For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഏറ്റവും മികച്ച പ്ലാസ്റ്റിക് സര്‍ജറി ഐശ്വര്യയുടേത്, സല്‍മാന്റെ കംപ്യൂട്ടര്‍ നിറയെ പെണ്ണുങ്ങള്‍: സാജിദ്‌

  |

  ബോളിവുഡിലെ മുന്‍നിര സംവിധായകനാണ് സാജിദ് ഖാന്‍. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്നു വന്ന മീ ടു ആരോപണങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയായിരുന്നു സാജിദ് ഖാന്‍. സാജിതിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി നിരവധി സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈയ്യടുത്ത് ബിഗ് ബോസ് സീസണ്‍ 16 ലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് സാജിദ് ഖാന്‍ എത്തി.

  Also Read: മഞ്ജുവിന് പുതിയ പ്രണയം? കോളേജിൽ എത്തിയ അമ്മയെ ഗൗനിക്കാതെ മീനാക്ഷി!, വാർത്തകളിലെ സത്യാവസ്ഥ ഇങ്ങനെ

  ബിഗ് ബോസ് പോലൊരു ഷോയിലൂടെ സാജിദിനെ വീണ്ടും ജനങ്ങള്‍ക്ക് സ്വീകാര്യനാക്കുന്നതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നടിമാരടക്കം സാജിദിനും ഷോയ്ക്കുമെതിരെ രംഗത്തെത്തിയിരുന്നു. താരത്തെ പുറത്താക്കണമെന്നും ആരോപണം ഉന്നയിച്ച നടിമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താരം ഇപ്പോഴും ബിഗ് ബോസ് വീട്ടില്‍ തുടരുകയാണ്.

  തന്റെ കരിയറിലുടനീളം മോശം പെരുമാറ്റത്തിനും പരാമര്‍ശങ്ങള്‍ക്കും വിമര്‍ശിക്കപ്പെട്ട വ്യക്തിയാണ് സാജിദ് ഖാന്‍. ഒരിക്കല്‍ കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോള്‍ ഐശ്വര്യ റായ്‌ക്കെതിരെ പോലും സാജിദ് പരാമര്‍ശം നടത്തിയിരുന്നു. ഇത് പിന്നീട് വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: നിത്യയെ ആദ്യം കണ്ടപ്പോള്‍ കലിയാണ് വന്നത്; എന്തൊരു ജാഡക്കാരിയാണെന്ന് തോന്നിയെന്ന് യമുനയുടെ ഭര്‍ത്താവ് ദേവന്‍

  പരിപാടിക്കിടെ ബെസ്റ്റ് പ്ലാസ്റ്റിക് സര്‍ജറി അവാര്‍ഡ് നല്‍കാന്‍ ആവശ്യപ്പെട്ടാല്‍ ആര്‍ക്കായിരിക്കും നല്‍കുക എന്ന് കരണ്‍ ജോഹര്‍ ചോദിക്കുകയായിരുന്നു. ഇതിന് സജിദ് ഖാന്‍ പറഞ്ഞ മറുപടി ഐശ്വര്യ റായ് ആയിരിക്കുമെന്നാണ്. അതിനുള്ള കാരണമായി സാജിദ് ഖാന്‍ പറയുന്നത് ഐശ്വര്യയുടെ ചിരി പ്ലാസ്റ്റിക് ആണെന്നാണ്. പിന്നാലെ വിഖ്യാത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി ഓവര്‍ റേറ്റഡ് ആണെന്നും സാജിദ് ഖാന്‍ അഭിപ്രായപ്പെടുകയുണ്ടായി.

  സല്‍മാന്‍ ഖാനെതിരേയും സാജിദ് ഖാന്‍ മോശം പരാമര്‍ശം നടത്തുന്നുണ്ട്. സല്‍മാന്‍ ഖാന്റെ കംപ്യൂട്ടല്‍ ഹാക്ക് ചെയ്യാന്‍ സാധിച്ചാല്‍ എന്തായിരിക്കും കാണാന്‍ സാധിക്കുക എന്ന ചോദ്യത്തിന് സാജിദ് നല്‍കിയ മറുപടി ഒരുപാട് സ്ത്രീകള്‍ എന്നായിരുന്നു. താരത്തിന്റെ വാക്കുകള്‍ അന്ന് തന്നെ വലിയ വിവാദമായി മാറിയിരുന്നു.

  എന്തായാലും സാജിദ് ഖാന്‍ ബിഗ് ബോസിലെത്തിയത് കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മീടു തുറന്നു പറച്ചിലുകളോടെ മുഖ്യധാരയില്‍ നിന്നും പിന്‍ വലിയേണ്ടി വന്ന കുറ്റവാളിയെ മുന്‍നിരയിലേക്ക് കൊണ്ടു വരുന്നുവെന്നായിരുന്നു ഷോയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം. താരത്തെ പുറത്താക്കാന്‍ ആരോപണം ഉന്നയിച്ച നടിമാരടക്കം ആവശ്യപ്പെട്ടുവെങ്കിലും താരം ഇപ്പോഴും ഷോയുടെ ഭാഗമായി തുടരുകയാണ്.


  ഷോയില്‍ വച്ച് സാജിദ് നടത്തിയ ചില പരാമര്‍ശങ്ങളും വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതിനിടെ സല്‍മാന്‍ ഖാന്റെ അച്ഛന്‍ സലീം ഖാനെക്കുറിച്ചുള്ള സാജിദിന്റെ വാക്കുകളും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തന്റെ അച്ഛന്‍ കമ്രാന്‍ ഖാന്‍ മരിച്ചപ്പോള്‍ സലീം ഖാന്‍ തനിക്ക് പണം തന്ന് സഹായിച്ചിട്ടുണ്ടെന്നാണ് സാജിദ് ഖാന്‍ പറഞ്ഞത്.

  പ്രശസ്ത സംവിധായക ഫറാ ഖാന്റെ സഹോദരന്‍ കൂടിയാണ് സാജിദ് ഖാന്‍. ദര്‍ണ സരൂരി ഹേ എന്ന ചിത്രത്തിലൂടെയാണ് സാജിദ് സംവിധായകനായി മാറുന്നത്. പിന്നീട് ഹേയ് ബേബി, ഹൗസ്ഫുള്‍ പരമ്പര, ഹിമ്മത്ത് വാല, ഹംഷക്കല്‍സ് തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. ടെലിവിഷനിലും സജീവമായിരുന്നു സാജിദ് ഖാന്‍. ധാരാളം ഷോകളിലെ വിധികര്‍ത്താവും അവതാരകനുമൊക്കെയായിരുന്നു സാജിദ് ഖാന്‍.

  അതേസമയം കരിയറില്‍ ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഐശ്വര്യ റായ്. തമിഴ് ചിത്രം പൊന്നിയിന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തു. സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. മണിരത്നം സംവിധാനം ചെയ്ത സിനിമയില്‍ വന്‍ താരനിര തന്നെ അണിനിരന്നിരുന്നു. ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടെ ഒടുവിലായി പുറത്തിറങ്ങിയ ഹിന്ദി ചിത്രം.

  Read more about: sajid khan
  English summary
  When Sajid Khan Said Aishwarya Rai Must Get Best Plastic Surgery Award
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X