For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാധുരിയും അനിലും അടുക്കുന്നു, മക്കള്‍ക്കൊപ്പം സെറ്റിലെത്തി ഭാര്യ; കടുത്ത തീരുമാനമെടുത്ത് മാധുരി!

  |

  ബോളിവുഡിലെ എക്കാലത്തേയും ഐക്കോണിക് താരജോഡികളില്‍ ഒന്നാണ് അനില്‍ കപൂറും മാധുരി ദീക്ഷിതും. ഇരുവരും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഓണ്‍ സ്‌ക്രീനിലെ ഏറ്റവും ഹിറ്റ് ജോഡികളിലൊന്നായിരുന്നു മാധുരിയും അനിലും. തൊണ്ണൂറുകളില്‍ ജോഡി എന്നാല്‍ അത് മാധുരിയും അനിലുമായിരുന്നുവെന്നായിരുന്നു ആരാധകരും സിനിമാലോകവും പറഞ്ഞിരുന്നത്. ഈ ജോഡിയുടെ കരുത്തില്‍ ഹിറ്റായി മാറിയ സിനിമകള്‍ ഒരുപാടുണ്ട്.

  Also Read: എന്നെ നിരന്തരം ഇല്ലാതാക്കാന്‍ നോക്കുന്നു, പക്ഷെ ഞാന്‍ ആത്മഹത്യ ചെയ്യില്ല; വെളിപ്പെടുത്തി തനുശ്രീ

  എന്നാല്‍ പെട്ടെന്ന് ഒരുനാള്‍ മാധുരിയും അനിലും ഒരുമിച്ച് അഭിനയിക്കുന്നത് അങ്ങ് നിര്‍ത്തുകയായിരുന്നു. സൂപ്പര്‍ഹിറ്റുകള്‍ മാത്രം നല്‍കിയിട്ടുള്ളൊരു ജോഡി പെട്ടെന്നൊരു ദിവസം പിരിഞ്ഞതിന് പിന്നിലെ കാരണം എന്തെന്നത് ആരാധകരേയും സിനിമാക്കാരേയും ഒരുപോലെ കുഴക്കിയ ചോദ്യമായിരുന്നു. ആ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

  തൊണ്ണൂറുകളിലെ സൂപ്പര്‍ ജോഡിയായിരുന്ന അനിലും മാധുരിയും തുടരെതുടരെ നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിരുന്നു. ഇതോടെ റീലിലെ ജോഡി ജീവിതത്തിലും അടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയായിരുന്നു. സിനിമ സെറ്റുകളില്‍ മാധുരിയും അനിലും ഏറെനേരം ഒരുമിച്ചിരുന്ന് സംസാരിക്കുമായിരുന്നുവെന്നും ഇരുവരും തമ്മില്‍ അടുപ്പത്തിലായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് മാധുരി തന്നെ അനിലിനൊപ്പം അഭിനയിക്കുന്നത് അവസാനിപ്പിക്കുകയായിരുന്നു.

  Also Read: 'സ്കൂളിലെ ചേച്ചിമാർ അപ്പയോട് അന്വേഷണം പറയാൻ പറഞ്ഞതെന്തിനാണ്?'; മകളുടെ സംശയങ്ങളെ കുറിച്ച് നിവിൻ

  ഒരു ദിവസം അനിലും മാധുരിയും അഭിനയിക്കുന്നൊരു സിനിമയുടെ ചിത്രീകരണം കാണാനായി അദ്ദേഹത്തിന്റെ ഭാര്യ സുനിതയും മക്കളും എത്തുകയായിരുന്നു. അനില്‍ ഭാര്യയോടും മക്കളോടും സംസാരിച്ചു കൊണ്ടു നില്‍ക്കെ മാധുരി അതിലൂടെ കടന്നു പോവുകയും ഇവരെ കാണുകയുമായിരുന്നു. ഇതോടെ താന്‍ ഇനി അനിലിനൊപ്പം അഭിനയിക്കുന്നത് ശരിയാകില്ലെന്ന് തോന്നിയ മാധുരി അനിലിനൊപ്പം അഭിനയിക്കുന്നത് നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.

  Also Read: നമ്മുടെ വീട്ടിലും ഉണ്ടൊരു കടുവ! നിങ്ങളിപ്പോഴും ജീവനോടെയുണ്ടല്ലോ? ഭാഗ്യമെന്ന് മിഥുനോട് ആരാധകർ

  അനിലില്‍ നിന്നും അകലം പാലിക്കാന്‍ മാധുരി തീരുമാനിക്കുകയായിരുന്നു. അതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ മാധുരി മനസ് തുറക്കുകയും ചെയ്തിരുന്നു. അനിലിനും കുടുംബത്തിനും ദോഷം വരുന്നതൊന്നും താന്‍ ചെയ്യില്ലെന്നായിരുന്നു മാധുരി പറഞ്ഞത്. ഇതോടെ ബോളിവുഡിന് നഷ്ടമായത് തങ്ങളുടെ എക്കാലത്തേയും മികച്ച ജോഡികളിലൊന്നിനെയായിരുന്നു.

  എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം 2019 ല്‍ മാധുരിയും അനില്‍ കപൂറും വീണ്ടും ഒരുമിച്ചു. ടോട്ടല്‍ ധമാല്‍ എന്ന ചിത്രത്തിലാണ് ഈ ജോഡി വീണ്ടുമെത്തിയത്. അജയ് ദേവ്ഗണ്‍, റിതേഷ് ദേശ്മുഖ്, ജാവേദ് ജാഫ്രി, അര്‍ഷദ് വാര്‍സി, ഇഷ ഗുപ്ത തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ സിനിമയായിരുന്നു ടോട്ടല്‍ ധമാല്‍. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാധുരിയും അനിലും ഒരുമിച്ച് അഭിനയിക്കുന്നത്.

  തൊണ്ണൂറുകളിലെ സൂപ്പര്‍ നായികയായിരുന്നു മാധുരി. ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായിക. മുന്‍നിര നായകന്മാരൊക്കെ മാധുരിയുടെ നായകനായി അഭിനയിക്കാന്‍ കൊതിച്ചിരുന്നു. അസാധ്യ ഡാന്‍സര്‍ കൂടിയാണ് മാധുരി. 1999 ല്‍ ശ്രീറാം മാധവ് നേനെ എന്ന ഡോക്ടര്‍ വിവാഹം കഴഇച്ചതോടെ മാധുരി സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. പിന്നീട് 2002 ല്‍ ആജ നച്ച്‌ലെ എന്ന ചിത്രത്തിലൂടെയാണ് മാധുരി ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തുന്നത്.

  ഈയ്യടുത്ത് മാധുരി ഒടിടിയിലേക്കും ചുവടുവച്ചിരുന്നു. നെറ്റ്ഫ്‌ളിക്‌സ് സീരീസായ ദ ഫെയിം ഗെയിമിലൂടെയാണ് മാധുരിയുടെ ഒടിടി അരങ്ങേറ്റം. സീരീസും മാധുരിയുടെ പ്രകടനവും കയ്യടി നേടുകയായിരുന്നു. മറുവശത്ത് അനില്‍ കപൂറും ബോളിവുഡില്‍ സജീവാണ്. ചെറുപ്പക്കാരെ വെല്ലുന്ന ചുറുചുറുക്കുമായി അനില്‍ കപൂര്‍ നിറഞ്ഞു നില്‍ക്കുകയാണ്. ജുഗ് ജുഗ് ജിയോയാണ് അനിലിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

  English summary
  When Madhuri Dixit Stopped Acting With Anil Kapoor Once Her Name Linked With Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X