For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൽമാൻ ഖാൻ്റെ സഹോദരിയെ ആണ് ആദ്യം സ്‌നേഹിച്ചത്; അത് തകർന്നപ്പോൾ കൂടെ നിന്നത് സൽമാനെന്ന് അർജുൻ കപൂർ

  |

  ബോളിവുഡിലെ മുന്‍നിര യുവതാരങ്ങളില്‍ ഒരാളാണ് അര്‍ജുന്‍ കപൂര്‍. സൗന്ദര്യം കൊണ്ടും കഴിവ് കൊണ്ടും വളരെ വേഗം സിനിമയില്‍ സജീവമാവാന്‍ അര്‍ജുന് സാധിച്ചിരുന്നു. നടി മലൈക അറോറയുമായിട്ടുള്ള പ്രണയബന്ധത്തിന്റെ പേരിലാണ് പലപ്പോഴും അര്‍ജുന്‍ വാര്‍ത്തകളില്‍ നിറയാറുള്ളത്. എന്നാല്‍ അര്‍ജുന്റെ ആദ്യ പ്രണയത്തെ കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

  സിംപിളായി മഡോണ സെബാസ്റ്റ്യൻ, കിടിലൻ ലുക്കിലുള്ള നടിയുടെ പുത്തൻ ഫോട്ടോസ് വൈറലാവുന്നു- ചിത്രങ്ങൾ കാണം

  ജീവിതത്തിലുണ്ടായ ഒരു പ്രണയവും അതിന്റെ വേര്‍പിരിയലുമെല്ലാം അര്‍ജുനെ വല്ലാതെ തളര്‍ത്തി കളഞ്ഞിരുന്നു. അത് മറ്റാരുമല്ല, നടന്‍ സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പിത ഖാനുമായിട്ടായിരുന്നു. സാധാരണ താരങ്ങള്‍ക്കിടയിലുണ്ടാവുന്ന വെറും പ്രണയമായിരുന്നില്ല. ഇരുവരും അത്രയും ഗൗരവ്വമായി തന്നെയാണ് ആ ബന്ധം മുന്നോട്ട് കൊണ്ട് പോയിരുന്നത്. എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ എന്തോ ഒരു പിശക് സംഭവിച്ചു. ഇതോടെ അര്‍പിത ബന്ധം ഉപേക്ഷിച്ച് പോവുകയും ചെയ്തു.

  അന്ന് അര്‍ജുന്‍ സിനിമയില്‍ സജീവമായി തുടങ്ങുന്നതേ ഉണ്ടായിരുന്നു. പില്‍ക്കാലത്ത് വലിയൊരു താരമായി മാറിയതിന് ശേഷം ഒരു അഭിമുഖത്തില്‍ ഈ പ്രണയത്തെ കുറിച്ച് താരം തുറന്ന് സംസാരിച്ചിട്ടുണ്ട്. അര്‍പിത ജീവിതത്തില്‍ നിന്നും പോയതോടെ അര്‍ജുന്‍ തകര്‍ന്ന പോലൊരു അവസ്ഥയില്‍ എത്തിയതിനെ കുറിച്ച് അധികമാരും അറിയാന്‍ സാധ്യതയില്ല. എന്നാല്‍ ആ അവസ്ഥയില്‍ നിന്നും കരകയറാന്‍ അര്‍ജുനെ സഹായിച്ചത് നടനും അര്‍പിതയുടെ സഹോദരന്‍ കൂടിയായ സല്‍മാന്‍ ഖാന്‍ ആയിരുന്നു.

  അര്‍ജുന് കേവലം പതിനെട്ട് വയസ് ഉള്ളപ്പോഴാണ് അര്‍പിതയുമായി ഇഷ്ടത്തിലാവുന്നത്. അന്ന് 140 കിലോയോളം ഭാരവും താരത്തിന് ഉള്ളതായി പറയുന്നു. ഏകദേശം രണ്ട് വര്‍ഷത്തോളം ഈ ബന്ധം നീണ്ട് പോയിരുന്നു. മുന്‍പ് ബോംബോ ടൈംസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് സഹോദരിയ്‌ക്കൊപ്പം നില്‍ക്കാതെ സല്‍മാന്‍ തനിക്ക് പിന്തുണ തന്നതിനെ കുറിച്ചും ആദ്യ പ്രണയകഥയും അര്‍ജുന്‍ കപൂര്‍ വെളിപ്പെടുത്തിയത്.

