For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദിത്യയെ കല്യാണം കഴിക്കാന്‍ അദ്ദേഹത്തിൻ്റെ ദാമ്പത്യം തകർത്തത് റാണി; പിന്നിലുള്ളവരെ അറിയാമെന്ന് നടി

  |

  ബോളിവുഡിലെ മിന്നും താരമാണ് റാണി മുഖര്‍ജി. കുച്ച് കുച്ച് ഹോത്താ ഹേയിലെ ടീന എന്ന കഥാപാത്രമാണ് റാണിയെ ബോളിവുഡിലെ താരമാക്കി മാറ്റുന്നത്. അവിടുന്നിങ്ങോട്ട് നിരവധി ഹിറ്റുകള്‍ സമ്മാനിക്കാന്‍ റാണിയ്ക്ക് സാധിച്ചിട്ടുണ്ട്. നായികയായും സഹനടിയായുമെല്ലാം കയ്യടി നേടാനും റാണിയ്ക്ക് സാധിച്ചിട്ടുണ്ട്. കാലത്തിനനുസരിച്ച് തന്നിലെ അഭിനേത്രിയിലും വേഷങ്ങളിലുമെല്ലാം മാറ്റം കൊണ്ടു വരാനും റാണിയ്ക്ക് സാധിച്ചിട്ടുണ്ട്.

  Also Read: 'വീട്ടിൽ വരെ വന്നു, പക്ഷെ ഒരു ഉറപ്പ് അവന് കൊടുത്തില്ല'; ഐശ്വര്യയെക്കുറിച്ച് സൽമാന്റെ സഹോദരൻ പറഞ്ഞത്

  സിനിമ പോലെ തന്നെ റാണി മുഖര്‍ജിയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. റാണിയുടെ പ്രണയങ്ങളും ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിരുന്നു. ഒരിക്കല്‍ ഹീറോ നമ്പര്‍ വണ്‍ ഗോവിന്ദയും റാണിയും തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒടുവില്‍ ഗോവിന്ദയുടെ ഭാര്യയുടെ ഭീഷണിയെ തുടര്‍ന്ന് ഗോവിന്ദ പിന്മാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  2014 ലായിരുന്നു റാണിയുടെ വിവാഹം. ബോളിവുഡിലെ മുന്‍നിര നിര്‍മ്മാതാവായ ആദിത്യ ചോപ്രയെയാണ് റാണി വിവാഹം കഴിച്ചത്. ഈ വിവാഹവും ഒരുപാട് വിവാദങ്ങളും ഗോസിപ്പുകളുമൊക്കെ നേരിട്ടിരുന്നു. റാണിയെ വിവാഹം കഴിക്കും മുമ്പ് ആദിത്യ ചോപ്ര പായല്‍ ഖന്നയെ വിവാഹം കഴിച്ചിരുന്നു എട്ട് വര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷമാണ് ഇരുവരും പിരിയുന്നത്. ഈ വിവാഹ മോചനത്തിന് പിന്നില്‍ റാണിയായിരുന്നു എന്നായിരുന്നു ചില റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്.

  ഏറെ നാള്‍ വിവാദങ്ങളോട് പ്രതികരിക്കാന്‍ റാണി മുഖര്‍ജി കൂട്ടാക്കിയിരുന്നില്ല. ഒടുവില്‍ താരം മൗനം വെടിയുകയായിരുന്നു. വാര്‍ത്തകള്‍ തെറ്റാണെന്നും നിര്‍മ്മാതാവിനെ ഡേറ്റ് ചെയ്യുന്ന ശീലം തനിക്കില്ലെന്നുമായിരുന്നു റാണി പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  ''റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. സത്യത്തില്‍ ഞാന്‍ അദ്ദേഹവുമായി അടുപ്പത്തിലാകുന്നത് അദ്ദേഹം വിവാഹ മോചിതനും എന്റെ നിര്‍മ്മാതാവ് അല്ലാതെ ആയതോടെയായിരുന്നു. തന്റെ നിര്‍മ്മാതാവിനെ ഡേറ്റ് ചെയ്യുന്നത് എന്റെ രീതിയല്ല. എന്റെ അവസാനം പുറത്തിറങ്ങിയ മൂന്ന് സിനിമകളായ നോ വണ്‍ കില്‍ഡ് ജെസീക്ക, തലാഷ്, അയ്യ ഒന്നും നിര്‍മ്മിച്ചത് അദ്ദേഹമായിരുന്നില്ല'' എന്നായിരുന്നു റാണി പറഞ്ഞത്.

