For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാത്രി ഉറക്കത്തില്‍ നിന്നും എഴുന്നേല്‍പ്പിച്ച് തനിക്കൊരു അവിഹിത ബന്ധമുണ്ടെന്ന് അച്ഛന്‍ പറഞ്ഞു: പൂജ ഭട്ട്

  |

  ബോളിവുഡിലെ വിഖ്യാത സംവിധായകനാണ് മഹേഷ് ഭട്ട്. സിനിമ പോലെ തന്നെ നാടകീയവും സംഭവബഹുലവുമാണ് മഹേഷ് ഭട്ടിന്റെ വ്യക്തി ജീവിതവും. മഹേഷിന്റെ പ്രണയങ്ങളും വിവാഹങ്ങളുമൊക്കെ എന്നും ചര്‍ച്ചയായി മാറിയിരുന്നു. ചെറുപ്പത്തില്‍ തന്നെ പ്രണയത്തിലായവരായിരുന്നു മഹേും ബ്രിട്ടീഷുകാരിയായ ലൊറെയ്ന്‍ ബ്രൈറ്റും. 1986 ല്‍ ഇരുവരും വിവാഹിതരായി. നാല് വര്‍ഷത്തിന് ശേഷം മൂത്ത മകള്‍ പൂജ ഭട്ട് ജനിച്ചു.

  Also Read: 'കൂട്ടം കൂടി ഇരിക്കലില്ല, കരീനയും സൽമാനും സ്ക്രീനിൽ വന്ന് നോക്കുക പോലും ഇല്ല'; സിദ്ദിഖ്

  എന്നാല്‍ പിന്നീട് മഹേഷ് ഭട്ട് നടി പര്‍വീണ്‍ ബബ്ബിയുമായി പ്രണയത്തിലാവുകയായിരുന്നു. ഇതോടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. രണ്ടര വര്‍ഷത്തിന് ശേഷം പര്‍വീണും മഹേഷും പിരിയാന്‍ തീരുമാനിച്ചു. ഇതിനിടെ ലൊറെയ്‌നും മഹേഷും പിരിഞ്ഞിരുന്നു. ഈ സമയത്താണ് മഹേഷ് നടി സോണി റാസ്ദാനെ പരിചയപ്പെടുന്നത്. രഹസ്യമായി പ്രണയിച്ച ഇരുവരും 1986 ല്‍ വിവാഹം കഴിച്ചു. ഈ ബന്ധത്തിലെ മക്കളാണ് നടി ആലിയ ഭട്ടും എഴുത്തുകാരിയായ ഷഹീന്‍ ഭട്ടും.

  അച്ഛന്റെ രണ്ടാം ഭാര്യയാണെങ്കിലും സോണിയുമായി വളരെ അടുത്ത ബന്ധമാണ് പൂജ ഭട്ടിനുള്ളത്. ആലിയയും ഷഹീനുമായും വളരെ അടുപ്പമുണ്ട്. മഹേഷിനും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാന്‍ എന്നും ശ്രമിക്കാറുണ്ട് പൂജ. ഒരിക്കല്‍ സോണി തന്റെ അച്ഛനെ വിവാഹം കഴിച്ചതിനെക്കുറിച്ച് തന്നോട് സംസാരിച്ചതിനെക്കുറിച്ച് പൂജ മനസ് തുറന്നിരുന്നു.

  Also Read: 'നിരവധി ലൊക്കേഷനുകളിൽ പിന്തുടർന്നു, കാലിൽ വീണ് കരഞ്ഞു; ഒടുവിൽ അമ്മ ഇടപെട്ടു'; ഭാവന

