For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവരക്കേട് പറയരുത്! കരീന കപൂറിനെ പരസ്യമായി തിരുത്തി സോനം കപൂര്‍

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് കരീന കപൂര്‍. താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ താരം. അധികം വൈകാതെ തന്നെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ കരീനയ്ക്ക് സാധിച്ചു. ഇന്ന് ബോളിവുഡിലെ മുന്‍നിര നായികയാണ് കരീന കപൂര്‍. തനിക്കൊപ്പമുണ്ടായിരുന്നവരില്‍ പലരും വിവാഹ ശേഷം അഭിനയം നിര്‍ത്തിയപ്പോഴും തന്റെ കരിയര്‍ വിട്ടൊരു കളിയ്ക്ക് കരീന കൂട്ടാക്കിയിട്ടില്ല.

  Also Read: ആ പ്രണയം സത്യമായിരുന്നു! അധോലോക നേതാവ് അബു സലീമിനെ പ്രണയിച്ച മോണിക്ക ബേദി

  ഓണ്‍ സ്‌ക്രീനില്‍ കയ്യടി നേടുന്നത് പോലെ തന്നെ കരീനയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. പൊതുവെ മറയില്ലാതെ സംസാരിക്കുന്നതാണ് കരീനയുടെ ശീലം. തന്റെ മനസിലുള്ളത് പറയാന്‍ കരീന ഒരിക്കലും മടിക്കാറില്ല. ഇതിന്റെ പേരില്‍ പലപ്പോഴും കയ്യടി നേടാറുണ്ടെങ്കിലും മിക്കപ്പോഴും വിവാദങ്ങളും കരീന ഇങ്ങനെ ക്ഷണിച്ചു വരുത്താറുണ്ട്.

  തന്റെ സഹതാരങ്ങളെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ മുതല്‍ സിനിമാ രംഗത്തെക്കുറിച്ചടക്കം പറഞ്ഞിട്ടുളള കരീനയുടെ പല പ്രസ്താവനകളും അഹങ്കാരമായും അറിവില്ലായ്മയായും പിന്നീട് വിലയിരുത്തപ്പെട്ടിട്ടുണ്ട്. അത്തരത്തിലൊന്നായിരുന്നു കരീന ഫെമിനിസത്തെക്കുറിച്ച് നടത്തിയ പ്രസ്താവന. ഇതില്‍ കരീനയെ ചോദ്യം ചെയ്തത് മറ്റൊരു മുന്‍നിര നായികയും ബോളിവുഡില്‍ കരീനയുടെ ജൂനിയര്‍ കൂടിയായ സോനം കപൂറായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: കാര്‍ത്തിക് ആര്യന്‍- അനന്യ പാണ്ടെയുടെ ബ്രേക്കപ്പിന്റെ കിംവദന്തികളെക്കുറിച്ച് ഭാവനാ പാണ്ടെ

  2018 ലായിരുന്നു സംഭവം. സിനിമാ കുടുംബങ്ങളില്‍ നിന്നുമുള്ളവര്‍ എന്ന നിലയില്‍ വളരെ അടുത്ത സുഹൃത്തുക്കളാണ് കരീന കപൂറും സോനം കപൂറും. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമയായിരുന്നു വീരേ ദി വെഡ്ഡിംഗ്. ചിത്രത്തില്‍ കരീനയുടെ സോനമിന്റേയും സൗഹൃദം കയ്യടി നേടുകയും ചെയ്തതായിരുന്നു. എന്നാല്‍ സിനിമയുടെ പ്രചരണത്തിനിടെ ഒരിടത്ത് വച്ച് കരീന ഫെമിനിസത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി.

