For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സഞ്ജു മരിക്കുന്നു, സഞ്ജു മരിക്കുന്നു! അലറി വിളിച്ച് സെയ്ഫ്; മറക്കാനാകാത്ത ആ രാത്രിയെക്കുറിച്ച് അജയ്

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് സഞ്ജയ് ദത്ത്. 1980 കള്‍ മുതല്‍ ബോളിവുഡിലെ നിറ സാന്നിധ്യമായി സഞ്ജയ് ദത്തുണ്ട്. നായകനായി മാത്രമല്ല വില്ലനായും സഹനടനായുമെല്ലാം സഞ്ജയ് ദത്ത് കയ്യടി നേടിയിട്ടുണ്ട്. ഓണ്‍ സ്‌ക്രീനിലെ മിന്നും പ്രകടനങ്ങള്‍ പോലെ തന്നെ തന്റെ ഓഫ് സ്‌ക്രീനിലെ വിവാദങ്ങളും എന്നും സഞ്ജയ് ദത്തിനെ വാര്‍ത്താ താരമാക്കി മാറ്റിയിരുന്നു. മയക്കുമരുന്ന് ഉപയോഗം മുതല്‍ അധോലോക ബന്ധം വരെ സഞ്ജയ്‌ക്കെതിരെ ഉയര്‍ന്ന് വന്നിട്ടുണ്ട്.

  Also Read: ഗോഡ്ഫാദറെന്ന് കരുതിയവര്‍ പോലും കുറ്റം പറഞ്ഞു; മനസാക്ഷിയ്‌ക്കെതിരെ ഒന്നും ചെയ്തിട്ടില്ലെന്ന് മീര ജാസ്മിന്‍

  ഒരിക്കല്‍ സഞ്ജയ് ദത്തിന്റെ ജീവന്‍ തന്നെ നഷ്ടപ്പെടുമെന്ന് തോന്നിപ്പിച്ച സംഭവം വരെയുണ്ടായിരുന്നു. ലേ ലഡാക്കില്‍ വച്ചായിരുന്നു സംഭവം. അന്ന് കൂടെയുണ്ടായിരുന്നു സൂപ്പര്‍ താരമായ അജയ് ദേവ്ഗണ്‍ അതേക്കുറിച്ച് പിന്നീട് തുറന്ന് പറഞ്ഞിട്ടുണ്ട്. 2016 ല്‍ ഒരു ചാറ്റ് ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു അജയ് ദേവ്ഗണ്‍ മനസ് തുറന്നത്. സംഭവം നടക്കുന്നത് 2003ലാണ്.

  എല്‍ഒസി കാര്‍ഗില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ലേയില്‍ രാത്രി സമയത്തെ ഉയര്‍ന്ന് ആള്‍ട്ടിട്ട്യൂഡ് കാരണം ചിത്രത്തിന്റെ ക്രൂവിനോട് മദ്യപിക്കുന്നതും പുകവലിക്കുന്നതും നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ എല്ലാവരും ഉറങ്ങാന്‍ കിടന്നു. എന്നാല്‍ സഞ്ജു മരിക്കുകയാണ് സഞ്ജു മരിക്കുകയാണെന്ന സെയ്ഫ് അലി ഖാന്റെയും അഭിഷേക് ബച്ചന്റേയും നിലവിളി കേട്ട് എല്ലാവരും ഞെട്ടിയുണരുകയായിരുന്നു.

  Also Read: 'വീട്ടിൽ ഇങ്ങനെയല്ല സംസാരിക്കാറ്'; അഭിമുഖങ്ങളിലെ പെരുമാറ്റത്തിന് കാരണമെന്തെന്ന് ഷൈൻ ടോം ചാക്കോ


  എന്താണ് സംഭവിക്കുന്നതെന്ന് അറിയാനായി അജയ് ദേവ്ഗണ്‍ സഞ്ജയ് ദത്തിന്റെ അരികിലെത്തുകയായിരുന്നു. അപ്പോള്‍ കണ്ടത് സഞ്ജയ് ദത്ത് ശ്വാസമെടുക്കാന്‍ പാടുപെടുന്നതായിരുന്നു. താരത്തിന് ഓക്‌സിജന്‍ മാസ്‌കിന്റെ സഹായം വേണ്ടി വന്നു. ഇതോടെ തങ്ങള്‍ക്ക് ഉറക്കം നഷ്ടപ്പെട്ടുവെന്നും എല്ലാവരും സഞ്ജുവിന്റെ മുറിയില്‍ ഇരിക്കുകയായിരുന്നുവെന്നുമാണ് അജയ് ദേവ്ഗണ്‍ പറയുന്നത്.

