For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹിതനായ നടനോട് പ്രണയം, ഭാര്യയോടും പറഞ്ഞിട്ടുണ്ട്; ദൂരെ നിന്ന് പ്രേമിച്ചോളാമെന്ന് പരിനീതി

  |

  താരങ്ങളും സാധാരണ മനുഷ്യരെ പോലെ തന്നെ വികാരങ്ങളും ചിന്തകളുമൊക്കെയുള്ളവരാണ്. എല്ലാവരേയും പോലെ തന്നെ പ്രണയങ്ങളും ക്രഷുകളുമൊക്കെ താരങ്ങള്‍ക്കുമുണ്ടാകും. അത് ചിലപ്പോഴൊക്കെ താരങ്ങളോടുമായിരിക്കാം. സിനിമാ ലോകത്ത് ഇതെല്ലാം സര്‍വ്വ സാധാരണമാണ്. തങ്ങള്‍ക്ക് മറ്റൊരു താരത്തോട് ക്രഷ് തോന്നിയിട്ടുണ്ടെന്നും പ്രണയം തോന്നിയിട്ടുണ്ടെന്നും പല താരങ്ങളും തുറന്ന് പറഞ്ഞിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് നടി പരിനീതി ചോപ്ര.

  Also Read: എ​ഗ്രിമെന്റ് ആയ ശേഷമാണ് സീരിയലിൽ അഭിനയിക്കുന്ന കാര്യം അറിഞ്ഞത്; ചതുരം സിനിമയെക്കുറിച്ച് സ്വാസിക

  സൂപ്പര്‍ നായിക പ്രിയങ്ക ചോപ്രയുടെ സഹോദരി കൂടിയാണ് പരിനീതി ചോപ്ര. തന്റെ പ്രതിഭ കൊണ്ട് വളരെ പെട്ടെന്ന് ബോളിവുഡിലൊരു ഇടം നേടിയെടുത്ത താരമാണ് പരിനീതി ചോപ്ര. നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള പരിനീതിയെ തേടി ദേശീയ പുരസ്‌കാരം തന്നെ കരിയറിന്റെ തുടക്കത്തിലെത്തിയിരുന്നു.

  സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് പരിനീതി ചോപ്ര. യാത്രകള്‍ ഒരുപാടിഷ്ടപ്പെടുന്ന പരിനീതി തന്റെ യാത്രകളില്‍ നിന്നുമുള്ള ചിത്രങ്ങള്‍ സ്ഥിരമായി പങ്കുവെക്കാറുണ്ട്. തന്റെ വ്യക്തി ജീവിതത്തെ മാധ്യമങ്ങളില്‍ നിന്നുമെല്ലാം അകറ്റി നിര്‍ത്താന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് പരിനീതി ചോപ്ര. അതുകൊണ്ട് തന്നെ പരിനീതിയെക്കുറിച്ചുള്ള ഗോസിപ്പുകളും വളരെ കുറച്ച് മാത്രമേ പുറത്തു വരാറുള്ളൂ.

  Also Read: മകളുടെ പിറന്നാള്‍ ആഘോഷിച്ച് ലക്ഷ്മി പ്രിയ; ഒപ്പം ഒരു സന്തോഷ വാര്‍ത്ത പങ്കുവച്ച് താരം

  പരിനീതിയുമായി പ്രണയത്തിലാണെന്ന തരത്തില്‍ ചില താരങ്ങളുടെ പേരുകള്‍ ഗോസിപ്പ് കോളങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ മിക്കതും വെറും ഭാവന മാത്രമാണെന്ന് അധികം വൈകാതെ തന്നെ വ്യക്തമാവുകയും ചെയ്തിരുന്നു. എന്നാല്‍ ഒരിക്കല്‍ എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് തനിക്കൊരു നടനെ ഇഷ്ടമാണെന്ന് പരിനീതി ചോപ്ര തുറന്ന് പറഞ്ഞിരുന്നു. ബോളിവുഡിലെ സൂപ്പര്‍ താരമായ സെയ്ഫ് അലി ഖാനോടുള്ള പ്രണയമാണ് പരിനീതി ചോപ്ര തുറന്ന് പറഞ്ഞത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  2019 ലായിരുന്നു സംഭവം. തന്റെ സിനിമയായ ജബരിയ ജോഡിയുടെ പ്രൊമോഷന് വേണ്ടി പരിനീതി ചോപ്ര കപില്‍ ശര്‍മ ഷോയിലെത്തിയിരുന്നു. ചിത്രത്തിലെ നായകന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും പരിനീതിയോടൊപ്പമെത്തിയിരുന്നു. നിര്‍ബന്ധിത വിവാഹത്തെക്കുറിച്ചും സ്ത്രീധനത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്ന സിനിമയായിരുന്നു ഇത്. ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ ബോളിവുഡിലെ ഏതെങ്കിലും താരത്തെ തട്ടിക്കൊണ്ടു പോകാന്‍ തോന്നിയിട്ടുണ്ടോ എന്ന് അവതാരകനായ കപില്‍ ശര്‍മ ചോദിക്കുകയായിരുന്നു.


  ''ഒരുപാട് തല്ല് കിട്ടാന്‍ പോവുകയാണ്. എനിക്ക് ഒരാളെ കണ്ടുമുട്ടാനും അയാളെ തട്ടിക്കൊണ്ടു പോകാനും തോന്നുകയാണെങ്കില്‍ അത് സെയ്ഫ് അലി ഖാനാണ്. പേടിക്കണ്ട, എല്ലാം സേഫാണ്. ഞാന്‍ നേരത്തെ തന്നെ കരീന കപൂറിനോട് സെയ്ഫിനെ എനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞത്. അവള്‍ക്ക് ഓക്കെയാണ്. ഞാന്‍ ശരിക്കും അദ്ദേഹത്തെ തട്ടിക്കൊണ്ടു പോവുകയൊന്നുമില്ല. ഞാന്‍ ദൂരെ നിന്ന് സ്‌നേഹിച്ചോളാം'' എന്നായിരുന്നു ഇതിന് പരിനീതി നല്‍കിയ മറുപടി. ഇത് കേട്ടതും എനിക്ക് ദൂരെ നിന്നുള്ള പ്രണയം ഇഷ്ടമാണെന്നും അടുത്ത ജന്മത്തില്‍ സെയ്ഫ് അലി ഖാനായി ജനിക്കണമെന്നും കപില്‍ ശര്‍മ പറയുകയായിരുന്നു.

  കോഡ് നെയിം തിരംഗയാണ് പരിനീതിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പക്ഷെ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ല. ഊഞ്ചായ് ആണ് പരിനീതിയുടെ പുതിയ സിനിമ. പിന്നാലെ ക്യാപ്‌സൂള്‍ ഗില്‍ എന്ന ചിത്രവും അണിയറയിലുണ്ട്. ഇതിനിടെ റിയാലിറ്റി ഷോ വിധി കര്‍ത്താവായും പരിനീതി എത്തിയിരുന്നു.

  English summary
  When Pairneeti Chopra Said She Has A Crush On This Actor And She Had Told His WIfe Too
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X