  ''ഞാന്‍ സമത്വത്തിലാണ് വിശ്വസിക്കുന്നത്. ഞാന്‍ ഞാനൊരു ഫെമിനിസ്റ്റ് ആണെന്ന് പറയുകയില്ല. ഞാനൊരു സ്ത്രീയാണ്, എല്ലാത്തിനുമുപരിയായി ഞാനൊരു മനുഷ്യനാണെന്നാകും പറയുക. സെയ്ഫ് അലി ഖാന്റെ ഭാര്യയാണെന്നതിലും ഞാന്‍ അഭിമാനിക്കുന്നു. കരീന കപൂര്‍ ആയിരിക്കുന്ന അത്ര തന്നെ. ഞാന്‍ അങ്ങനെയാണ്'' എന്നായിരുന്നു കരീന പറഞ്ഞത്. ഫെമിനിസത്തെക്കുറിച്ചുള്ള കരീനയുടെ കാഴ്ചപ്പാടിലെ പ്രശ്‌നം ചൂണ്ടിക്കാണിച്ച് സോഷ്യല്‍ മീഡിയ ഉടനെ രംഗത്തെത്തി.

  Also Read: ജോലിയൊന്നും അങ്ങോട്ട് ശരിയായില്ല അല്ലേ! നാട്ടുകാരുടെ ചോദ്യത്തിന് ഉത്തരമില്ലാതെ അച്ഛന്‍ കുഴങ്ങിയിട്ടുണ്ട്

  പിന്നാലെ സോനം കപൂറിനോടും സംഭവത്തില്‍ പ്രതികരണം ആരായുകയായിരുന്നു. ''ഒരു സ്ത്രീ താന്‍ ഫെമിനിസ്റ്റ് അല്ലെന്ന് പറയുന്നത് സങ്കടകരവും അറിവില്ലായ്മയുമാണ്'' എന്നായിരുന്നു സോനം നടത്തിയ പ്രസ്താവന. ഫെമിനിസം എന്നാല്‍ സമത്വമാണെന്നും പുരുഷന് ലഭിക്കുന്ന അത്ര തന്നെ അവസര സമത്വവും പ്രവിലേജുകളും തിരഞ്ഞെടുക്കാനുള്ള അവകാശവുമൊക്കെ സ്ത്രീയ്ക്ക് ഉറപ്പു നല്‍കണമെന്നാണ് ഫെമിനിസം പറയുന്നതെന്നും അതില്‍ ഒരു തെറ്റുമില്ലെന്നും സോനം വ്യക്തമാക്കുകയും ചെയ്തു.

  ഇതോടെ സംഭവം വലിയ ചര്‍ച്ചയായി മാറുകയായിരുന്നു. കരീനയുടെ വാക്കുകളെ സോനം എതിര്‍ത്തുവെന്നും തിരുത്തിയെന്നതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറി. എന്നാല്‍ തന്റെ വാക്കുകളില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു കരീന ചെയ്തത്. എന്താണ് ഫെമിനിസത്തെക്കുറിച്ച് പറഞ്ഞതിലെ തെറ്റ് എന്നായിരുന്നു കരീനയുടെ പ്രതികരണം. ചിലര്‍ക്ക് ഫെമിനിസം എന്നാല്‍ പുരുഷനേക്കാള്‍ മുകളിലെത്തുക എന്നാണെന്നും കരീന അഭിപ്രായപ്പെട്ടു.

  എന്നാല്‍ പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ ചെറുതാണെന്ന് താന്‍ കരുതുന്നില്ലെന്നും താന്‍ വിശ്വസിക്കുന്നത് സമത്വത്തിലാണെന്നും കരീന പറഞ്ഞു. താന്‍ എന്ത് പറഞ്ഞാലും ട്രോളുകള്‍ ആരംഭിക്കുമെന്നും കരീന പറഞ്ഞു. അതേസമയം, ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സുജോയ് ഘോഷ് ഒരുക്കുന്ന ഒടിടി ചിത്രത്തിന്റെ തിരക്കിലാണ് കരീന ഇപ്പോള്‍. ഇതിലൂടെ കരീന ഒടിടി എന്‍ട്രി നടത്തുകയാണ്.

  English summary
  When Sonam Kapoor Called Kareena Kapoor Ignorant About Her Statement On Feminism
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X