  ''ഞാന്‍ വളര്‍ന്നത് മറ്റൊരാളെ വിവാഹം കഴിക്കുകയും മറ്റൊരു കുടുംബമുണ്ടാക്കുകയും ചെയ്ത അച്ഛനൊപ്പമാണ്. എനിക്കത് അങ്ങനെയാണെന്ന് തോന്നിയിരുന്നില്ല. ഒരു ദിവസം സോണി പുറത്തിരിക്കുന്നത് കണ്ടു. അടുത്തു ചെന്നപ്പോള്‍ പറഞ്ഞത്, പൂജ എനിക്ക് കുറ്റബോധമുണ്ടെന്നായിരുന്നു. ഞാന്‍ ചോദിച്ചു, നിങ്ങളെന്തിനാണ് കുറ്റബോധപ്പെടുന്നത്. നിങ്ങള്‍ ഒരു ദാമ്പത്യവും തകര്‍ത്തിട്ടില്ല. ആ ദാമ്പത്യ ജീവിതം എന്നോ മരിച്ചതായിരുന്നുവെന്ന് പറഞ്ഞു'' എന്നാണ് പൂജ പറയുന്നത്.

  സ്റ്റാര്‍ഡസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പൂജ പറയുന്നത് അച്ഛന്‍ സോണിയുമായുള്ള ബന്ധത്തെക്കുറിച്ച് തന്നോടാണ് ആദ്യമായി പറയുന്നതെന്നായിരുന്നു. ''ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു. രാത്രി ഒന്നരയ്ക്ക് അച്ഛന്‍ എന്നെ വിളിച്ചുണര്‍ത്തിയിട്ട് പറഞ്ഞു പൂജ, ഞാനൊരു സ്ത്രീയുമായി പ്രണയത്തിലാണ്, എനിക്കൊരു അവിഹിത ബന്ധമുണ്ടെന്ന്. നീയായിരിക്കണം അത് ആദ്യം അറിയുന്നതെന്നും പറഞ്ഞു. എന്റെ അമ്മ പോലും അറിയുന്നതിന് മുമ്പായിരുന്നു ഇത്. അത്രയും ഓപ്പണ്‍ ആണ് അദ്ദേഹം എന്നോട്'' പൂജ പറയുന്നു.

  Also Read: കല്യാണം കഴിക്കാനുള്ള മൂഡ് വന്നിട്ടില്ല; രണ്ട് പെൺകുട്ടികൾ ഒരേസമയം എന്റെ പുറകെ നടന്നിട്ടുണ്ട്: സുബി സുരേഷ്

  ''തുടക്കത്തില്‍ മറ്റൊരു സ്ത്രീയ്ക്കായി എന്റെ അമ്മയെ ഉപേക്ഷിച്ച അച്ഛനോട് ദേഷ്യം തോന്നി. എന്റെ അച്ഛനെ ഞങ്ങളില്‍ നിന്നും കവര്‍ന്ന സോണിയോട് ദേഷ്യവും തോന്നിയിരുന്നു. അവരുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് ദേഷ്യം വരുമായിരുന്നു. പക്ഷെ പ്രായോഗികമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് എന്റെ അമ്മയാണ്. അച്ഛനെ വെറുക്കരുതെന്നും അദ്ദേഹം നല്ല മനുഷ്യനാണെന്നും അമ്മ പറഞ്ഞു തന്നു'' എന്നും പൂജ പറയുന്നുണ്ട്.

  എന്തായാലും ആ പിണക്കമൊക്കെ അവസാനിക്കുകയും ഇന്ന് നല്ല അടുപ്പത്തിലുമാണ് എല്ലാവരും. ആലിയയും ഷഹീനും പൂജയും വളരെ അടുപ്പത്തിലാണ് കഴിയുന്നത്. അതേസമയം ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ് പൂജ ഭട്ട്. സഡക്ക് 2വിലൂടെയായിരുന്നു പൂജയുടെ ബിഗ് സ്‌ക്രീനിലേക്കുളള തിരിച്ചുവരവ്. പിന്നാലെ ബോംബെ ബീഗംസ് എന്ന നെറ്റ്ഫ്‌ളിക്‌സ് സീരീസിലും അഭിനയിച്ചു.

  ചുപ്പ് ആണ് പൂജയുടെ ഏറ്റവും പുതിയ സിനിമ. ദുല്‍ഖര്‍ സല്‍മാന്‍, സണ്ണി ഡിയോള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആ ബല്‍ക്കിയാണ് സിനിമയുടെ സംവിധാനം.

  English summary
  When Pooja Bhatt Revealed Mahesh Bhatt Told Her He Is Having An Affair Even Before Her Mother
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X