twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വധുവിനെ പോലെ ഒരുക്കി വേണം എന്നെ യാത്രയാക്കാന്‍; മരിക്കും മുമ്പ് സ്മിത പാട്ടീല്‍ പറഞ്ഞു!

    |

    സിനിമാ പ്രേമികള്‍ ഒരിക്കലും മറക്കാത്ത പേരുകൡലൊന്നാണ് സ്മിത പാട്ടീല്‍ എന്നത്. ആക്രോഷ്, അര്‍ത്ഥ്, മിര്‍ച്ച് മസാല, വാരിസ് തുടങ്ങി നിരവധി സിനിമകൡലൂടെ തന്റെ പ്രതിഭ അടയാളപ്പെടുത്തിയ താരമാണ് സ്മിത പാട്ടീല്‍. സമാന്തര സിനിമകള്‍ക്ക് കൂടുതല്‍ പ്രചാരം നേടിക്കൊടുക്കുന്നതില്‍ സ്മിത പാട്ടീലിന്റെ സാന്നിധ്യം വലിയ പങ്കുവഹിച്ചിരുന്നു. ഹിന്ദിയടക്കം നിരവധി ഭാഷകളിലാലി 80 ഓളം സിനിമകള്‍ ചെയ്തിട്ടുണ്ട് സ്മിത പാട്ടീല്‍.

    Also Read: 'വെള്ളമടിച്ചാൽ അയാൾ മിസ് യുവൊക്കെ അയക്കും, അയാൾ എന്റെ സുഹൃത്തുമായി പ്രണയത്തിലാണ്'; കണ്ണുനിറഞ്ഞ് ആര്യ!Also Read: 'വെള്ളമടിച്ചാൽ അയാൾ മിസ് യുവൊക്കെ അയക്കും, അയാൾ എന്റെ സുഹൃത്തുമായി പ്രണയത്തിലാണ്'; കണ്ണുനിറഞ്ഞ് ആര്യ!

    ഭീഗി പാല്‍ക്കേയ്ന്‍ എന്ന സിനിയുടെ ലൊക്കേഷനില്‍ വച്ചാണ് സ്മിത നടന്‍ രാജ് ബബ്ബറിനെ പരിചയപ്പെടുന്നത്. ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. ഈ സമയത്ത് രാജ് ബബ്ബര്‍ വിവാഹിതനായിരുന്നു. എങ്കിലും സ്മിതയും രാജും അടുത്തു. ഒരുമിച്ച് ജീവിതവും ആരംഭിച്ചു. എന്നാല്‍ വിധി ഇരുവരേയും പിരിക്കുകയായിരുന്നു.

    മരണം

    തന്റെ മകന്‍ ജനിച്ച് വെറും പതിനഞ്ച് ദിവസങ്ങള്‍ മാത്രം പിന്നിട്ടപ്പോഴായിരുന്നു സ്മിത പാട്ടീലിന്റെ മരണം. പ്രസവത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളായിരുന്ന സ്മിത പാട്ടീലിന്റെ മരണം. 1986 ഡിസംബര്‍ 13 നാണ് താരം കണ്ണടയ്ക്കുന്നത്. ആരാധകരേയും സിനിമാ ലോകത്തേയും ഞെട്ടിക്കുന്നതായിരുന്നു ആ വാര്‍ത്ത. മരിക്കുന്നതിന് മുമ്പ് സ്മിത ഒരു ആഗ്രഹം പറഞ്ഞിരുന്നു. തന്റെ അവസാന യിത്ര ഒരു വധുവിനെ പോലെ ഒരുക്കിയിട്ടായിരിക്കണം എന്നായിരുന്നു അത്. താരത്തിന്റെ ആഗ്രഹം പോലെ തന്നെയായിരുന്നു താരത്തിന്റെ സംസ്‌കാരം നടന്നത്.

    Also Read: വരന് പ്രായമുണ്ടെന്ന് അറിയുന്നത് മണ്ഡപത്തിലേക്ക് കയറുമ്പോള്‍! വെട്ടത്തിലെ ദിലീപിന്റെ പെങ്ങള്‍ ഇതാ ഇവിടെAlso Read: വരന് പ്രായമുണ്ടെന്ന് അറിയുന്നത് മണ്ഡപത്തിലേക്ക് കയറുമ്പോള്‍! വെട്ടത്തിലെ ദിലീപിന്റെ പെങ്ങള്‍ ഇതാ ഇവിടെ

    സ്മിതയുടേയും രാജിന്റെയും മകനാണ് യുവനടന്മാരില്‍ ശ്രദ്ധേയനായ പ്രതീക് ബബ്ബര്‍. ഒരിക്കല്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സ്മിതയെക്കുറിച്ച് രാജ് ബബ്ബര്‍ മനസ് തുറന്നിരുന്നു.

