For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ മദ്യപിച്ചിട്ടുണ്ട്, മയക്കുമരുന്ന് ഉപയോഗിക്കുകയും തീവ്രമമായി കാമിക്കുകയും ചെയ്തിട്ടുണ്ട്: രേഖ

  |

  ബോളിവുഡിലെ ഏറ്റവും വലിയ നായികമാരില്‍ ഒരാളാണ് രേഖ. ഇന്ത്യന്‍ സിനിമയിലെ തന്നെ ഐക്കോണിക് താരം. ഇതിഹാസ താരം ജെമിനി ഗണേശന്റേയും നടി പുഷ്പവല്ലിയുടേയും മകളായിട്ടായിരുന്നു രേഖയുടെ ജനനം. യഥാര്‍ത്ഥ പേര് ഭാനുരേഖ എന്നായിരുന്നു. തന്റെ കുടുംബം നോക്കാനായിട്ടായിരുന്നു രേഖ അഭിനേത്രിയാകുന്നത്. അതും വളരെ ചെറിയ പ്രായത്തില്‍ തന്നെ. പതിമൂന്നാമത്തെ വയസില്‍ സിനിമയിലെത്തിയ രേഖ 1979 ല്‍ പുറത്തിറങ്ങിയ സാവന്‍ ഭദോന്‍ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെത്തുന്നുത്. പിന്നെയെല്ലാം ചരിത്രമാണ്.

  Also Read: മമ്മൂക്ക ഫുള്‍ ടൈം വെള്ളമാണെന്നല്ല ഞാന്‍ പറഞ്ഞത്; ട്രോളുകളോട് ഗ്രേസ് പറയുന്നു...

  ഇന്നും ആരാധകരുള്ള നിരവധി ക്ലാസിക്കുകളിലെ നായികയായിരുന്നു രേഖ. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലുമെല്ലാം എന്നും വ്യത്യസ്തയായിരുന്നു രേഖ. ഇന്നുവരെ രേഖയെപോലൊരു താരത്തെ ബോളിവുഡ് പിന്നീട് സമ്മാനിച്ചിട്ടില്ല. ഇപ്പോള്‍ അഭിനയത്തില്‍ നിന്നുമെല്ലാം വിട്ടു നില്‍ക്കുകയാണെങ്കിലും പ്രത്യക്ഷപ്പെടുന്ന വേദികളിലെല്ലാം ആവേശം വിതറാന്‍ രേഖയ്ക്ക് സാധിക്കുന്നുണ്ട്.

  സിനിമ പോലെ തന്നെയായിരുന്നു രേഖയുടെ വ്യക്തിജീവിതവും. താരത്തിന്റെ പ്രണയങ്ങളും വിവാഹവുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. മുകേഷ് അഗര്‍വാള്‍ എന്ന ബിസിനസുകാരനുമായുള്ള വിവാഹവും, അമിതാഭ് ബച്ചനുമായുള്ള പ്രണയവും അക്ഷയ് കുമാര്‍ അടക്കമുള്ളവരുമായുള്ള ഗോസിപ്പുകളുമൊക്കെ രേഖയുടെ പേര് വാര്‍ത്തകളിലെ നിറ സാന്നിധ്യമാക്കി നിലനിര്‍ത്തിയിരുന്നു.

  Also Read: റോളക്‌സ് നിരസിക്കാൻ ഒരുങ്ങിയ കഥാപാത്രം; ചെയ്യാൻ തീരുമാനിച്ചതിന് ഒറ്റ കാരണം; വെളിപ്പെടുത്തി സൂര്യ

  തന്റെ ജീവിതത്തെക്കുറിച്ചും പ്രണയങ്ങളെക്കുറിച്ചുമൊക്കെ യാതൊരു മടിയും കൂടാതെ സംസാരിക്കുന്ന ശീലക്കാരിയാണ് രേഖ. അത്തരത്തിലൊരു അഭിമുഖമായിരുന്നു ഒരിക്കല്‍ സിമി ഗേര്‍വാളുമായി നടത്തിയത്. അഭിമുഖത്തില്‍ രേഖ തന്റെ മദ്യപാന ശീലത്തെക്കുറിച്ചും മറ്റും മനസ് തുറക്കുന്നുണ്ട്. എന്തുകൊണ്ടാണ് രേഖയുടെ മദ്യപാനത്തെക്കുറിച്ച് വാര്‍ത്തകളൊന്നും കാണാത്തത് എന്നായിരുന്നു സിനിമയുടെ ചോദ്യം.