  എന്നാല്‍ എന്തുകൊണ്ടായിരുന്നു ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാതിരുന്നതെന്നും റാണി പറയുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ക്ക് പിന്നിലെ ചില തല്‍പര്യകക്ഷികളാണെന്നും അതിനാലാണ് താന്‍ പ്രതികരിക്കാതിരുന്നതെന്നാണ് റാണി പറഞ്ഞത്. അവര്‍ക്ക് ജില അജണ്ടകളുണ്ടായിരുന്നുവെന്നും തന്റെ ഇമേജ് കരുമ്പോഴും തനിക്ക് ചുറ്റുമുള്ളവരെ സംരക്ഷിക്കാനായി താന്‍ മൗനം പാലിക്കുകയായിരുന്നുവെന്നാണ് റാണി പറഞ്ഞത്.

  2012 ലായിരുന്നു റാണിയും ആദിത്യയും വിവാഹം കഴിക്കുന്നത്. 2015 ല്‍ റാണിയ്ക്കും ആദിത്യയ്ക്കും ആദ്യത്തെ കുഞ്ഞ് പിറന്നു. ഇതോടെ താരം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. തന്റെ മകള്‍ക്കു വേണ്ടി സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു താരം. അതേസമയം സിനിമയ്ക്ക് പുറത്തുള്ള തങ്ങളുടെ വ്യക്തിജീവിതം സ്വകാര്യമായി വെക്കാന്‍ ആഗ്രഹിക്കുന്നവരാണ് റാണിയും ആദിത്യയും. ബോളിവുഡിലെ പാര്‍ട്ടികളിലും പരിപാടികളിലുമൊക്കെ അപൂര്‍വ്വമായി മാത്രമേ റാണിയും ആദിത്യയും പങ്കെടുക്കാറുള്ളൂ.

  അതേസമയം ഈയ്യടുത്ത് സിനിമയിലേക്ക് റാണി മുഖര്‍ജി മടങ്ങിയെത്തിയിരുന്നു. റാണിയും അഭിഷേക് ബച്ചനും ഒരുമിച്ച് അഭിനയിച്ച സൂപ്പര്‍ ഹിറ്റ് സിനിമയായ ബണ്ടി ഓര്‍ ബബ്ലിയുടെ രണ്ടാം ഭാഗത്തിലൂടെയായിരുന്നു തിരിച്ചുവരവ്. പക്ഷെ ഇത്തവണ അഭിഷേകിന് പകരം ആ വേഷത്തിലെത്തിയത് സെയ്ഫ് അലി ഖാന്‍ ആയിരുന്നു. അഭിഷേകും റാണിയും പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ അഭിഷേകിനെ ഭാര്യയായ നടി ഐശ്വര്യ റായ് വിലക്കിയെന്നും ഇതാണ് താരം സിനിമയില്‍ നിന്നും പിന്മാറാനുണ്ടായ കാരണമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  അഷിമ ചിബ്ബര്‍ ഒരുക്കുന്ന മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വെ എന്ന ചിത്രത്തിലാണ് റാണി ഇപ്പോള്‍ അഭിനയിക്കുന്നത്.

  English summary
  When Rani Mukherjee Responded To Reports Of Breaking Adiya Chopra's First Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X