For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുടുംബം കലക്കി, അവള്‍ക്ക് ആണുങ്ങള്‍ നേട്ടങ്ങള്‍ക്കുള്ള ഏണി മാത്രം; പ്രിയങ്കയെക്കുറിച്ച് പ്രീതി സിന്റ

  |

  ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആണ് ഇന്ന് പ്രിയങ്ക ചോപ്ര. തമിഴിലൂടെ അഭിനയ ജീവിതം ആരംഭിച്ച് പിന്നാലെ ബോളിവുഡിലെ താര റാണിയായി മാറുകയായിരുന്നു പ്രിയങ്ക ചോപ്ര. തുടര്‍ന്നാണ് പ്രിയങ്ക ഹോളിവുഡിലെത്തുന്നത്. തന്റെ വിജയം പ്രിയങ്ക ഹോളിവുഡിലും ആവര്‍ത്തിച്ചു. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. ഈ നേട്ടങ്ങളൊക്കെ പ്രിയങ്ക ചോപ്ര സ്വന്തമാക്കിയത് ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയോ ഗോഡ്ഫാദര്‍മാരോ ഇല്ലാതെയാണ്.

  Also Read: മര്യാദയ്ക്ക് ക്യാമറ താഴെ വെക്കൂ, ഫോണും! പിന്നാലെ കൂടിയ പാപ്പരാസികളോട് കയര്‍ത്ത് കത്രീന

  അതുകൊണ്ട് തന്നെ തന്റെ കരിയറില്‍ പല പ്രതിസന്ധികളും പ്രിയങ്കയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ബോളിവുഡിലെ മിന്നും താരമായിരിക്കുമ്പോഴും താര ഗ്യാങുകളുടെ ഒറ്റപ്പെടുത്തലും മറ്റും നേരിടേണ്ടി വന്നിട്ടുണ്ട് പ്രിയങ്ക ചോപ്രയ്ക്ക്. ഒരിക്കല്‍ കുടുംബം കലക്കിയെന്ന ആരോപണം പോലും പ്രിയങ്കയ്ക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അതും ബോളിവുഡിലെ മന്‍നിര താരങ്ങളില്‍ നിന്നും. നടി പ്രീതി സിന്റ പോലും ഒരിക്കല്‍ പ്രിയങ്കയ്‌ക്കെതിരെ ഇതുപോലെ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

  പ്രിയങ്ക ചോപ്രയും ഷാരൂഖ് ഖാനും ഒരുമിച്ചെത്തിയ ഡോണ്‍ ടുവിന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ആദ്യ ഭാഗത്തിന്റെ വിജയത്തിന് പിന്നാലെ ഇരുവരും രണ്ടാം ഭാഗത്തിലും ഒരുമിക്കുകയായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാനും പ്രിയങ്ക ചോപ്രയും തമ്മില്‍ അടുപ്പത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. ഷാരൂഖ് ഖാന്റേതെന്ന് തോന്നുന്ന തരത്തിലുള്ള ജാക്കറ്റ് അണിഞ്ഞെത്തിയ പ്രിയങ്കയുടെ ചിത്രമൊക്കെ വൈറലായി മാറിയിരുന്നു.

  Also Read: ഗർഭിണിയായതോടെ എല്ലാം നിന്നു; സീരിയലിൽ ബ്രേക്ക് എടുത്തിട്ടില്ല, അതെല്ലാം പ്രശ്‌നമുണ്ടാക്കിയെന്ന് അനുശ്രീ

