Don't Miss!
- News
അഴിമതി പണം ഗോവയില്‍ പ്രചാരണത്തിനായി എഎപി ഉപയോഗിച്ചു; ഞെട്ടിച്ച് ഇഡിയുടെ കണ്ടെത്തല്‍
- Sports
രണ്ടു 'ഫൈനലില്‍' മിന്നിച്ചു, സ്ട്രൈക്ക് റേറ്റ് 200! ത്രിപാഠി അടുത്ത സൂര്യയാവുമോ?
- Lifestyle
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Travel
പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Finance
ഇപിഎഫ് പിൻവലിക്കലിനുള്ള ടിഡിഎസ് നിരക്കിൽ മാറ്റം; നിക്ഷേപം പിന്‍വലിക്കുമ്പോള്‍ എത്ര നികുതി നല്‍കണം
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
നിശ്ചയം കഴിഞ്ഞു, നിനക്ക് വേണ്ടി മറ്റെല്ലാം ഉപേക്ഷിച്ചു, പക്ഷെ...; അക്ഷയുമായി പിരിഞ്ഞതിനെ പറ്റി രവീണ
ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് രവീണ ടണ്ടന്. ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് ഹിറ്റുകള്‍ രവീണ ബോളിവുഡിന് സമ്മാനിച്ചിട്ടുണ്ട്. തൊണ്ണൂറുകളില്‍ രവീണ ടണ്ടന് ആയിരുന്നു ബോളിവുഡിലെ നമ്പര്‍ വണ്‍ നായിക. പിന്നീട് വിവാഹം കഴിക്കുകയും അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയുമായിരുന്നു രവീണ. അഭിനയത്തിന് പുറമെ രവീണയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.
Also Read: മിക്ക പെൺകുട്ടികളേയും പോലെ നുള്ളലും തോണ്ടലും അനുഭവിച്ചിടുണ്ട്; തുറന്നു പറഞ്ഞ് രവീണ ടണ്ടൻ
രവീണയുടെ പ്രണയങ്ങളും ബോളിവുഡിലെ വലിയ ചര്‍ച്ചാ വിഷയങ്ങളായിരുന്നു. അതില്‍ വലിയ വിവാദങ്ങളിലേക്ക് വരെ എത്തിയ പ്രണയമായിരുന്നു അക്ഷയ് കുമാറുമൊത്തുള്ളത്. ഇരുവരും രഹസ്യമായി വിവാഹ നിശ്ചയം വരെ കഴിഞ്ഞിരുന്നു. എന്നാല്‍ വിവാഹത്തിലേക്ക് എത്തും മുമ്പ് ആ ബന്ധം അവസാനിക്കുകയായിരുന്നു.

തൊണ്ണൂറുകളിലെ ഏറ്റവും ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു രവീണയും അക്ഷയ് കുമാറും തമ്മിലുള്ള പ്രണയം. രണ്ടു പേരും തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച സമയത്തുകൂടി കടന്നു പോവുകയായിരുന്നു അപ്പോള്‍. ഇരുവരും ഒരുമിച്ചെത്തിയ ചിത്രങ്ങളും വന്‍ വിജയങ്ങളായതോടു കൂടി അക്ഷയ് കുമാറും രവീണ ടണ്ടനും ബോൡവുഡിലെ ഹോട്ട് കപ്പിളായി മാറുകയായിരുന്നു. മൊഹ്റയുടെ റിലീസിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.
ഇരുവരും ഏകദേശം ഒരേ കുടുംബ പശ്ചാത്തലമുള്ളവരായിരുന്നു. രണ്ടു പേരും പഞ്ചാബികളായിരുന്നു. അത് രണ്ടു പേരും അടുക്കാന്‍ കാരണമായി മാറുകയായിരുന്നു. പലപ്പോഴായി രവീണയേയും അക്ഷയ് കുമാറിനേയും ഒരുമിച്ച് കണ്ടിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഒടുവില്‍ പ്രണയത്തെ വിവാഹത്തിലേക്ക് എത്തിക്കാന്‍ വരെ ഇരുവരും തീരുമാനിച്ചിരുന്നു.

