ് സംസാരപ്രിയനല്ലാത്ത, അന്തര്‍മുഖനായ വ്യക്തിയാണ്. എന്നാല്‍ കജോള്‍ ആകട്ടെ സംസാരപ്രിയയും. അതുകൊണ്ട് തന്നെ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ പലരും എതിര്‍ത്തിരുന്നു. എന്നാള്‍ ഇന്നും തങ്ങളുടെ ദാമ്പത്യ ജീവിതവുമായി മുന്നോട്ട് പോവുകയാണ് ഇരുവരും.

  വിവാഹത്തിന് മുമ്പ് പല നടിമാരുടെ പേരും അജയ്‌ക്കൊപ്പം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷവും താരത്തിന്റെ പേരിനൊപ്പം ചില ഗോസിപ്പുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേക്കുറിച്ച് ഒരിക്കല്‍ അജയ് ദേവ്ഗണന്‍ മനസ് തുറന്നിരുന്നു. ''അവിഹിതബന്ധങ്ങള്‍ നടക്കില്ല എന്നല്ല. പക്ഷെ ചിലപ്പോഴൊക്കെ രണ്ടു പേരെ ഒരുമിച്ച് കാണുമ്പോള്‍ മാധ്യമങ്ങള്‍ തെറ്റിദ്ധരിക്കുന്നതാണ്. എന്നെ ഒരാളുമായി ബന്ധപ്പെടുത്താനുള്ള ചാന്‍സ് ഞാന്‍ കൊടുക്കാറില്ല. എനിക്ക് എന്റെ വീടും ജോലിയും ഇഷ്ടമാണ്'' എന്നായിരുന്നു താരം പറഞ്ഞത്.


  വിവാഹ ശേഷം അജയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിന്നും ഏറെ കാലം അപ്രത്യക്ഷമായെങ്കിലും ഒരിക്കല്‍ താരത്തിന്‌റെ പേരും ഇടം നേടിയിരുന്നു. നടി കങ്കണ റണാവത്തിന്റെ പേരിനൊപ്പമായിരുന്നു അജയുടെ പേരും ചേര്‍ത്തുവെക്കപ്പെട്ടത്. ഇരുവരും പരിചയപ്പെടുന്നത് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു. അധികം വൈകാതെ ഗോസിപ്പുകള്‍ പ്രചരിക്കുകയായിരുന്നു.

  ഈ ചിത്രത്തിന് ശേഷം പിന്നീട് തന്റെ ചിത്രമായ തേസില്‍ കങ്കണയുടെ പേര് നിര്‍ദ്ദേശിച്ചതും അജയ് ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്. പിന്നാലെ വന്ന റാസ്‌കല്‍സിലും കങ്കണ തന്നെയായിരുന്നു നായിക. ഇതോടെ വാര്‍ത്തകള്‍ കജോളും അജയ് ദേവ്ഗണും തമ്മിലുള്ള ദാമ്പത്യ ജീവിതത്തെ ബാധിക്കാന്‍ തുടങ്ങുകയായിരുന്നു. പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് വാര്‍ത്തകൡ അസ്വസ്ഥയായ കജോള്‍ അജയോട് താന്‍ കുട്ടികളേയും കൂട്ടി വീട് വിട്ട് പോകുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ്.

  കജോളിന്റെ ഭീഷണിയെ തുടര്‍ന്ന് അജയ് കങ്കണയുമായുള്ള എല്ലാ ബന്ധവും നിര്‍ത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിന്നീട് ഇരുവരും ഒരുമിച്ച് അഭിനയിച്ചില്ല എന്നതും ഈ റിപ്പോര്‍ട്ടുകള്‍ക്ക് ശക്തി പകരുന്നതായിരുന്നു. എന്നാല്‍ വാര്‍ത്തകളോട് മൂവരും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

  അതേസമയം തന്‍ഹാജി എന്ന സിനിമയിലൂടെയാണ് അജയ് ദേവ്ഗണിനെ തേടി മൂന്നാം തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരമെത്തുന്നത്. റണ്‍വെയാണ് അജയ് ദേവ്ഗണിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ദാക്കഡ് ആണ് കങ്കണയുടെ ഒടുവില്‍ പുറത്തിറങ്ങിയ. ത്രിബംഗയിലൂടെ ഒടിടിയില്‍ അരങ്ങേറിയ കങ്കണ തന്റെ ഷോയുമായി ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലുമെത്തുകയാണ്. രുദ്ര എന്ന ഹോട്ട്‌സ്റ്റാര്‍ ഷോയിലൂടെ അജയും ഈയ്യടുത്ത് ഒടിടിയില്‍ അരങ്ങേറിയിരുന്നു. ദേശീയ അവാര്‍ഡിന്റെ സന്തോഷത്തിലാണ് താരം.

  English summary
  When Kajol Had To Interfere As The Budding Relationship Of Ajay Devgn And Kangana Ranaut Became A Talk
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X