    അടുപ്പം

    ''അപ്രതീക്ഷിതമായിട്ടാണ് സ്മിത എന്റെ ജീവിതത്തിലേക്ക് വരുന്നത്. സ്മിത പാട്ടീലിനെ ആദ്യമായി കണ്ടപ്പോള്‍ അവളുടെ ക്യാരക്ടറിന് ഒരുപാട് ആഴമുണ്ടെന്ന് തോന്നി. നല്ല സൗഹൃദമായിരുന്നു. ഇടയ്ക്കിടെ എന്റെ ഉപദേശം തേടുകയും ചെയ്യുമായിരുന്നു. പതിയെ ഞങ്ങള്‍ക്കിടിയൊരു അടുപ്പം ഉടലെടുത്തു. നദീറയുമായുണ്ടായിരുന്ന പ്രശ്‌നങ്ങളുടെ ഫലമായിരുന്നില്ല എനിക്ക് സ്മിതയുമായുണ്ടായ അടുപ്പം. എന്റെ വികാരം മനസിലാക്കാന്‍ നദീറയ്ക്ക് പക്വതയുണ്ടായിരുന്നു. സ്മിതയ്‌ക്കൊപ്പമിരിക്കാന്‍ ജൂഹിയും ഇഷ്ടപ്പെട്ടിരുന്നു'' രാജ് പറയുന്നു.

    Also Read: 'ഇന്ന് വരെ ടച്ച് വിട്ടു പോയി എന്ന് പറഞ്ഞ് കേട്ടിട്ടില്ല; അരങ്ങ് അടക്കി വാഴുന്ന ജയറാമേട്ടൻ'Also Read: 'ഇന്ന് വരെ ടച്ച് വിട്ടു പോയി എന്ന് പറഞ്ഞ് കേട്ടിട്ടില്ല; അരങ്ങ് അടക്കി വാഴുന്ന ജയറാമേട്ടൻ'

    മുറിവുണങ്ങാന്‍ സമയമെടുത്തു

    മരണപ്പെടുമ്പോള്‍ 31 വയസ് മാത്രമായിരുന്നു സ്മിതയുടെ പ്രായം. ''സ്മിത എന്നന്നേക്കുമായി എന്നെ ഉപേക്ഷിച്ചു പോയി. അവളുടെ മരണം എന്നെ തകര്‍ത്തുകളഞ്ഞു. പക്ഷെ എന്നെ ആശ്രയിച്ചിരിക്കുന്നവരുടെ ജീവിതം ബുദ്ധിമുട്ടിലാക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. ഞാന്‍ ജോലിയിലാണ് ആശ്വാസം കണ്ടെത്തിയത്. ആ മുറിവുണങ്ങാന്‍ സമയമെടുത്തു'' എന്നും രാജ് ബബ്ബര്‍ പറയുന്നുണ്ട്. സ്മിതയുടെ മരണ ശേഷം രാജും നദീറയും വീണ്ടും ഒരുമിക്കുകയായിരുന്നു. സ്മിതയുടേയും രാജിന്റേയും മകന്‍ പ്രതീകും നദീറയുടേയും രാജിന്റേയും മക്കള്‍ ആര്യയും ജൂഹിയും തമ്മില്‍ വളരെ അടുപ്പത്തിലാണുള്ളത്.

    മകനെ കൊതി തീരെ കാണാന്‍ സാധിക്കാതെ

    12 വര്‍ഷമാണ് സ്മിത അഭിനയിച്ചത്. ഇതിനിടെ ഹിന്ദിയ്ക്ക് പുറമെ മറാത്തിയിലും ഗുജറാത്തിയിലും കന്നഡയിലും ബംഗാളിയിലും മലയാളത്തിലുമെല്ലാം അഭിനയിച്ചു. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കരാം രണ്ട് തവണ സ്മിതയെ തേടിയെത്തി. 1985 ല്‍ രാജ്യം പദ്മശ്രീ നല്‍കിയും ആദരിച്ചിരുന്നു. മകനെ കൊതി തീരെ കാണാന്‍ സാധിക്കാതെയാണ് സ്മിത പോയത്. അമ്മയെ കണ്ട ഓര്‍മ്മ പോലുമില്ലാതെ, അമ്മയുടെ ചിത്രങ്ങളിലും സിനിമകളിലും അവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് പ്രതീക്.

    Read more about: smita patil
    English summary
    When Smita Patil Asked Raj Babbar To Cremate Her As Suhaagan Before Her Last Breath
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X