  പുകവലിക്കരുതെന്ന് ഡോക്ടര്‍ കട്ടായം പറയുകയും ചെയ്തു. ഒരു മണിക്കൂര്‍ കഴിഞ്ഞതും താന്‍ പതിയെ ജനല്‍ തുറന്ന് ഒരു സിഗരറ്റ് വലിച്ചുവെന്നും ഇത് കണ്ടതും എല്ലാവരും ദേഷ്യപ്പെട്ടുവെന്നും അജയ് ദേവ്ഗണ്‍ ഓര്‍ക്കുന്നു. എന്നാല്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞതും താന്‍ മാത്രമല്ല മറ്റുള്ളവരും വലിക്കാന്‍ തുടങ്ങിയെന്നാണ് അജയ് ദേവ്ഗണ്‍ പറയുന്നത്. മാത്രമല്ല, ശ്വാസം കിട്ടാതെ കിടക്കുകയായിരുന്ന സഞ്ജു ഒരു കൈയ്യില്‍ സിഗരറ്റ് മറ്റേ കൈയ്യില്‍ ഓക്‌സിജന്‍ മാസ്‌കുമായി കിടന്നു കൊണ്ട് വലിക്കുകയായിരുന്നുവെന്നും താരം ഓര്‍ക്കുന്നുണ്ട്.

  താന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും രസകരമായ കാഴ്ചകളിലൊന്നായിരുന്നു അതെന്നാണ് അഭിഷേക് ബച്ചന്റെ കമന്റ്. മാസ്‌ക് മാറ്റി സിഗരറ്റ് വലിക്കുന്നതിനിടെ ഈ ലേയില്‍ തീരെ ഓക്‌സിജന്‍ ഇല്ലല്ലോ എന്ന് സഞ്ജയ് ദത്ത് പറയുന്നുണ്ടെന്നും അഭിഷേക് ബച്ചന്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നുണ്ട്.

  തന്റെ കൗമാര-യൗവ്വന കാലത്ത് താന്‍ മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് പലപ്പോഴായി സഞ്ജയ് ദത്ത് തുറന്നു പറഞ്ഞിട്ടുണ്ട്. പിന്നീട് താനതൊക്കെ ഉപേക്ഷിച്ചുവെന്നും യുവാക്കളോട് ഒരിക്കലും ആ വഴിയിലൂടെ സഞ്ചരിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട് സഞ്ജയ് ദത്ത്. ഈയ്യടുത്തായിരുന്നു താരത്തിന് അര്‍ബുദ രോഗമുണ്ടെന്ന് കണ്ടെത്തുന്നത്. പിന്നീട് വിദേശത്ത് ചികിത്സ തേടി രോഗമുക്തനായി തിരികെ എത്തുകയായിരുന്നു സഞ്ജയ് ദത്ത്.

  ഷംഷേരയാണ് സഞ്ജയ് ദത്തിന്റെ ഒടുവില്‍ പുറദത്തിറങ്ങിയ സിനിമ. രണ്‍ബീര്‍ കപൂര്‍ നായകനായി എത്തിയ സിനിമയില്‍ വില്ലന്‍ വേഷത്തിലാണ് സഞ്ജുവെത്തിയത്. പക്ഷെ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ല. ദ ഗുഡ് മഹാരാജ, ഗുഡ്ചഡി എന്നിവയാണ് അണിയറയിലുള്ളത്. പിന്നാലെ വിജയ് ചിത്രത്തിലൂടെ തമിഴിലും അരങ്ങേറുകയാണ് സഞ്ജയ് ദത്ത്.

  English summary
  When Sanjay Dutt Faced Problems To Breath In Leh Ladak, Reveals Ajay Devgn And Abhishek Bachchan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X