For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഏത് ഭാര്യയും ആഗ്രഹിക്കുന്നത്, പക്ഷെ എനിക്ക് അരോചകമാണ്; നിക്കിന്റെ കിടപ്പറ ശീലം വെളിപ്പെടുത്തി പ്രിയങ്ക

  |

  ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് പ്രിയങ്ക ചോപ്ര. ഇപ്പോഴിതാ ഹോളിവുഡിലേക്ക് ചേക്കറിയിരിക്കുകയാണ് പ്രിയങ്ക. തന്റെ വിജയം ഹോളിവുഡിലും ആവര്‍ത്തിച്ച പ്രിയങ്കയ്ക്ക് ഇന്ന് ലോകമെമ്പാടും ആരാധകരുണ്ട്. എല്ലാ അര്‍ത്ഥത്തിലും ഗ്ലോബല്‍ ഐക്കണ്‍ ആയി മാറിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. ഈ നേട്ടങ്ങളൊക്കെ പ്രിയങ്ക ചോപ്ര നേടിയെടുത്തത് സ്വന്തം കഠിനാധ്വാനത്തിലും കഴിവിലുമാണ്. ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമോ പിന്തുണയോ അവകാശപ്പെടാനുണ്ടായിരുന്നില്ല പ്രിയങ്കയ്ക്ക്.

  Also Read: ആ സിനിമ വലിയ വിവാദമായി, മോഹൻലാൽ ഫാൻസ്‌ ഇളകി; ആദ്യ സിനിമയായ സൂപ്പർസ്റ്റാറിനെ കുറിച്ച് വിനയൻ

  പ്രിയങ്ക ഇന്ന് അമ്മ കൂടിയാണ്. പോപ്പ് താരം നിക്ക് ജൊനാസിനെയാണ് പ്രിയങ്ക വിവാഹം കഴിച്ചത്. ഈയ്യടുത്തായിരുന്നു നിക്കിനും പ്രിയങ്കയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. വാടക ഗര്‍ഭധാരണത്തിലൂടെയായിരുന്നു പ്രിയങ്കയും നിക്കും അമ്മയും അച്ഛനുമായത്. മാല്‍തി മേരി എന്നാണ് മകള്‍ക്ക് പ്രിയങ്കയും നിക്കും പേരിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും താരങ്ങളാണ് പ്രിയങ്കയും നിക്കും.

  ബോളിവുഡ് കണ്ട ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായിരുന്നു പ്രിയങ്കയുടേയും നിക്കിന്റേയും. മൂന്ന് ദിവസത്തോളം നീണ്ടു നിന്ന ചടങ്ങളില്‍ ഇരുവരുടേയും ആചാരങ്ങള്‍ അനുസരിച്ച് രണ്ട് വിവാഹങ്ങളുമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചെത്തുന്ന അഭിമുഖങ്ങളും പ്രണയ നിമിഷങ്ങള്‍ പങ്കുവെക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളുമൊക്കെ എപ്പോഴും വൈറലായി മാറാറുണ്ട്. അത്തരത്തിലൊന്നായിരുന്നു തങ്ങളുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് പ്രിയങ്ക നടത്തിയ ചില തുറന്നു പറച്ചിലുകള്‍.

  Also Read: 'തിലകൻ ചേട്ടന് പകരം ആ റോൾ ചെയ്യാൻ അച്ഛൻ മടിച്ചു; സിനിമയിൽ അദ്ദേഹത്തിന് സ്വാതന്ത്ര്യക്കുറവുണ്ടായിരുന്നു'

  പ്രിയങ്കയും നിക്കും തമ്മിലുള്ള പ്രായ വ്യാത്യാസം എന്നും ചര്‍ച്ചയാകുന്ന വിഷയമാണ്. തന്നേക്കാള്‍ പത്ത് വയസ് ഇളയതായ നിക്കിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ പലപ്പോഴും സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട് പ്രിയങ്കയ്ക്ക്. എന്നാല്‍ വിമര്‍ശകരെ വായടപ്പിച്ച് മുന്നോട്ട് പോവുകയാണ് പ്രിയങ്കയും നിക്കും. തങ്ങളുടെ പ്രണയം പരസ്യമായി പ്രകടിപ്പിക്കുന്നതില്‍ മടി കാണിക്കാത്തവരാണ് നിക്കും പ്രിയങ്കയും.

