For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മനോജ് വാജ്‌പേയിയുടെ ചെരുപ്പ് മോഷ്ടിച്ച് പങ്കജ് ത്രിപാഠി; കണ്ണീരോടെ നടന്നത് വിവരിച്ച് നടന്‍

  |

  വര്‍ഷങ്ങളുടെ അധ്വാനം കൊണ്ട് ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുത്ത താരമാണ് പങ്കത് ത്രിപാഠി. ബോളിവുഡ് പോലൊരു മേഖലയില്‍ യാതൊരു പാരമ്പര്യവും ഗോഡ്ഫാദറോ ഇല്ലാതെ കടന്നുവന്ന ത്രിപാഠി തന്റെ പ്രകടനം കൊണ്ട് ഇന്ന് പകരക്കാരനില്ലാത്ത താരമാണ്. ഏത് തരത്തിലുള്ള കഥാപാത്രവും അനായാസമായ വഴക്കത്തിലൂടെ അവതരിപ്പിക്കുന്ന പങ്കജ് ത്രിപാഠി തന്റെ വ്യക്തിജീവിതത്തിലെ ലാളിത്യം കൊണ്ടു പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

  അതിസുന്ദരിയായി എത്തി പുഞ്ചിരിതൂകി ഭാവന; പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

  ചെറിയ വേഷങ്ങളിലൂടെ കരിയര്‍ ആരംഭിച്ച ത്രിപാഠി താരമായി മാറുന്നത് അനുരാഗ് കശ്യപിന്റെ ഗ്യാങ്‌സ് ഓഫ് വസീപ്പൂരിലൂടെയാണ്. അവിടുന്നങ്ങോട്ട് അദ്ദേഹത്തിന്റെ കരിയര്‍ മാറി മറഞ്ഞു. സ്ത്രീ, ഗുഞ്ജന്‍ സക്‌സേന, സേക്രഡ് ഗെയിംസ്, മിര്‍സാപൂര്‍, ഗുഡ്ഗാവ്, മസാന്‍ തുടങ്ങി പങ്കജ് ത്രിപാഠി അഭിനയിച്ച തകര്‍ത്ത വേഷങ്ങള്‍ ഒരുപാടാണ്. ഇന്നലെയായിരുന്നു പങ്കജ് ത്രിപാഠിയുടെ 45-ാം ജന്മദിനം. ഇന്ന് പല അഭിനേതാക്കള്‍ക്കും ഒരു പ്രചോദനമാണ് പങ്കജ് ത്രിപാഠി.

  എന്നാല്‍ പങ്കജ് ത്രിപാഠിയ്ക്ക് പ്രചോദനമായി മാറിയത് മനോജ് വാജ്‌പേയ് ആയിരുന്നു. പങ്കജിനെ പോലെ തന്നെ ഒരു കൊച്ചുഗ്രാമത്തില്‍ നിന്നും വന്ന് ഇന്ന് ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലുമെല്ലാം നിറ സാന്നിധ്യമായി മാറിയ, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായി മാറിയ താരമാണ് മനോജ് വാജ്‌പേയ്. അദ്ദേഹത്തിന്റെ കടുത്ത ആരാധാകനാണ് പങ്കജ് ത്രിപാഠി. ആ ആരാധന വെളിപ്പെടുത്തുന്നൊരു സംഭവമുണ്ട്. മുമ്പൊരിക്കല്‍ കപില്‍ ശര്‍മ ഷോയില്‍ ഇരുവരും ഒരുമിച്ച് എത്തിയപ്പോഴാണ് മനോജ് തന്നെ ആ കഥ പറഞ്ഞത്.

  2019 ല്‍ പങ്കജും മനോജും ദ കപില്‍ ശര്‍മ ഷോയില്‍ അതിഥികളായി എത്തുകയായിരുന്നു. നിറകണ്ണുകളോടെയായിരുന്നു പങ്കജ് മനോജിനോടുള്ള തന്റെ ആരാധനയെക്കുറിച്ച് മനസ് തുറന്നത്. ഇതിനിടെ രസകരമായ ആ കഥ മനോജ് തന്നെ വെളിപ്പെടുത്തുകയായിരുന്നു. ഒരിക്കല്‍ താന്‍ താമസിച്ചൊരു ഹോട്ടലില്‍ പങ്കജ് ജോലി ചെയ്തിരുന്നു. കിച്ചണ്‍ സൂപ്പര്‍ വൈസര്‍ ആയിട്ടായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. അന്നദ്ദേഹം അഭിനയിക്കാന്‍ തുടങ്ങിയിരുന്നില്ല. തന്നോടുള്ള ആരാധന മൂലം പങ്കജ് തന്റെ ചെരുപ്പ് മോഷ്ടിച്ചുവെന്നായിരുന്നു മനോജിന്റെ വെളിപ്പെടുത്തല്‍.