  സംഭവം വലിയ ചര്‍ച്ചയായി മാറിയതോടെ ഷാരൂഖ് ഖാനും ഗൗരിയും തമ്മിലുള്ള ദാമ്പത്യ ജീവിതത്തെ പോലുമിത് ബാധിക്കുമെന്ന നിലയുണ്ടായി. ഇതോടെ പ്രിയങ്കയെ ബോളിവുഡിലെ താരപത്‌നിമാരുടെ ഗ്യാങ് ഒറ്റപ്പെടുത്താന്‍ തുടങ്ങിയെന്നും ഈ സമയത്ത് കരണ്‍ ജോഹര്‍ അടക്കമുള്ളവര്‍ പ്രിയങ്കയ്‌ക്കെതിരെ തിരിഞ്ഞുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതൊക്കെ നടക്കുന്ന സമയത്തായിരുന്നു ഇഷ്ഖ് ഇന്‍ പാരീസ് എന്ന ചിത്രത്തിലൂടെ പ്രീതി സിന്റ ബോളിവുഡിലേക്ക് മടങ്ങിയെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ വിവാദത്തെക്കുറിച്ച് പ്രീതി പ്രതികരിക്കുകയുണ്ടായി.


  ''കുടുംബം കലക്കികളായ സ്ത്രീകളെക്കുറിച്ച് എനിക്ക് വളരെ മോശം അഭിപ്രായമാണുള്ളത്. ആണുങ്ങളെ തങ്ങള്‍ക്ക് മുകളിലേക്ക് കയറാനുള്ള ഏണിയായി ഉപയോഗിക്കുന്ന, താരങ്ങളുടെ പിന്നാലെ നടക്കുന്ന നടിമാരെ എനിക്ക് ഇഷ്ടമല്ല'' എന്നും പ്രീതി പറഞ്ഞു. തനിക്ക് വേണമെങ്കില്‍ ഇതുപോലെ താരങ്ങളുടെ പിന്നാലെ നടക്കാമായിരുന്നുവെന്നും എന്നാല്‍ താന്‍ ചെയ്തത് ഗൗരി ഖാനേയും ട്വിങ്കിള്‍ ഖന്നയേയും സൂസെയ്ന്‍ ഖാനേയും പോലുള്ള താരപത്‌നിമാരോട് നല്ല ബന്ധം സ്ഥാപിക്കുകയാണന്നും പ്രീതി പറഞ്ഞു.

  കാര്യം പ്രീതി പ്രിയങ്കയുടെ പേര് പരാമര്‍ശിച്ചില്ലെങ്കിലും താരം ഉദ്ദേശിച്ചത് പ്രിയങ്കയെ തന്നെയാണെന്നായിരുന്നു വിലയിരുത്തലുകള്‍. എന്തായാലും അധികം വൈകാതെ തന്നെ വാര്‍ത്തകള്‍ കെട്ടടങ്ങുകയും ചെയ്തു. വാര്‍ത്തകള്‍ക്ക് പിന്നില്‍ എന്തെങ്കിലും വസ്തുതകളുണ്ടോ എന്നറിയില്ലെങ്കിലും ഡോണ്‍ ടുവിന് ശേഷം ഷാരൂഖ് ഖാനും പ്രിയങ്ക ചോപ്രയും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. പ്രിയങ്ക പിന്നീട് ഹോളിവുഡിലേയും നിറ സാന്നിധ്യമായി മാറുകയായിരുന്നു. പോപ് ഗായകന്‍ നിക്ക് ജൊനാസിനെയാണ് പ്രിയങ്ക വിവാഹം കഴിച്ചത്. ഇരുവര്‍ക്കും ഈയ്യടുത്താണ് മകള്‍ ജനിച്ചത്.

  ദ സ്‌കൈ ഈസ് പിങ്ക് ആണ് പ്രിയങ്ക ചോപ്രയുടെ ഒടുവില്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം. താരത്തിന്റെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജീ ലേ സര എന്ന ചിത്രത്തിലൂടെയാകും പ്രിയങ്ക തിരികെ വരിക. കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരും പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ സംവിധാനം ഫര്‍ഹാന്‍ അക്തറാണ്. ആലിയയും പ്രിയങ്കയും അമ്മമാരായതോടെ സിനിമയുടെ ചിത്രീകരണം നീട്ടി വച്ചിരിക്കുകയാണ്.

  Read more about: preity zinta
  English summary
  When Preity Zinta Called Priyanka Chopra A Home Breaker And Accused Of Using Men
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X