For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മനീഷയോട് സംവിധായകൻ്റെ ലൈംഗിക അതിക്രമം;'കഥ' പ്രചരിപ്പിത് അമ്മ തന്നെ!

  |

  ബോളിവുഡിന് ഒരിക്കലും ഒഴിഞ്ഞു മാറാന്‍ സാധിക്കാത്ത ഒന്നാണ് ഗോസിപ്പുകള്‍. താരങ്ങളുടെ പ്രണയങ്ങളും പ്രണയ തകർച്ചകളും മുതല്‍ പിണക്കങ്ങളും വഴക്കുകളുമൊക്കെ ഗോസിപ്പ് കോളങ്ങളില്‍ എത്താറുണ്ട്. മിക്കപ്പോഴും ഇതൊക്കെയും ആരുടെയെങ്കിലും ഭാവനയില്‍ വിരിഞ്ഞ കഥകള്‍ മാത്രമായിരിക്കും എന്നതാണ് വസ്തുത. ചിലരൊക്കെ ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറാകുമ്പോള്‍ ചിലർ മിണ്ടാതെയിരിക്കും. ഗോസിപ്പുകളില്‍ നിന്നും രക്ഷപ്പെടുക എന്നത് ഏറെക്കുറെ അസാധ്യമായ കാര്യമാണ് ബോളിവുഡില്‍.

  ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് മനീഷ കൊയ്‌രാള. നേപ്പാളുകാരിയാണ് മനീഷ. എന്നാല്‍ താരത്തെ തങ്ങളിലൊരാളെന്ന പോലെയാണ് ഇന്ത്യന്‍ ജനത സ്വീകരിച്ചത്. ബോളിവുഡിന് പുറമെ മറ്റ് ഇന്ത്യന്‍ ഭാഷകളിലും മനീഷ അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്.

  maneesha

  Also Read: ദേഷ്യത്തിന്റെ പേരിൽ പിരിഞ്ഞ ഐശ്വര്യ, പത്ത് വർഷം പ്രണയിച്ച സംഗീത! കൂടാതെ ഈ നായികമാരും; സൽമാന്റെ പ്രണയങ്ങൾ!

  വാണിജ്യ സിനിമകളിലും സമാന്തര സിനിമകളിലുമെല്ലാം ഒരുപോലെ സജീവമായിരുന്നു മനീഷ ദില്‍സെ, ബോംബെ പോലെ ആരാധകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നതും വീണ്ടും വീണ്ടും കാണുന്നതുമായ ഒരുപാട് സിനിമകളിലെ നായികയായിരുന്നു മനീഷ. അതേസമയം മനീഷയുടെ വ്യക്തിജീവിതം എന്നും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു.

  താരത്തെ ചുറ്റിപ്പറ്റി എന്നും വിവാദങ്ങളുണ്ടായിരുന്നു. മനീഷയുടെ പ്രണയങ്ങളും പ്രണയ തകര്‍ച്ചകളുമൊക്കെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. താരത്തിന്റെ വിവാഹവും വ്യക്തിജീവിതവുമെല്ലാം ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞും തുറന്ന സംസാരം കൊണ്ടുമൊക്കെ മനീഷ വാര്‍ത്തകളിലെ താരമായി മാറിയിരുന്നു.

  മനീഷയുടെ കരിയറിലെ വലിയ വിവാദങ്ങൡലൊന്നായിരുന്നു സംവിധായകന്‍ സുഭാഷ് ഗായുമായി ബന്ധപ്പെട്ടത്. മനീഷ നായികയായ എത്തിയ സൗദഗര്‍ എന്ന സിനിമയൊരുക്കിയത് സുഭാഷ് ഗായ് ആയിരുന്നു. 1991 ല്‍ പുറത്തിറങ്ങിയ സിനിമ വന്‍ വിജയമാവുകയും മനീഷയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു. മനീഷയുടെ കരിയറിലെ നിര്‍ണായക സിനിമയായിരുന്നു സൗദാഗര്‍.

  എന്നാല്‍ അപ്രതീക്ഷിതമായ രംഗങ്ങളായിരുന്നു പിന്നെ അരങ്ങേറിയത്. ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ സുഭാഷ് ഗായ് മനീഷയോട് അപമര്യാദയായി പെരുമാറിയെന്നും ലൈംഗിക താല്‍പര്യത്തോടെ സമീപിച്ചുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനെതിരെ മനീഷ ശബ്ദമുയര്‍ത്തിയതായും റിപ്പോര്‍ട്ടുകള്‍. വാര്‍ത്തകളോട് ഒരിക്കലും മനീഷ പ്രതികരിച്ചിരുന്നില്ലെങ്കിലും പല തരത്തിലുള്ള റിപ്പോര്‍ട്ടുകളും സജീവമായിരുന്നു.

