For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തനിക്ക് പറഞ്ഞ വേഷം പ്രീതി സിന്റ തട്ടിയെടുത്തെന്ന് കരീന; 'നന്ദി' പറഞ്ഞ് വീഡിയോ ചെയ്ത് പ്രീതി

  |

  ബോളിവുഡിലെ താരപൊലിമയുടെ പിന്നാമ്പുറത്ത് പലപ്പോഴും വഴക്കുകളും പിണക്കങ്ങളുമെക്കെയാണ് അരങ്ങേറാളുള്ളത്. മുന്‍നിര താരങ്ങള്‍ക്കിടയില്‍ പോലും അഭിപ്രായ ഭിന്നതയും വഴക്കുകളുമുണ്ടാകാറുണ്ട്. കയ്യാങ്കളിയിലേക്ക് എത്തിയ സംഭവങ്ങളുമുണ്ട്. ഇതെല്ലാം വലിയ വാര്‍ത്തകളും ചര്‍ച്ചയുമൊക്കെയായി മാറാറുമുണ്ട്. അത്തരത്തില്‍ ഒരു കാലത്ത് ബോളിവുഡ് ആരാധകര്‍ക്കിടയിലും ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞ സംഭവമായിരുന്നു മുന്‍നിര നായികമാരായ കരീന കപൂറും പ്രീതി സിന്റയും തമ്മിലുണ്ടായിരുന്ന പിണക്കം.

  പച്ച സാരിയില്‍ അതിസുന്ദരിയായി ശ്രുതി; പുത്തന്‍ ചിത്രങ്ങളിതാ

  2003 ല്‍ പുറത്തിറങ്ങിയ കല്‍ ഹോ ന ഹോ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. ധര്‍മ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധായകന്‍ നിഖില്‍ അധ്വാനി ആയിരുന്നു. ഇപ്പോഴും ഒരുപാട് ആരാധകരുള്ള സിനിമയാണ് കല്‍ ഹോ ന ഹോ. ഷാരൂഖ് ഖാന്‍, സെയ്ഫ് അലി ഖാന്‍, പ്രീതി സിന്റ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തിയത്. പ്രീതിയുടെ നൈന എന്ന കഥാപാത്രം വളരെ പെട്ടെന്നു തന്നെ ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

  എന്നാല്‍ നൈന ആകാന്‍ ആദ്യം തീരുമാനിച്ചിരുന്നത് കരീന കപൂറിനെയായിരുന്നു. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ തലവനായ കരണ്‍ ജോഹര്‍ ചിത്രത്തിലെ നായിക വേഷം ആദ്യം ഓഫര്‍ ചെയ്തത് കരീനയ്ക്കായിരുന്നു. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ പിന്നീട് ഈ വേഷം അദ്ദേഹം പ്രീതി സിന്റയ്ക്ക് നല്‍കുകയായിരുന്നു. ഇത് പക്ഷെ കരീനയെ സ്വാഭാവികമായും ചൊടിപ്പിക്കുകയായിരുന്നു. പിന്നീട് കോഫി വിത്ത് കരണില്‍ വന്നപ്പോള്‍ ആ സംഭവം തന്നെ വല്ലാതെ വിഷമിപ്പിച്ചുവെന്നും ദേഷ്യം വന്ന താന്‍ അതിന് ശേഷം കരണിന്റെ ഫോണ്‍ എടുക്കാതായെന്നും കരീന പറഞ്ഞിട്ടുണ്ട്.

  പിന്നീട് ഒരിക്കല്‍ കോഫി വിത്ത് കരണില്‍ എത്തിയ പ്രീതി സിന്റയും സംഭവത്തെക്കുറിച്ച് മനസ് തുറക്കുകയുണ്ടായി. കരീന കരുതുന്നത് താന്‍ ആ വേഷം തട്ടിയെടുക്കുകയായിരുന്നു എന്നാണെന്നായിരുന്നു പ്രീതി സിന്റ പറഞ്ഞത്. അന്ന് പ്രീതിയ്‌ക്കൊപ്പം സെയ്ഫ് അലി ഖാനുമുണ്ടായിരുന്നുവെന്നത് രസകരമായൊരു വസ്തുതയാണ്. പിന്നീടൊരിക്കല്‍ കരീന കപൂറും റാണി മുഖര്‍ജിയും ഒരുമിച്ചെത്തിയപ്പോഴും ഈ വിഷയം ചര്‍ച്ചയായി മാറിയിരുന്നു. കരീനയ്ക്കായി പ്രീതിയുടെ ഒരു വീഡിയോയും അന്ന് കാണിച്ചിരുന്നു.

