For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുടുംബം തകര്‍ത്തുവെന്ന് ആരോപിച്ച് സംവിധായകന്റെ ഭാര്യ; മാനസിക വിഭ്രാന്തിയെന്ന് തിരിച്ചടിച്ച് പ്രീതി

  |

  താരങ്ങളുടെ ജീവിതത്തില്‍ ഗോസിപ്പുകള്‍ ഒഴിവാക്കുക എന്നത് ഏറെക്കുറെ അസാധ്യമായ കാര്യമാണ്. പലപ്പോഴും യാതൊരു അടിസ്ഥാനവുമില്ലാത്ത ഗോസിപ്പുകളായിരിക്കും താരങ്ങളുടെ പേരില്‍ പ്രചരിപ്പിക്കുക. പൊതുവെ ഇത്തരം ഗോസിപ്പുകളോടും വാര്‍ത്തകളോടും മുഖം തിരിക്കാറാണ് താരങ്ങള്‍ ചെയ്യാറുള്ളത്. എന്നാല്‍ ചിലപ്പോള്‍ ഈ ഗോസിപ്പുകള്‍ താരങ്ങളുടെ ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ തന്നെ സൃഷ്ടിച്ചുവെന്ന് വരാം.

  ബോള്‍ഡ് ലുക്കില്‍ സ്രിന്ദ; മേക്കോവര്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

  അത്തരത്തിലൊരു ഗോസിപ്പായിരുന്നു നടി പ്രീതി സിന്റയ്ക്ക് നേരിടേണ്ടി വന്നത്. സംവിധായകന്‍ ശേഖര്‍ കപൂറുമൊത്തുള്ള പ്രീതിയുടെ പ്രണയ വാര്‍ത്തകള്‍ ബോളിവുഡില്‍ വലിയ കോളിളക്കം സൃഷ്ടിച്ചതും ശേഖര്‍ കപൂറിന്റെ ദാമ്പത്യ ജീവിതത്തെ പോലും ബാധിച്ചതുമായിരുന്നു. രസകരമായ വസ്തുത, ഈ ഗോസിപ്പുകള്‍ പുറത്ത് വരുമ്പോള്‍ പ്രീതിയും നെസ് വാഡിയയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ്.

  പ്രീതിയ്‌ക്കെതിരെ ശേഖര്‍ കപൂറിന്റെ ഭാര്യയായ നടിയും ഗായികയുമായ സുചിത്ര കൃഷ്ണമൂര്‍ത്തിയായിരുന്നു പരസ്യമായി രംഗത്ത് എത്തിയത്. ഒരു അഭിമുഖത്തില്‍ ഇവര്‍ പ്രീതി കുടുംബം കലക്കിയാണെന്ന് വരെ ആരോപിക്കുകയായിരുന്നു. മറ്റൊരാളുടെ മാനസിക വിഭ്രാന്തിയുടെ ആഘാതം ഞാന്‍ അനുഭവിക്കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണെന്നായിരുന്നു സുചിത്രയുടെ ആരോപണത്തോടുള്ള പ്രീതിയുടെ പ്രതികരണം. അവള്‍ക്ക് ഒട്ടും സുഖമില്ലെന്നും ഉടനെ തന്നെ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായും പ്രീതി സിന്റ പറഞ്ഞിരുന്നു.

  നേരത്തേയും പ്രീതിക്കെതിരെ സുചിത്ര രംഗത്ത് എത്തിയിരുന്നു ഒരു ബ്ലോഗിലൂടെയായിരുന്നു സുചിത്ര പ്രീതിക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയത്. എന്നാല്‍ അന്ന് അതിനോട് പ്രതികരിക്കാതെ മൗനം പാലിക്കുകയായിരുന്നു പ്രീതി ചെയ്തത്. ഒരു മാധ്യമത്തിലെഴുതിയ കുറിപ്പില്‍ സുചിത്ര പറഞ്ഞിരുന്നത് പ്രീതി തന്നെ ദിവസവും വിളിക്കുകയും താന്‍ ഒന്നിനും ഉത്തരവാദിയല്ലെന്നും നിങ്ങളുടെ ഭര്‍ത്താവ് ശേഖറുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പറയുമായിരുന്നുവെന്നായിരുന്നു. തങ്ങള്‍ പിരിയാന്‍ കാരണം പ്രീതിയാണെന്നും സുചിത്ര പറഞ്ഞിരുന്നു. പ്രീതിയെ ലക്ഷ്യമാക്കി മാന്‍ ഈറ്റര്‍ എന്ന പേരിലൊരു കവിത പോലും സുചിത്ര എഴുതിയിരുന്നു.

