For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവളെന്തിന് ഇത് ചെയ്യണം, കുട്ടികളെ ആരു നോക്കും? മുന്‍ഭാര്യ സീരിയലില്‍ അഭിനയിച്ചതിനെക്കുറിച്ച് സെയ്ഫ്‌

  |

  ബോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് സെയ്ഫ് അലി ഖാന്‍. താരകുടുംബത്തില്‍ നിന്നുമാണ് സെയ്ഫ് സിനിമയിലെത്തുന്നത്. തുടക്കത്തില്‍ ചോക്ലേറ്റ് ബോയ് ഇമേജുള്ള സിനിമകളായിരുന്നു സെയ്ഫ് ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് ഗൗരവ്വമുള്ള വേഷങ്ങള്‍ ചെയ്ത് മികച്ചൊരു നടനെന്ന നിലയില്‍ കയ്യടി നേടുകയായിരുന്നു സെയ്ഫ് അലി ഖാന്‍. കയറ്റിറക്കങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട് സെയ്ഫിന്റെ കരിയറില്‍. ബോളിവുഡില്‍ നിന്നും വെബ് സീരീസ് ലോകത്തേക്ക് ആദ്യം ചുവടുവച്ച മുന്‍നിര നായകന്‍ കൂടിയാണ് സെയ്ഫ് അലി ഖാന്‍.

  Also Read: രണ്ടു വർഷത്തെ ഇടവേള മനസുകൊണ്ട് എന്നെ പക്വതപ്പെടുത്താൻ; മിമിക്രിയിൽ നിന്ന് പൂർണമായി മാറി നിന്നത്: കോട്ടയം നസീർ

  സിനിമ പോലെ തന്നെ നാടകീയവും സംഭവബഹുലവുമാണ് സെയ്ഫിന്റെ വ്യക്തിജീവിതവും. സെയ്ഫിന്റെ പ്രണയങ്ങളും വിവാഹങ്ങളുമൊക്കെ എന്നും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. നേരത്തെ നടി അമൃത സിംഗുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പതിനാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും പിരിയുകയായിരുന്നു.

  അത്രസുഖകരമല്ലായിരുന്നു സെയ്ഫിന്റേയും അമൃതയുടേയും വിവാഹ മോചനം. ഇരുവരും പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമെല്ലാം ഉന്നയിച്ചിരുന്നു. വിവാഹ മോചനത്തിന് ശേഷം മക്കളായ സാറയേയും ഇബ്രാഹിമിനേയും വളര്‍ത്തിയത്രയും അമൃതയായിരുന്നു. വിവാഹത്തോടെ അഭിനയം നിര്‍ത്തിയിരുന്ന അമൃത ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് മടങ്ങി വരുന്നത്. കവ്യാഞ്ജലി എന്ന എക്താ കപൂറിന്റെ പരമ്പരയിലൂടെയായിരുന്നു അമൃതയുടെ തിരിച്ചുവരവ്. പരമ്പര വന്‍ ഹിറ്റായി മാറുകയും ചെയ്തു.

  Also Read: 'വർഷങ്ങളായി നിങ്ങൾ ഇത് തന്നെയല്ലേ ചെയ്യുന്നത് എന്നിട്ടെന്തായി?'; പരിഹസിക്കുന്നവരോട് നയൻതാര പറയാൻ പോകുന്നത്!

  സൂപ്പര്‍ നായികയായിരുന്ന അമൃതയുടെ തിരിച്ചുവരവ് സീരിയിലിലെ വില്ലത്തി വേഷത്തിലൂടെയായിരുന്നു. അമൃതയുടെ പ്രകടനവും പരമ്പരയും വലിയ വിജമായെങ്കിലും മുന്‍ ഭര്‍ത്താവ് സെയ്ഫ് അലി ഖാന്‍ ഒട്ടും സന്തുഷ്ടനായിരുന്നില്ല സീരിയലില്‍ അഭിനയിക്കാനുള്ള അമൃതയുടെ തീരുമാനത്തില്‍. സാറയേയും നാല് വയസ് മാത്രമുള്ള ഇബ്രാഹിമിനേയും വീട്ടില്‍ തനിച്ചാക്കി മണിക്കൂറുകളോളം അമൃത ഷൂട്ടിംഗിനായി പോയിരുന്നതാണ് സെയ്ഫിനെ അലട്ടിയിരുന്നത്.