  പിന്നാലെ പങ്കജ് ത്രിപാഠി തന്നെ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തുകയായിരുന്നു. '' മനോജ് ജി വന്നിട്ടുണ്ടെന്ന് പറഞ്ഞ് എനിക്കൊരു കോള്‍ വരികയായിരുന്നു. ഞാന്‍ തീയേറ്ററുകള്‍ ചെയ്യുന്ന സമയമായിരുന്നു അത്. കിച്ചണിലെ സ്റ്റാഫിന് അതറിയാമായിരുന്നു. അദ്ദേഹം എന്തെങ്കിലും ഓര്‍ഡര്‍ ചെയ്താല്‍ ഞാന്‍ തന്നെ കൊണ്ടു പോകുമെന്ന് അവരോട് പറഞ്ഞു. അങ്ങനെ ഞാന്‍ പോയി ഭയ്യയെ കണ്ടു. പ്രണാമം, ഞാന്‍ തിയേറ്റര്‍ ചെയ്യുന്നുണ്ടെന്ന് പറഞ്ഞു കാല് തൊട്ട് അനുഗ്രഹം ഒക്കെ വാങ്ങി. അടുത്ത ദിവസം ഭയ്യ ചെക്ക് ഔട്ട് ചെയ്ത് പോയി. പക്ഷെ ഒരു ജോഡി ചെരുപ്പ് എടുക്കാന്‍ മറന്നിരുന്നു. അതേ നിന്റെ മനോജ് ഭായ് ചെരുപ്പ് ഇവിടെ ഇട്ടിട്ട് പോയി എന്ന് ഹൗസ് കീപ്പിംഗ് സൂപ്പര്‍ വൈസര്‍ എന്നോട് പറഞ്ഞു'' പങ്കജ് പറയുന്നു.

  Also Read: സു​​​ലുവിന്റെ ​​​​​​പ്ര​​​സ​​​വം​ അടുത്തിരിക്കുന്ന സമയം, മമ്മൂട്ടി അനുഭവിച്ച ടെൻഷൻ വലുതായിരുന്നു

  മുന്ന പാട്ട് പാടി..ബാലക്ക് നാണം വന്നു..ഭാര്യയയെ നോക്കി കാണിച്ചത് കണ്ടോ

  ''അത് സബ്മിറ്റ് ചെയ്യണ്ട, എനിക്ക് തരൂവെന്ന് ഞാന്‍ പപറഞ്ഞു. നിനക്കെന്തിനാണ് ഇതെന്ന് ചോദിച്ചപ്പോള്‍ ഏകലവ്യന് ചെയ്യാന്‍ പറ്റുമെങ്കില്‍ അദ്ദേഹത്തിന്റെ ചെരുപ്പില്‍ ഞാന്‍ എന്റെ കാലും ഇടുമെന്ന് ഞാന്‍ പറഞ്ഞു'' പങ്കജ് കൂട്ടിച്ചേര്‍ക്കുന്നു. കണ്ണുകള്‍ നിറഞ്ഞു കൊണ്ടായിരുന്നു പങ്കജ് ത്രിപാഠി ഇതത്രയും പറഞ്ഞത്. എന്തായാലും ഇരുവരും നാളുകള്‍ക്ക് ശേഷം ഗ്യാങ്‌സ് ഓഫ് വസീപ്പൂര്‍ എന്ന ചിത്രത്തിന്റെ ഭാഗമായി മാറി. അവിടുന്നങ്ങോട്ട് പങ്കജിന്റെ കരിയര്‍ തന്നെ മാറി മറയുകയായിരുന്നു. മിമിയാണ് പങ്കജ് അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിലെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കൃതി സനോണ്‍ ആയിരുന്നു ചിത്രത്തിലെ നായിക.

  Read more about: manoj bajpai
  English summary
  When Pankaj Tripathi Stole Chappals Of Manoj Bajpayee
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X