For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുട്ടിയും കുടുംബവും ഉള്ളവർ എന്തിനാണ് ഇതിനൊക്കെ നിൽക്കുന്നത്? വിവാഹേതര ബന്ധത്തിൽ തുറന്നടിച്ച കങ്കണ

  |

  ബോളിവുഡിൽ വിവാദ നായിക ആയാണ് കങ്കണ റണൗത്ത് അറിയപ്പെടുന്നത്. 36 കാരിയായ നടി ബോളിവുഡിലെ ഏറ്റവും മികച്ച അഭിനേത്രിയാണെങ്കിലും സിനിമകളേക്കാളുപരി വിവാദങ്ങളിലാണ് കങ്കണയെ കൂടുതലായും കാണുന്നത്. രാഷ്ട്രീയ അഭിപ്രായങ്ങളുൾപ്പെടെ തുറന്നു പറയുന്ന കങ്കണയ്ക്ക് ബോളിവുഡിലെ എതിരാളികളുടെ ഒരു നിര തന്നെയുണ്ട്.

  എന്നാൽ എന്ത് പ്രശ്നം വന്നാലും ഒരടി പിന്നോട്ടില്ലെന്നാണ് കങ്കണയുടെ നയം. ബോളിവുഡിലെ നെടുംതൂണായി അറിയപ്പെടുന്ന കരൺ ജോഹറുമായുണ്ടായ തർക്കം, ഹൃതിക് റോഷനും കങ്കണയും തമ്മിലുണ്ടായ പൊലീസ് കേസ് വരെയായ പ്രശ്നം, ജാവേദ് അക്തറിന്റെ മാനനഷ്ടക്കേസ്, തപ്സി പന്നു, ആലിയ ഭട്ട് തുടങ്ങിയവർക്കെതിരായ അധിക്ഷേപം പരാമർശം തുടങ്ങി കങ്കണ എങ്ങോട്ട് തിരിഞ്ഞാലും പ്രശ്നം ആണ്.

  മുമ്പൊരിക്കൽ വിവാ​ഹേതര ബന്ധത്തെക്കുറിച്ച് കങ്കണ സംസാരിച്ചത് വലിയ ചർച്ചയായിരുന്നു. നടൻ ഹൃതിക് റോഷനുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയായിരുന്നു പരാമർശം. ഹൃതിക് താനുമായി പ്രണയത്തിലായിരുന്നെന്ന് കങ്കണ തുറന്നു പറഞ്ഞതോടെയാണ് വിവാദം ഉടലെടുത്തത്. കങ്കണയെ തനിക്കറിയില്ലെന്നായി ഹൃതിക്.

  അറിയാത്ത ആളെയാണോ നടന്റെ കൈറ്റ്സ്, കൃഷ് 3 എന്നീ സിനിമകളിൽ അഭിനയിപ്പിച്ചത് എന്നായി കങ്കണയുടെ ചോദ്യം. പിന്നെ ആരോപണ പ്രത്യാരോപണങ്ങളുടെ ഒരു നിര തന്നെ വന്നു. കങ്കണ തനിക്ക് അനാവശ്യ മെയിലുകൾ അയക്കുകയായിരുന്നെന്നാരോപിച്ച് ഹൃതിക് കുറെ മെയ്ലുകൾ പുറത്തു വിട്ടു. എന്നാൽ ഈ മെയ്ലുകൾ എഡിറ്റ് ചെയ്തതാണെന്നായിരുന്നു കങ്കണ നൽകിയ മറുപടി.

  Also Read: 'ഹരിശ്രീ അശോകന്റെ ആ ഒരു വാക്ക്, ഉർവശി പൈസയും വാങ്ങി ചെന്നൈക്ക് പോയി പിന്നാലെ പടവും നിന്നു': സംവിധായകൻ

  പിന്നീട് ഹൃതിക്കിനെ പിന്തുണച്ച് കൊണ്ട് നടന്റെ പിതാവ് രാകേഷ് റോഷനും രം​ഗത്തെത്തി. ഇതിനും കടുത്ത മറുപടി കങ്കണ നൽകി. 43 കാരനായ ഒരു പുരുഷന് ഇപ്പോഴും തന്റെ അച്ഛന്റെ നിഴലിൽ മറഞ്ഞ് നിൽക്കേണ്ട ​ഗതിയാണോ എന്നായി കങ്കണയുടെ ചോദ്യം. വാക്കുകൾ കൊണ്ടോ ബോളിവുഡിലെ പ്രബലരുടെ പിന്തുണ കൊണ്ടോ കങ്കണയെ ഒതുക്കാനാവില്ലെന്ന സ്ഥിതി വന്നതോടെ നടിക്കെതിരെ അപകീർത്തിപ്പെടുത്തിയതിന് ഹൃതിക് കേസും കൊടുത്തു. ഏറെനാൾ ഈ കേസ് നീണ്ടു പോയി.

  Also Read: 'കേരളത്തിൽ റോഡ് പണി നടക്കുകയാണ്, ചില സിനിമകൾ കാരണം നല്ല കാര്യങ്ങൾ സംഭവിക്കും'; കുഞ്ചാക്കോ ബോബൻ

  കങ്കണയാവട്ടെ പൊതുവേദികളിൽ ഇതേക്കുറിച്ച് സംസാരിക്കുന്നതിന് മടിയും കാണിച്ചില്ല. അന്ന് ഫിലിം ക്രിറ്റിക് രാജീവ് മസന്ദുമായുള്ള അഭിമുഖത്തിൽ നടി നായകൻമാരുടെ വിവാഹേതര ബന്ധത്തിനെതിരെ തുറന്നടിക്കുകയും ചെയ്തു. കുട്ടി, കുടുംബം, ഇമേജ് എന്നീ പേടികളുള്ളവർ എന്തിനാണ് വിവാഹേതര ബന്ധത്തിന് മുതിരുന്നതെന്നാണ് കങ്കണ ചോദിച്ചത്.

  Also Read: ക്ഷീണം മൂലം ആദ്യ രാത്രിയില്ലെന്ന് ആലിയ; കത്രീന കൈഫിന്റെ ഉപദേശമിങ്ങനെ

  'പ്രതിഛായ തകരുന്നതിനെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും മക്കളെക്കുറിച്ചും വേവലാതി ഉണ്ടെങ്കിൽ എന്തുകൊണ്ടാണ് നിങ്ങൾ അവിഹിത ബന്ധങ്ങൾ നിർത്താത്തത്,' കങ്കണ ചോദിച്ചതിങ്ങനെ. എന്നാൽ ഈ വിവാദത്തിലുടനീളം ഹൃതിക് ഒരിക്കൽ പോലും പരസ്യ പ്രതികരണം നടത്തിയില്ല. അതേസമയം നടന്റെ മുൻ ഭാര്യ സൂസനുൾപ്പെടെ കങ്കണയ്ക്കെതിരെ രം​ഗത്ത് വന്നിരുന്നു. ഇപ്പോൾ ഈ വിവാദ​ങ്ങൾ ഏറെക്കുറെ അവസാനിച്ചു.

  Read more about: kangana
  English summary
  when kangana ranaut slams hrithik roshan; ask why cant married men stop having affairs
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X