For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ പ്രണയം സത്യമായിരുന്നു! അധോലോക നേതാവ് അബു സലീമിനെ പ്രണയിച്ച മോണിക്ക ബേദി

  |

  ബോളിവുഡും മുംബൈ അധോലോകവും തമ്മിലുള്ള ബന്ധം വളരെ പ്രസിദ്ധമാണ്. പല മുന്‍നിര താരങ്ങള്‍ക്കടക്കം അധോലോക നേതാക്കന്മാരുമായി നേരിട്ട് ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഭീഷണിപ്പെടുത്തിയും പണം നല്‍കിയുമൊക്കെ ബോളിവുഡിനെ ഒരുകാലക്ക് അധോലോകം നിയന്ത്രിച്ചിരുന്നു. ബോളിവുഡിലെ പ മുന്‍തിര താരങ്ങള്‍ക്കും ഭീഷണിയും അക്രമവുമൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട്.

  Also Read: പാകിസ്താന്‍ നടനുമായി അമീഷ പട്ടേല്‍ പ്രണയത്തിലാണോ? ഇമ്രാന്റെ കൂടെയുള്ള വീഡിയോയുമായി നടി

  അതേസമയം ബോളിവുഡിനേയും അധോലോകത്തേയും ബന്ധപ്പെടുത്തിയ പ്രണയങ്ങളുമുണ്ടായിട്ടുണ്ട്. കുപ്രസിദ്ധ അധോലോക നേതാവാണ് അബു സലീം. ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തില്‍ അംഗമായിരുന്ന അബു സലീമിനെതിരെ നിരവധി കേസുകളുണ്ട്. അതേസമയം ഒരുകാലത്ത് വലിയ ചര്‍ച്ചയായിരുന്നു അബു സലീമും നടി മോണിക്ക ബേദിയും തമ്മിലുള്ള പ്രണയം. ആ കഥ വിശദമായി വായിക്കാം തുടര്‍ന്ന്.

  ബോളിവുഡിന്റെ ചരിത്രത്തിലെ വലിയ വിവാദങ്ങളിലൊന്നായിരുന്നു മോണിക്കയും അബു സലീമും തമ്മിലുള്ള പ്രണയം. അബു സലീമിനെ മോണിക്ക ഭ്രാന്തമായി പ്രണയിച്ചിരുന്നുവെന്നും അബു സലീമിനൊപ്പം ജീവിക്കാനായി ബോളിവുഡും രാജ്യവും തന്നെ ഉപേക്ഷിക്കാന്‍ വരെ മോണിക്ക തയ്യാറായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒരിക്കല്‍ ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ച് മോണിക്ക മനസ് തുറന്നിരുന്നു.

  Also Read: 'ദുൽഖറിനെ ഞാൻ ഒരിക്കലും മറക്കില്ല, ആ ദിവസവും'; ക്യാപ്റ്റൻ രാജു പറഞ്ഞത്!; വീഡിയോ വൈറൽ

  പ്രണയത്തിലായിരിക്കുമ്പോള്‍ മറ്റൊന്നും കാണാന്‍ സാധിക്കില്ലെന്നായിരുന്നു അന്ന് മോണിക്ക പറഞ്ഞത്. അബു സലീമിന്റെ യഥാര്‍ത്ഥ മുഖത്തെക്കുറിച്ച് മോണിക്ക ചിന്തിച്ചതേയിരുന്നില്ല. എന്നാല്‍ പിന്നീട് പോര്‍ച്ചുഗലില്‍ വച്ച് മോണിക്കയെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് കാര്യങ്ങളുടെ ഗൗരവ്വം താരത്തിന് മനസിലാകുന്നത്. ''പോര്‍ച്ചുഗലില്‍ വച്ച് അവനെതിരെയുള്ള ചാര്‍ജ് ഷീറ്റ് വായിക്കുമ്പോഴാണ് ഞാന്‍ ആ കുറ്റകൃത്യങ്ങളുടെ ആഴം മനസിലാക്കുന്നത്. അവന്‍ ആരായിരുന്നുവെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ അതൊക്കെ ആ പേപ്പറില്‍ എഴുിയത് വായിച്ചപ്പോള്‍ എന്റെ കണ്ണു തുറന്നു'' എന്നാണ് താരം പറഞ്ഞത്.


