For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അക്ഷയ് എന്നെ ഉപയോഗിക്കുകയായിരുന്നു, വേറെ ആളെ കിട്ടിയപ്പോള്‍ ഇട്ടിട്ടു പോയി; വഞ്ചന തുറന്ന് പറഞ്ഞ് ശില്‍പ ഷെട്ടി

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് അക്ഷയ് കുമാര്‍. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ചാണ് അക്ഷയ് കുമാര്‍ ബോളിവുഡിലെ സൂപ്പര്‍ താരമായി മാറുന്നത്. കില്ലാഡി കുമാര്‍ എന്ന് വിളിക്കുന്ന അക്ഷയ് കുമാറിന്റെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഒന്നായിരുന്നു. കഴിഞ്ഞ 21 വര്‍ഷമായി ട്വിങ്കിള്‍ ഖന്നയാണ് അക്ഷയ് കുമാറിന്റെ ജീവിത സഖി. എന്നാല്‍ ട്വിങ്കിള്‍ അക്ഷയ് കുമാറിന്റെ ജീവിതത്തിലേക്ക് എത്തുന്നതിന് മുമ്പും പല നടിമാരുമായും അക്ഷയ് പ്രണയത്തിലായിരുന്നു.

  Also Read: ഞങ്ങളുടെ കുഞ്ഞ് വരുന്നു; ആലിയ ഭട്ട് ഗര്‍ഭിണി, ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി രണ്‍ബീറും ആലിയയും

  ബോളിവുഡിലെ പല മുന്‍നിര നായികമാരുടെ പേരിനൊപ്പവും അക്ഷയ് കുമാറിന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. രേഖ മുതല്‍ രവീണ ടണ്ടന്‍ വരെ ഇങ്ങെ അക്ഷയ് കുമാറുമായി പ്രണയത്തിലായിരുന്ന നടിമാരുടെ പട്ടികയല്‍ വരും. ബോളിവുഡിലെ ഒരുകാലത്തെ ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു അക്ഷയ് കുമാറിന്റെ പ്രണയ ജീവിതം.

  തൊണ്ണൂറുകളില്‍ ബോളിവുഡിനെ ഇളക്കി മറിച്ച പ്രണയ വാര്‍ത്തയായിരുന്നു അക്ഷയ് കുമാറിന് ശില്‍പ ഷെട്ടിയുമായുമായും ട്വിങ്കിള്‍ ഖന്നയുമായും ഉണ്ടായിരുന്ന പ്രണയം. മേം കില്ലാഡി തു അനാരി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അക്ഷയ് കുമാറും ശില്‍പ ഷെട്ടിയും പ്രണയത്തിലാകുന്നത്. എന്നാല്‍ ഈ പ്രണയ ജോഡിയ്ക്ക് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. 2000 ല്‍ ഒരു അഭിമുഖത്തില്‍ അക്ഷയ് കുമാറിനെതിരെ തുറന്നടിച്ച് കൊണ്ട് ശില്‍പ രംഗത്തെത്തുകായിരുന്നു.

  തന്റെ അടുത്ത സുഹൃത്തായ ട്വിങ്കിള്‍ ഖന്നയുമായും അക്ഷയ് കുമാര്‍ പ്രണയത്തിലായിരുന്നുവെന്നതാണ് തങ്ങളുടെ ബന്ധം അവസാനിപ്പിക്കാനുള്ള കാരണമായി ശില്‍പ ഷെട്ടി പറഞ്ഞിരുന്നത്.


  ''ഒരേസമയം രണ്ട് പേരെ അവന്‍ പ്രണയിക്കുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. ഞങ്ങളുടെ ബന്ധത്തിലുടനീളം അവന്‍ മറ്റൊരാളേയും പ്രണയിച്ചിരുന്നു. എന്നാല്‍ ഞാന്‍ ഒരിക്കലും അവളില്‍ നിരാശയല്ല. അവളോട് ഒരു ദേഷ്യവുമില്ല. എന്റെ പുരുഷന്‍ എന്നെ വഞ്ചിച്ചാല്‍ അതില്‍ അവളെ കുറ്റം പറയുന്നത് എന്തിനാണ്. മറ്റൊരു സ്ത്രീയുടെ മേല്‍ പഴിചാരുന്നതില്‍ അര്‍ത്ഥമില്ല. തീര്‍ത്തും അവന്റെ പിഴവാണ്'' ശില്‍പ പറയുന്നു.