  സംവിധായകന്‍ ശേഖര്‍ കപൂര്‍ അവസാനമായി സ്‌ക്രീനിലെത്തിയത് പ്രീതി നായികയായി എത്തിയ ഇഷ്‌ക് ഇന്‍ പാരീസ് എന്ന ചിത്രത്തില്‍ പ്രീതിയുടെ അച്ഛന്റെ വേഷത്തിലായിരുന്നുവെന്നതും രസകരമായൊരു വസ്തുതയാണ്. എന്തായാലും അന്നത്തെ ഗോസിപ്പുകളെല്ലാം പിന്നീട് കെട്ടടങ്ങി. ജീന്‍ ഗുഡ്ഇനഫുമായി പ്രീതി വിവാഹം കഴിക്കുകയും ചെയ്തു. അതേസമയം 1997 ലായിരുന്നു ശേഖറും സുചിത്രയും വിവാഹം കഴിക്കുന്നത്. ഇറുവരും 2006 ല്‍ പിരിയുകയും ചെയ്തു. ഇവര്‍ക്ക് കാവേരി എന്നൊരു മകളുണ്ട്.

  ഒരു കാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു പ്രീതി സിന്റ. ഷാരൂഖ് ഖാന്‍ നായകനായ മണിരത്‌നം ചിത്രം ദില്‍സെയിലൂടെയായിരുന്നു പ്രീതിയുടെ അരങ്ങേറ്റം. ചിത്രത്തിലൂടെ മികച്ച പുതുമുഖത്തിനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും നേടാന്‍ സാധിച്ചു. ഇതിന്റെ പേരില്‍ അതേ വര്‍ഷം തന്നെ അരങ്ങേറിയ കരീന കപൂറും പ്രീതിയും തമ്മില്‍ ഏറെക്കാലം പിണക്കത്തിലായിരുന്നുവെന്നത് മറ്റൊരു കഥയാണ്. പിന്നാലെ വന്ന സോള്‍ജ്യറിലൂടെ പ്രീതി താരമായി മാറുകയായിരുന്നു.

  Also Read: ബിഗ് ബോസിൽ നിന്നും നല്ല പ്രതിഫലം ലഭിച്ചു; 35 ദിവസവും താൻ യഥാര്‍ഥ വ്യക്തിയായി നിന്നുവെന്ന് ശ്വേത മേനോന്‍

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ക്യാ കെഹ്ന, ഹര്‍ ദില്‍ ജോ പ്യാര്‍ കരെ, മിഷന്‍ കശ്മീര്‍, ചോരി ചോരി ചുപ്‌കെ ചുപ്‌കെ, ദില്‍ ചാഹ്താ ഹേ ഒക്കെ ഹിറ്റുകളായി മാറി. കോയി മില്‍ഗയിലേയും കല്‍ ഹോ ന ഹോ, ലക്ഷ്യ, വീര്‍ സാര തുടങ്ങിയ ചിത്രങ്ങളിലേയും പ്രകടനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരുപാട് ഹിറ്റ് ചിത്രങ്ങളിലെ നായികയായിരുന്നു പ്രീതി സിന്റ. 2018 ല്‍ പുറത്തിറങ്ങിയ ഭയ്യാജി സൂപ്പര്‍ ഹിറ്റ് ആണ് അവസാനം റിലീസ് ചെയ്ത സിനിമ. സിനിമയ്ക്ക് പുറമെ സ്‌പോര്‍ട്‌സിലും താല്‍പര്യമുള്ള പ്രീതി ഐപിഎല്‍ ടീമായ പഞ്ചാബ് കിംഗ്‌സിന്റെ ഉടമയുമാണ്. ബിഗ് സ്‌ക്രീനിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  Read more about: priety zinta
  English summary
  When Shekhar Kapoor's WIfe Accused Priety Zinta As Home Breaker
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X