  'അബുവിന്റെ പക്കല്‍ പണമുണ്ടായിരുന്നു. അതിനാല്‍ ഞാനൊരു രാജകുമാരിയെ പോലെയാണ് ജീവിച്ചതെന്നാണ് പലരും കരുതിയിരുന്നത്. പക്ഷെ അവനൊപ്പം ഞാന്‍ മോശം സമയം മാത്രമേ കണ്ടിട്ടുള്ളൂ. ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറിക്കൊണ്ടിരുന്നു. അവന് വേണ്ടി ഞാന്‍ ഭക്ഷണം പാകം ചെയ്യുകയും തുണിയലക്കുകയും വൃത്തിയാക്കുകയും ചെയ്തു. ഞാന്‍ പാചകം പഠിക്കുന്നത് അവനില്‍ നിന്നാണ്. ഞാന്‍ നല്ലൊരു ജീവിതം കണ്ടത് എന്റെ അച്ഛനും അമ്മയ്ക്കുമൊപ്പവും എന്റെ പണം കൊണ്ട് ജീവിക്കുമ്പോഴും മാത്രമാണ്''.

  Also Read: 'തലയുടെ പിൻഭാ​ഗത്ത് ബോൺ ട്യൂമറുണ്ട്, ഇടയ്ക്ക് തലവേദന വരും, തലച്ചോറിലായാൽ സർജറി നടത്തണം'; റോബിൻ പറയുന്നു!

  ''അവള്‍ അവന്റെ കൂടെ നടക്കുന്നത് പണത്തിന് വേണ്ടിയാണെന്ന് ആളുകള്‍ പറയും. പക്ഷെ പണം എവിടെ? ഞാന്‍ കഷ്ടപ്പാടുകളെപ്പറയില്ല, പക്ഷെ അവന്റെ സ്വഭാവമാണ് മാറിയത്. അഗ്രസീവാവുകയും സഹിക്കാന്‍ പറ്റാത്തതാവുകയും ചെയ്തു'' എന്നാണ് താരം പറയുന്നത്. എന്തിനാണ് ഞാന്‍ ഇതിലേക്ക് വന്ന് ചാടിയതെന്ന് എനിക്ക് തോന്നിയെന്നും താരം പറയുന്നുണ്ട്.

  അതേസമയം മറ്റൊരു അഭിമുഖത്തില്‍ അബു സലീമുമായുള്ള അടുപ്പത്തിന്റെ തുടക്കത്തെക്കുറിച്ചും മോണിക്ക സംസാരിക്കുന്നുണ്ട്. 1988 ല്‍ ദുബായിലെ ഒരു പരിപാടിയില്‍ പെര്‍ഫോം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കാനായി തന്നെ ഒരാള്‍ വിളിക്കുകയായിരുന്നു. ആ സംസാരം പതിവായി. പക്ഷെ താന്‍ സംസാരിച്ചിരുന്നത് അബു സലീമുമായിട്ടാണെന്ന് മോണിക്കയ്ക്ക് അറിയില്ലായിരുന്നു. തന്നോട് പറഞ്ഞിരുന്ന പേര് അര്‍സലന്‍ അലി എന്നായിരുന്നുവെന്നാണ് മോണിക്ക പറയുന്നത്.

  ''അവന്‍ അബു സലീം ആണെന്ന് എനിക്കറിയില്ലായിരുന്നു. അബു സലീം ആണെന്ന് പറഞ്ഞിരുന്നുവെങ്കിലും എനിക്ക് മനസിലാകില്ലായിരുന്നു. ഞാന്‍ കേട്ടിട്ടുള്ളത് ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ എന്നിവരെക്കുറിച്ച് മാത്രമാണ്. അര്‍സലന്‍ അലി എന്നാണ് എന്നെ പരിചയപ്പെടുത്തിയത്. അത് അവന്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന കള്ളപ്പേരായിരുന്നു. പോര്‍ച്ചുഗലില്‍ വച്ച് പിടിക്കപ്പെടുന്നതും ആ പേരിലാണ്. യഥാര്‍ത്ഥ പേര് ഉപയോഗിച്ചിരുന്നുവെങ്കില്‍ നേരത്തെ തന്നെ പിടിക്കപ്പെടുമായിരുന്നു'' മോണിക്ക പറയുന്നു.

  ''ഒടുവില്‍ ഞാന്‍ മൂന്നാമത്തെ തവണ ദുബായില്‍ പോയപ്പോള്‍ അവന്‍ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്തി. യഥാര്‍ത്ഥ പേര് പറഞ്ഞു. താന്‍ അബു സലീം ആണെന്നും തനിക്കൊരു ഭൂതകാലമുണ്ടെന്നും പറഞ്ഞു. അതൊക്കെ മാറ്റണമെന്നും പുതിയൊരു ജീവിതം തുടങ്ങണമെന്നും പറഞ്ഞു. അപ്പോഴേക്കും ഞങ്ങള്‍ പരസ്പരം പ്രണയത്തിലായിരുന്നു'' എന്നാണ് മോണിക്ക പറയുന്നത്.

  Read more about: monica
  English summary
  When Monica Bedi Opened Up About Her Love Story WIth Abu Salim
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X