  'അതുവരെയുള്ളതില്‍ തന്റെ ആദ്യത്തെയും ഏറ്റവും ഗൗരവമുള്ളതുമായ പ്രണയം അര്‍പിത ഖാനുമായിട്ടായിരുന്നു. എനിക്ക് പതിനെട്ട് വയസുള്ളപ്പോള്‍ മുതലാണ് അവളെ കണ്ട് തുടങ്ങുന്നത്. രണ്ട് വര്‍ഷത്തോളം അത് നീളുകയും ചെയ്തു. ആ സമയത്ത് സല്‍മാന്‍ ഭായിയുമായിട്ടും ഞാന്‍ വളരെ അടുപ്പത്തിലായിരുന്നു. മേ നെ പ്യാര്‍ കിയ എന്ന സിനിമയുടെ ചിത്രീകരത്തിനിടയിലാണ് ഞങ്ങള്‍ തമ്മിലുള്ള റിലേഷന്‍ ആരംഭിക്കുന്നത്. അന്ന് എനിക്ക് പേടി ഉണ്ടായിരുന്നു. ഞാന്‍ തന്നെ സല്‍മാന്‍ ഭായിയോടും മറ്റ് കുടുംബാംഗങ്ങളോടും ആദ്യമേ ഇക്കാര്യം പറയണമെന്ന് ആഗ്രഹിച്ചിരുന്നു. ഞാനിത് പറഞ്ഞപ്പോഴുള്ള അവരുടെ പ്രതികരണം ആശ്ചര്യപ്പെടുത്തുന്ന തരത്തിലായിരുന്നു എങ്കിലും എല്ലാം അവസാനിച്ചു.

  അര്‍പിതയുമായി പിരിഞ്ഞതോടെ ഞാന്‍ വിഷാദത്തിലായി പോയി. പതിനെട്ട് വയസാണ് അന്ന് പ്രായമെങ്കിലും തനിക്ക് നൂറ്റി നാല്‍പത് കിലോയോളം ഭാരമുണ്ടെന്നാണ് അര്‍ജുന്‍ പറയുന്നത്. അര്‍പിതയുമായി അകന്ന് ഏറെ കാലത്തിന് ശേഷമാണ് അർജുൻ മറ്റൊരു ബന്ധത്തിലേക്ക് പ്രവേശിക്കുന്നത്. രസകരമായ കാര്യം സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബ്ബാസ് ഖാന്റെ ഭാര്യയും നടിയുമായ മലൈക ആണ് അര്‍ജുന്റെ കാമുകി എന്നതാണ്. സല്‍മാന്റെ സഹോദരിയെ ആദ്യം പ്രണയിച്ച അര്‍ജുന്‍ പിന്നീട് സഹോദരന്റെ ഭാര്യയുമായി ഇഷ്ടത്തിലാവുകയായിരുന്നു. വര്‍ഷങ്ങളോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ച അര്‍ബ്ബാസും മലൈകയും വേര്‍പിരിഞ്ഞ് നിന്ന കാലത്താണ് അര്‍ജുനുമായി പരിചയത്തിലാവുന്നത്.

  അപ്പു ഗര്‍ഭിണിയാവുന്നു, അഞ്ജലിയുടെയും ശിവന്റെയും പിണക്കത്തിനിടയിൽ സാന്ത്വനത്തിലേക്ക് സന്തോഷ വാര്‍ത്ത- വായിക്കാം

  SS Rajamouli refused to work with Salman Khan, here’s why? | FilmiBeat Malayalam

  അര്‍ബാസുമായിട്ടുള്ള ബന്ധത്തില്‍ മലൈകയ്ക്ക് ഒരു മകനുണ്ട്. മകനും അര്‍ജുനുമൊപ്പമാണ് മലൈക താമസിക്കുന്നതെന്നാണ് അറിയുന്നത്. ഇരുവരും വിവാഹം കഴിച്ചിട്ടില്ലെങ്കിലും ലിവിംഗ് റിലേഷനായി കഴിയുകയാണെന്നാണ് അറിയുന്നത്. ബോളിവുഡ് നടന്‍ എന്നതിലുപരി പ്രശസ്ത നിര്‍മാതാവ് ബോണി കപൂറിന്റെ മകന്‍ ആണെന്ന പ്രത്യേകത കൂടി അര്‍ജുനുണ്ട്.

  വിവാഹത്തെ കുറിച്ച് സ്വപ്‌നം കണ്ടതൊക്കെ വേദനയായി;സ്ത്രീധനം ചോദിച്ച വിവാഹം മുടങ്ങിയതിനെ കുറിച്ച് സൂര്യ മേനോൻ- വായിക്കാം

  English summary
  When Salman Khan's Sister Arpita Dumped Arjun Kapoor, Later Salman Came In Support
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X