ഇക്കാലത്തായിരുന്നു ഇരുവരും രഹസ്യമായി വിവാഹ നിശ്ചയം നടത്തുന്നത്. അമ്പലത്തില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. നിശ്ചയത്തിനായി ഡല്‍ഹിയില്‍ നിന്നും അക്ഷയ് കുമാറിന്റെ കുടുംബം ചടങ്ങിനെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് പിന്നീട് രവീണ തന്നെ മനസ് തുറന്നിരുന്നു.
'' സ്വയം എടുത്ത തീരുമാനമായിരുന്നു. ഞാന്‍ ഒരാളുമായി വിവാഹ നിശ്ചയം നടത്തിയിരുന്നു. എനിക്ക് അതായിരുന്നു വേണ്ടിയിരുന്നത്. സാധാരണ ജീവിതമായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. നേരത്തെ തന്നെ സിനിമയില്‍ നിന്നും പിന്മാറിയിരുന്നു. ഷൂട്ട് തീരുന്ന ദിവസം നേരെ പോയി കല്യാണം കഴിക്കാനായിരുന്നു തീരുമാനം. കരിയര്‍ രണ്ടാമതും തുടങ്ങിയതോടെ അവന് എല്ലാം ഉപേക്ഷിക്കാനും കല്യാണം കഴിക്കാനും പറഞ്ഞു. പക്ഷെ ഞാന്‍ സമ്മതിച്ചില്ല. ഒരിക്കല്‍ കരിയറിന് പകരം നിന്നെ തിരഞ്ഞെടുത്തതാണ്. പക്ഷെ ഇപ്പോള്‍ നിനക്ക് പകരം കരിയറിനെ തിരഞ്ഞെടുക്കുകയാണ്'' എന്നാണ് രവീണ പറഞ്ഞത്.

''വളരെ വലിയൊരു നിശ്ചയം തന്നെയായിരുന്നു നടന്നത്. പൂജാരിയൊക്കെയുണ്ടായിരുന്നു. ഡല്‍ഹിയില്‍ നിന്നും അവന്റെ കുടുംബവും എന്റെ കുടുംബവും വന്നിരുന്നു. അവന്റെ കുടുംബത്തിലെ മുതിര്‍ന്നയാളാണ് എന്റെ തലയില്‍ ദുപ്പട്ടയിട്ടത്. പക്ഷെ അത് വിവാഹമായി തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു'' എന്നാണ് വിവാഹ വാര്‍ത്തകളെക്കുറിച്ച് രവീണ പറഞ്ഞത്. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ അക്ഷയ് കുമാര്‍ കൂട്ടാക്കിയിരുന്നില്ല. ഇരുവരും 1998 ല്‍ പിരിയുകയും ചെയ്തു.
ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പ്രണയ തകര്‍ച്ചയെക്കുറിച്ച് അക്ഷയ് കുമാര്‍ മനസ് തുറക്കുകയുണ്ടായി. ''അത് വെറുമൊരു വിവാഹ നിശ്ചയമായിരുന്നു. ഞങ്ങള്‍ പിന്നീട് പിരിഞ്ഞു. ഞങ്ങള്‍ വിവാഹം കഴിച്ചിരുന്നില്ല'' എന്നായിരുന്നു അക്ഷയ് കുമാര്‍ പറഞ്ഞിരുന്നത്. ''ഞങ്ങള്‍ പിരിഞ്ഞ ശേഷവും ഞാന്‍ രവീണയുടെ കൂടെ അഭിനയിച്ചിട്ടുണ്ട്'' എന്നായിരുന്നു തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് അക്ഷയ് കുമാര്‍ പറഞ്ഞത്.
Recommended Video

വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു രവീണ. ഈയ്യടുത്ത് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് രവീണ ടണ്ടന്. നെറ്റ്ഫ്ളിക്സ് സീരീസായ ആരണ്യകിലൂടെയായിരുന്നു രവീണയുടെ തിരിച്ചുവരവ്. സീരീസും രവീണയുടെ പ്രകടനവും കയ്യടി നേടുകയുണ്ടായി. പിന്നീട് ബിഗ് സ്ക്രീനിലേക്കും രവീണ ശക്തമായി തിരിച്ചുവന്നു. സൂപ്പര്‍ ഹിറ്റായി മാറിയ കെജിഎഫ് പരമ്പരയിലെ രണ്ടാമത്തെ സിനിമയിലൂടെയായിരുന്നു രവീണയുടെ തിരിച്ചുവരവ്. ചിത്രത്തില്‍ പ്രധാന മന്ത്രിയുടെ വേഷത്തിലാണ് രവീണയെത്തിയത്.
-
'ജീവിതത്തിൽ ഞാൻ ചെയ്ത നന്മ എന്ന് പറയുന്നത് അതാണ്...'; അമ്മയെ കുറിച്ചുള്ള ഓർമകളിൽ വിതുമ്പി എം.ജി ശ്രീകുമാർ!
-
റോബിനില്‍ നിന്നും ഇത് മാത്രം പ്രതീക്ഷിച്ചില്ല; ആരതിയ്ക്ക് വേണ്ടി ബിഗ് ബോസിനെ തള്ളിപ്പറഞ്ഞതാണോന്ന് ആരാധകരും
-
ഞാൻ നാടിന് പോലും അപമാനമാണെന്ന് പറഞ്ഞ് പരത്തി; സ്വന്തം നാട്ടുകാർ കാരണം വേദനിക്കേണ്ടി വന്നെന്ന് ബിനു അടിമാലി