  ഒരിക്കല്‍ ഇടൈംസിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ രസകരമായ കാര്യങ്ങള്‍ പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു. താന്‍ രാവിലെ ഉറക്കത്തില്‍ നിന്നും ഉണരുന്നതും നോക്കിയിരിക്കുന്ന ശീലമുണ്ട് നിക്കിന് എന്നാണ് പ്രിയങ്ക പറയുന്നത്. ഈ ശീലം തന്നെ അസ്വസ്ഥയാക്കുന്നതാണെന്നാണ് നിക്ക് പറയുന്നത്.

  ''സത്യത്തില്‍ അലോസരപ്പെടുത്തുന്ന ശീലമാണത്. പക്ഷെ അവന് ഞാന്‍ ഉറക്കം ഉണരുന്നത് നോക്കിയിരിക്കാന്‍ ഇഷ്ടമാണ്. നിര്‍ബന്ധമാണ്. ഒരു മിനുറ്റ് തരുമോ ഞാന്‍ മസ്‌കാരയെങ്കിലും ഇടട്ടെ, മോയിസ്റ്ററൈസര്‍ ഇടട്ടെ എന്നൊക്കെ പറയും. ഉറക്കച്ചടവോടെയാണ് ഞാന്‍ എഴുന്നേല്‍ക്കുക. പക്ഷെ അതൊന്നും അവന് പ്രശ്‌നമല്ല. ഇതിത്തിരി രസമുള്ള ഒന്നാണ്'' എന്നായിരുന്നു പ്രിയങ്ക ചോപ്ര പറഞ്ഞത്.

  അതേസമയം നിക്കിന്റെ ശീലം തന്നെ അലോസരപ്പെടുത്തുന്നതാണെങ്കിലും ഏതൊരു ഭാര്യം തന്റെ ഭര്‍ത്താവില്‍ നോക്കുന്നത് ഇതേ കാര്യമാണെന്നും പ്രിയങ്ക പറയുന്നുണ്ട്. ''ഭര്‍ത്താക്കന്മാരില്‍ നിന്നും പ്രതീക്ഷിക്കുന്നത് ഇതാണ്. പക്ഷെ അതോടൊപ്പം തന്നെ അരോചകവുമാണത്. ഞാന്‍ നിന്നെ നോക്കട്ടെ എന്നവന്‍ പറയും. ഞാന്‍ ബോധത്തിലേക്ക് പോലും എത്തിയിട്ടുണ്ടാകില്ല. ഞാന്‍ തമാശ പറയുന്നതല്ല. പക്ഷെ ഇത് രസകരമാണ്'' എന്നും പ്രിയങ്ക പറയുന്നുണ്ട്.

  മെട്രിക്‌സ് പരമ്പരയിലെ നാലാമത്തെ സിനിമയിലാണ് പ്രിയങ്കയെ ഒടുവിലായി സ്‌ക്രീനില്‍ കണ്ടത്. റൂസോ സഹോദരന്മാര്‍ ഒരുക്കുന്ന സിറ്റാഡല്‍ എന്ന സീരീസിലാണ് പ്രിയങ്ക ഇപ്പോള്‍ അഭിനയിക്കുന്നത്. പ്രിയങ്കയുടെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജീ ലേ സര എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ബോളിവുഡിലേക്ക് മടങ്ങി വരുന്നത്. ആലിയ, കത്രീന കൈഫ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഫര്‍ഹാന്‍ അക്തറാണ് സിനിമയുടെ സംവിധാനം.

  English summary
  When Priyanka Chopra A Annoying Habbit Of Husband Nick Jonas In Their Bedroom
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X