  Also Read: ഷൂട്ടിം​ഗിനിടെ പൊലീസുകാരൻ വന്ന് സല്യൂട്ട് ചെയ്തു; ദീപ്തിയെ ജനങ്ങൾ മറന്നില്ലെന്ന് ​ഗായത്രി അരുൺ

  ''തീര്‍ച്ചയായും ഉണ്ട്. ഞാന്‍ നിര്‍ത്താതെ മദ്യപിച്ചിട്ടുണ്ട്. ഞാന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ട്. ഞാന്‍ വല്ലാതെ അശുദ്ധയായിരുന്നു. തീവ്രമായി കാമിച്ചിട്ടുണ്ട്. എന്തിനോട് എന്ന് ചോദിക്കൂ, ജീവിതവുമായി'' എന്നായിരുന്നു ഇതിന് രേഖ നല്‍കിയ മറുപടി. രേഖയുടെ ജീവിതത്തിലെ ഏറ്റവും വലിയ വിവാദം അമിതാഭ് ബച്ചനുമായുള്ള അടുപ്പമായിരുന്നു. വിവാഹിതനായിരുന്ന ബച്ചനുമായി രേഖ പ്രണയത്തിലാണെന്ന ഗോസിപ്പ് ഇന്നും ബോളിവുഡില്‍ ചര്‍ച്ചയാകാറുണ്ട്. ഇരുവരും ഒരുമിച്ചെത്തിയ ദോ അജ്‌നബീ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഈ ഗോസിപ്പ് ആരംഭിക്കുന്നത്.

  പിന്നീട് ബച്ചനും രേഖയും ബച്ചന്റെ യഥാര്‍ത്ഥ ഭാര്യയായ ജയ ബച്ചനും ഒരുമിച്ചെത്തിയ ചിത്രമായ സില്‍സിലയും പറഞ്ഞത് അവിഹിത പ്രണയത്തിന്റെ കഥയായിരുന്നുവെന്നത് അപൂര്‍വ്വ സാമ്യതയായി മാറുകയായിരുന്നു. ഈ ചിത്രത്തിന് ശേഷം ബച്ചന്‍ രേഖയ്‌ക്കൊപ്പം അഭിനയിച്ചിട്ടില്ല. താനും രേഖയും പ്രണയത്തിലാണോ എന്ന ചോദ്യത്തിന് നാളിതുവരെ രേഖ മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ തനിക്ക് ബച്ചനോട് പ്രണയമുണ്ടായിരുന്നുവെന്ന് രേഖ പലപ്പോഴായി തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്.

  അതേസമയം ബച്ചന്റെ ഭാര്യ ജയ ബച്ചനോട് തനിക്കെന്നും വളരെയധികം ബഹുമാനമുണ്ടെന്നാണ് രേഖ പറഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തില്‍ ഇത്രത്തോളം പക്വതയും കാര്യബോധവുമുള്ളൊരു സ്ത്രീയെ താന്‍ കണ്ടിട്ടില്ലെന്നാണ് രേഖ പറയുന്നത്. തങ്ങള്‍ അയല്‍വാസികളായിരുന്നുവെന്നും ജയ ബച്ചന്‍ എന്നും തനിക്ക് തന്റെ ദീദീഭായ് ആയിരിക്കുമെന്നുമാണ് രേഖ പറഞ്ഞത്.

  Read more about: rekha രേഖ
  English summary
  When Rekha Revealed He Had Been Drinking Binges And Lusting Like Hell
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X