  ഒരു റിപ്പോര്‍ട്ട് പറഞ്ഞത് മാധ്യമങ്ങളെ സുഭാഷിന്റെ ചെയ്തികളെക്കുറിച്ച് അറിയിച്ചത് മനീഷയുടെ അമ്മ തന്നെയായിരുന്നുവെന്നാണ്. മകളെ ലൈംലൈറ്റില്‍ തന്നെ നിര്‍ത്താനായിട്ടായിരുന്നു താരത്തിന്റെ അമ്മ ഇങ്ങനെ ചെയ്തതെന്നായിരുന്നു റിപ്പോര്‍ട്ട്. താന്‍ അംഗീകരിക്കുന്നവരെ മാത്രമേ മനീഷയെ കാണാന്‍ സുഭാഷ് ഗായ് സമ്മതിച്ചിരുന്നുള്ളൂവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

  മറ്റൊരു റിപ്പോര്‍ട്ടില്‍ പറഞ്ഞത് മനീഷയെ കാണാനായി വാനിറ്റി വാനിലേക്ക് സുഭാഷ് ഗായ് എത്തുമ്പോള്‍ താരത്തിന്റെ അമ്മ പുറത്ത് ഇറക്കി നിര്‍ത്തുമായിരുന്നുവെന്നായിരുന്നു. സംഭവം വലിയ വിവാദമായിരുന്നുവെങ്കിലും ഇതേക്കുറിച്ച് ഒരിക്കലും മനീഷ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ സൗദാഗറിന് ശേഷം ഈ പ്രൊഡക്ഷന്‍ ഹൗസിന്റെ മറ്റൊരു സിനിമയിലും മനീഷ പ്രവര്‍ത്തിച്ചതുമില്ല.

  maneesha

  Also Read: ഷാരൂഖിന്റെ മകളും ബച്ചന്റെ കൊച്ചുമകനും പ്രണയത്തില്‍! ക്യാമറകളില്‍ നിന്നും സുഹാനയെ രക്ഷിച്ച് അഗസ്ത്യ

  പിന്നീട് നല്‍കിയൊരു അഭിമുഖത്തില്‍ എന്തുകൊണ്ടാണ് തന്റെ പേര് നിരന്തരം വിവാദങ്ങളില്‍ ഉള്‍പ്പെടുന്നത് എന്ന ചോദ്യത്തിന് മനീഷ മറുപടി നല്‍കിയിരുന്നു. ''എന്നെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെ ഗൗനിക്കാതെ ഈ ഇന്‍ഡസ്ട്രി എന്നെ സ്വീകരിച്ചു. ഞാന്‍ ധീരയും, തുറന്നടിച്ച് സംസാരിക്കുന്നവളും ആയതിനാലാണ് വിവാദങ്ങളുണ്ടായത്. ഞാന്‍ ഒറിജനലി ഈ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളതല്ല. എന്നിട്ടും എന്നെ അവര്‍ സ്വീകരിച്ചു. ഇത് മനോഹരമായൊരു ഇടമാണ്'' എന്നായിരുന്നു താരം പറഞ്ഞത്.

  ക്യാന്‍സറിനെ അതിജീവിച്ചയാളാണ് മനീഷ. വിവാഹ ശേഷം സിനിമ വിട്ട മനീഷ പിന്നീട് നെറ്റ്ഫ്‌ളിക്‌സിന്റെ ലസ്റ്റ് സ്റ്റോറീസ് എന്ന ആന്തോളജിയിലൂടെ തിരികെ വരികയായിരുന്നു. ഇപ്പോള്‍ വീണ്ടും സജീവമായി മാറുകയാണ് മനീഷ. കാര്‍ത്തിക് ആര്യന്‍ നായകനായ ഷെഹ്‌സാദയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. തെലുങ്ക് ചിത്രം ആല വൈകുണ്ഠാപുരമലുവിന്റെ ഹിന്ദി റീമേക്കാണ് ചിത്രം.

  Read more about: maneesha koirala
  English summary
  When Maneesha Koirala Was Mistreated By A Director And The Stroy Was Spread By Her Mother Per Reports
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X