  Also Read: ഞാനെന്ത് ചെയ്യണം എന്ന് പറയാൻ നിങ്ങളാരാണ്? ഇഷ്ടമില്ലെങ്കിൽ കാണേണ്ട; വൈറലായി നയൻതാരയുടെ പഴയ വാക്കുകൾ


  ''ഇപ്പോള്‍ എന്റെ കുട്ടികള്‍ വളരുന്നത് അമൃതയുടെ ബന്ധുക്കളുടെ കൂടെയാണ്. അവള്‍ സീരിയലില്‍ അഭിനയിക്കാന്‍ പോയിരിക്കുകയാണ്. അവളെന്തിനാണ് അങ്ങനെ ചെയ്യുന്നത്? ഞാന്‍ എന്റെ കുടുംബത്തെ സഹായിക്കാന്‍ തയ്യാറാകുമ്പോള്‍'' എന്നായിരുന്നു സെയ്ഫിന്റെ പ്രതികരണം. മറ്റൊരിക്കല്‍ അമൃത താന്‍ ജീവനാംശമായി വലിയൊരു തുക തന്നെ നല്‍കിയെന്നും ഇഥോടെ തനിക്ക് വീടില്ലാതായെന്നുമൊക്കെ സെയ്ഫ് പറഞ്ഞിരുന്നു.

  ''ഞാന്‍ അമൃതയ്ക്ക് നല്‍കേണ്ടത് അഞ്ച് കോടിയാണ്. അതില്‍ രണ്ടരക്കോടി നല്‍കിക്കഴിഞ്ഞു. മകന് 18 വയസാകുന്നത് വരെ എല്ല മാസവും ഒരു ലക്ഷം രൂപ നല്‍കുന്നുണ്ട്. ഞാന്‍ ഷാരൂഖ് ഖാനൊന്നുമല്ല. എന്റെ പക്കല്‍ അത്രയും പണമൊന്നുമില്ല. ഞാന്‍ ബാക്കി പണവും നല്‍കുമെന്ന് വാക്ക് കൊടുത്തിട്ടുണ്ട് അവള്‍ക്ക്. ഞാന്‍ അത് ചെയ്തിരിക്കും, അതിനായി ഇനി പണിയെടുത്ത് മരിക്കേണ്ടി വന്നാലും'' എന്നായിരുന്നു സെയ്ഫ് പറഞ്ഞത്.

  എന്തായാലും അമൃതയും സെയ്ഫും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പിന്നീട് അവസാനിച്ചു. തുടര്‍ന്ന് നടി കരീന കപൂറുമായി സെയ്ഫ് പ്രണയത്തിലാവുകയായിരുന്നു. കരീനയുമായുള്ള വിവാഹത്തിന് മുന്നോടിയായി സെയ്ഫ് അമൃതയ്ക്ക് കത്തെഴുതിയിരുന്നു. സെയ്ഫിന്റെ കല്യാണത്തിന് തന്നെ തയ്യാറാക്കിയത് അമ്മയായിരുന്നുവെന്നും സാറയും പറഞ്ഞിട്ടുണ്ട്. സെയ്ഫ്-കരീന ദമ്പതികള്‍ക്കും രണ്ട് മക്കളാണുള്ളത്. തൈമുര്‍ അലി ഖാനും ജഹാംഗീര്‍ അലി ഖാനും. അമൃതയും ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. സാറയും അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സിനിമയിലെത്തി.

  English summary
  When Saif Ali Khan Slammed Amrita Singh For Doing Television Serial After Their Seperation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X