  ''കരീന, കല്‍ ഹോ ന ഹോയ്ക്ക് നന്ദി. എന്നെ കാരണക്കാരിയാക്കരുത്. നീ എന്നും എന്നെയാണ് കുറ്റം പറഞ്ഞിട്ടുള്ളത്. എനിക്ക് അവളോട് പ്രശ്‌നങ്ങളൊന്നുമില്ല. എന്നെ അവഗണിക്കുമ്പോഴാണ് പ്രശ്്‌നം. അതെനിക്ക് ഇഷ്ടമല്ല. കരണ്‍ അരികിലുള്ളപ്പോഴാണ് കരീന എന്നോട് ഹായ് പറയുന്നത്. എനിക്ക് തോന്നുന്നത്, ഞാനും കരീനയുമൊക്കെ ഇന്ത്യന്‍ സിനിമയിലെ അഭിനേതാക്കളാണ്, നമ്മള്‍ ഇതൊക്കെ ശാന്തതയോടെ കാണണമെന്നാണ്'' എന്നായിരുന്നു വീഡിയോയില്‍ പ്രീതി പറഞ്ഞിരുന്നത്.

  '' എനിക്ക് തോന്നുന്നത് എനിക്കും റാണിയ്ക്കും കരീനയ്ക്കും ഒരു പോലെ ക്രീയേറ്റീവായ ഇടം പങ്കിടാന്‍ പറ്റുമെന്നാണ്. ഒരുമിച്ചും പങ്കിടാം. വലിയ ഇന്‍ഡസ്ട്രിയാണ്. ഒരുപാട് സിനിമകള്‍ ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് നമുക്ക് സന്തോഷത്തോടെ തന്നെ ഇവിടെ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പറ്റും'' എന്നും പ്രീതി സിന്റ വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ കണ്ടതിന് ശേഷം പക്ഷെ കരീന നടത്തിയ പ്രതികരണം പ്രീതി സിന്റ പ്രതീക്ഷിച്ച തരത്തില്‍ ഒന്നായിരുന്നില്ല എന്നതാണ് വാസ്തവം.

  Also Read: വീടുകളുടെ വാടക കൊണ്ടാണ് ചേട്ടത്തിയും മോളും ജീവിക്കുന്നത്, കലാഭവൻ മണിയുടെ സഹോദരന്റെ പഴയ അഭിമുഖം...

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ''അവള്‍ക്ക് വേണ്ടത് എന്താണെന്ന് അവള്‍ ചിന്തിക്കട്ടെ. അവള്‍ എന്നോട് ഹായ് പറയുന്നതിനെക്കുറിച്ച് എനിക്കും വേണമെങ്കില്‍ ചിന്തിക്കാം. ഒരു പക്ഷെ അവള്‍ എന്റെ സീനിയര്‍ ആയത് കൊണ്ടാകാം. അടുത്ത തവണ ഞാന്‍ തീര്‍ച്ചയായും അവളുടെ അടുത്ത് ചെന്ന് ഹായ് പറയും'' എന്നായിരുന്നു കരീനയുടെ മറുപടി. എന്തായാലും ഇപ്പോള്‍ ഇരുവര്‍ക്കുമിടയിലെ ശീത യുദ്ധം അവസാനിക്കുകയും സുഹൃത്തുക്കളാവുകയും ചെയ്തിട്ടുണ്ട്.

  Read more about: kareena kapoor priety zinta
  English summary
  When Kareena Kapoor Got Angry Against Priety Zinta For Playing Naina In Kal Ho Na Ho
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X