For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാജ് കുമാറിന്റെ വിഗ്ഗ് രക്ഷിക്കാന്‍ ഉരുകിയിരുന്ന ശര്‍മിള ടാഗോര്‍; ആ കഥ പറഞ്ഞ് താരം

  |

  ബോളിവുഡിലെ ഐക്കോണിക് താരങ്ങളില്‍ ഒരാളാണ് ശര്‍മിള ടാഗോര്‍. ഇന്ത്യന്‍ സിനിമ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ അവര്‍ സമ്മാനിച്ചിട്ടുണ്ട്. ശര്‍മിളയുടെ 77-ാം ജന്മദിനമായിരുന്നു ഇന്നലെ. മകളും നടിയുമായ സോഹ അലി ഖാന്‍ ശര്‍മിളയുടെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുമുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. കൊച്ചുമക്കളായ ഇബ്രാഹിം അലി ഖാനും ഇനായ നൗമി കേമുവും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. നടന്‍ സെയ്ഫ് അലി ഖാനും ശര്‍മിളയുടെ മകനാണ്.

  പുത്തൻ ഹെയർസ്റ്റൈലിൽ റിമ കല്ലിങ്കൽ; മേക്കോവർ ചിത്രങ്ങൾ കാണാം

  ബോളിവുഡിലെ സൂപ്പര്‍നായികയായിരുന്ന ശര്‍മിള ഒരുപാട് സൂപ്പര്‍താരങ്ങളുടെ കൂടെയും അഭിനയിച്ചിട്ടുണ്ട്. കാലത്തിന് മുമ്പേ സഞ്ചരിക്കാന്‍ ഇഷ്ടപ്പെട്ട ശര്‍മിള പല നടപ്പുരീതികളും തിരുത്തിയ താരം കൂടിയാണ്. രാജ് കുമാറിനൊപ്പവും ശര്‍മിള അഭിനയിച്ചിട്ടുണ്ട്. രാജ് കുമാറുമായി ബന്ധപ്പെട്ട രസകരമായൊരു കഥ ഒരിക്കല്‍ ശര്‍മിള പങ്കുവച്ചിരുന്നു. ആ കഥ ഇവിടെ വായിക്കാം വിശദമായി തന്നെ.

  Sharmila Tagore

  വഖ്ത്, ഏക് സേ ബഡ്ക്കര്‍ ഏക് തുടങ്ങി നിരവധി സിനിമകളില്‍ ശര്‍മിളയും രാജ് കുമാറും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വഖ്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവമുണ്ടാകുന്നത്. ചിത്രത്തില്‍ സുനില്‍ ദത്തും ബല്‍രാജ് സാഹ്നിയും ശശി കപൂറും അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ രാജ് കുമാറിന്റെ വിഗ് പറന്നു പോകുമോ എന്ന ഭയം കാരണം കാറിന്റെ വിന്‍ഡോ തുറന്നിടാതെ, എസിയില്ലാതെ അകത്തിരിക്കേണ്ടി വന്ന കഥയാണ് ശര്‍മിള ഒരിക്കല്‍ ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്.

  'ഞാന്‍ നെനിതാലിലേക്ക് പോവുകയായിരുന്നു. രാജ് കുമാറിനൊപ്പമായിരുന്നു. അദ്ദേഹം വിഗ്ഗ് ധരിച്ചിരുന്നു. അതിനാല്‍ കര്‍ച്ചീഫ് കെട്ടിയിരുന്നു കഴുത്തിന് ചുറ്റുമായി. അതിനാല്‍ വണ്ടിയുടെ വിന്‍ഡോ തുറക്കാന്‍ പറ്റുമായിരുന്നില്ല. അന്നത്തെ കാലത്ത് വണ്ടിയില്‍ എസിയുണ്ടായിരുന്നില്ല്. അദ്ദേഹത്തിന്റെ മുടിയും വിഗ് പറന്നു പോകുമോ എന്ന പേടിയും കാരണം എനിക്ക് ആ ചൂട് മൊത്തം സഹിക്കേണ്ടി വന്നു'' എന്നായിരുന്നു ശര്‍മിള ടാഗോര്‍ പറഞ്ഞത്. അതേസമയം മറ്റൊരു രസകമരായ സംഭവും ഈ ചിത്രത്തിന്റെ ലൊക്കേഷനിലുണ്ടായിട്ടുണ്ട്. അതേക്കുറിച്ചും ഇതിഹാസ താരം മനസ് തുറന്നിരുന്നു.

  ''എനിക്ക് കാര്‍ ഓടിക്കേണ്ട രംഗമുണ്ടായിരുന്നു. പക്ഷെ എനിക്ക് കാര്‍ ഓടിക്കാന്‍ അറിയില്ലായിരുന്നു. അതിനാല്‍ എനിക്ക് ആ ഷോട്ടുകളില്‍ അറിയുന്നത് പോലെ അഭിനയിക്കേണ്ടി വന്നിരുന്നു. അതിന്റെ കാര്യത്തില്‍ ശശിയ്ക്ക് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. നിനക്കറിയാലോ എനിക്ക് മൂന്ന് കുട്ടികളുണ്ടെന്ന് ശശി പറയുമായിരുന്നു'' എന്നായിരുന്നു ആ സംഭവത്തെക്കുറിച്ച് ശര്‍മിള പറഞ്ഞത്.

  'ഉറുമ്പ് കൂട്ടം പോലെ കൂട്ടിവെച്ചാണ് പണം കണ്ടെത്തിയത്, വീട്ടുകാരെ ബുദ്ധിമുട്ടിക്കാൻ തോന്നിയില്ല'; മൃദുല

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഇന്ത്യന്‍ സിനിമയിലെ തന്നെ ഇതിഹാസ താരമായ ശര്‍മിള ടാഗോര്‍ ഹിന്ദിയിലും ബംഗാളിയിലും അഭിനയിച്ചിട്ടുണ്ട്. രണ്ട് തവണ ദേശീയ പുരസ്‌കാരവും ഒരു ഫിലിം ഫെയര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട് ശര്‍മിള. രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ച വ്യക്തിയാണ് ശര്‍മിള ടാഗോര്‍. പതിനാലാം വയസില്‍ സത്യജിത് റേയുടെ ദ വേള്‍ഡ് ഓഫ് അപുവിലൂടെയായിരുന്നു അരങ്ങേറ്റം. റേയൊടാപ്പം നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീടാണ് ബോളിവുഡിലെത്തുന്നത്. കശ്മീര്‍ കി കലിയായിരുന്നു ആദ്യത്തെ ഹിന്ദി ചിത്രം. ക്രിക്കറ്റ് ഇതിഹാസമായ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയെയാണ് ശര്‍മിള വിവാഹം കഴിച്ചത്. സോഹയും സെയ്ഫും സബയുമാണ് ദമ്പതികളുടെ മക്കള്‍. 2010 ല്‍ പുറത്തിറങ്ങിയ ബ്രേക്ക് കേ ബാത്ത് ആണ് അവസാനം അഭിനയിച്ച സിനിമ. പിന്നീട് അഭിനയത്തില്‍ നിന്നും വിരമിക്കുകയായിരുന്നു.

  Read more about: sharmila tagore
  English summary
  When Sharmila Tagore Had To Shut The Window Of Car So The Wig Of Raaj Kumar Won't Fall
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X