  ''വ്യക്തിപരമായി പ്രയാസമുള്ള സമയമായിരുന്നു. എല്ലാം കഴിഞ്ഞുവെന്നതില്‍ സന്തോഷിക്കുന്നു. എല്ലാ ഇരുട്ടിന് ശേഷവും വെളിച്ചമുണ്ട്. പ്രൊഫഷണല്‍ ജീവിതം നന്നായി പോകുമ്പോഴും വ്യക്തി ജീവിതം എന്നെ താഴേക്ക് വലിച്ചിടുകയായിരുന്നു. എന്നാല്‍ എല്ലാം പഴങ്കഥയായെന്നത് ആശ്വാസം നല്‍കുന്നതാണ്'' എന്നും ശില്‍പ പറഞ്ഞു.


  ''അക്ഷയ് കുമാര്‍ എന്നെ ഉപയോഗിക്കുകയായിരുന്നു. വേറെയൊരാളെ കണ്ടപ്പോള്‍ അനായാസമായി എന്നെ ഇട്ടിട്ട് പോയി. എനിക്ക് ദേഷ്യം തോന്നിയ ഒരേയൊരാള്‍ അവനാണ്. അവന് എല്ലാത്തിനുമുള്ളത് തിരിച്ച് കിട്ടുമെന്നുറപ്പാണ്. ഭൂതകാലത്തെ മറക്കുക അത്ര എളുപ്പമല്ല, പക്ഷെ എനിക്ക് മുന്നോട്ട് വരാനുള്ള കരുത്തുണ്ടായി എന്നതില്‍ സന്തോഷമുണ്ട്. ഇന്ന് എന്നെ സംബന്ധിച്ച് അവന്‍ അടഞ്ഞ അധ്യായമാണ്. ഇനിയൊരിക്കലും അവനൊപ്പം അഭിനയിക്കുകയില്ല'' എന്നും ശില്‍പ പറഞ്ഞിരുന്നു.

  ''നമ്മള്‍ ഒരാളെ പ്രണയിക്കുമ്പോള്‍ അവര്‍ നമ്മളെ ചതിക്കുകയാണെന്ന് മനസിലാകില്ല. ഞാന്‍ ഞങ്ങളുടെ സിനിമ പൂര്‍ത്തിയാകാനും റിലീസ് ചെയ്യാനും കാത്തിരിക്കുകയായിരുന്നു. എന്റെ നിര്‍മ്മാതാക്കള്‍ക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത്. എന്റെ വ്യക്തിജീവിതം തകരുകയാണെന്ന് കരുതി അവരെ വേദനിപ്പിക്കാന്‍ സാധിക്കില്ല. അതിനാല്‍ ദഡ്ക്കന്‍ തീരുന്നത് വരെ കാത്തിരിക്കുകയായിരുന്നു'' ശില്‍പ പറയുന്നു.

  എന്നാല്‍ ശില്‍പയുടെ ആരോപണങ്ങളെല്ലാം അക്ഷയ് കുമാര്‍ നിരസിക്കുകയായിരുന്നു. ശില്‍പ അങ്ങനെ അനാവശ്യമായി പ്രശ്‌നങ്ങളുണ്ടാക്കില്ലെന്നും അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് അക്ഷയ് കുമാറിന്റെ മാത്രം അഭിപ്രായമാണെന്നും തന്നോട് ചെയ്തത് വച്ചു നോക്കുമ്പോള്‍ പിന്നെ അവന്‍ എന്ത് പറയാനാണെന്നുമായിരുന്നു ശില്‍പയുടെ പ്രതികറണം. എന്തായാലും ശില്‍പയും അക്ഷയ് കുമാറും പിന്നീട് ഒരുമിച്ച് സ്‌ക്രീന്‍ പങ്കിട്ടിട്ടില്ല. അക്ഷയ് കുമാര്‍ ട്വങ്കിള്‍ ഖന്നയെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. രാജ് കുന്ദ്രയാണ് ശില്‍പയുടെ ഭര്‍ത്താവ്.

  English summary
  When Shilpa Shetty In An Interview Accused Akshay Kumar Of Having An Affair With Twinkle Khanna
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X