For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സണ്ണി ഡിയോളിന്റെ കരണം പുകച്ച് സോഹ അലി ഖാന്‍; അടി കിട്ടിയിട്ടും മിണ്ടാതെ താരം

  |

  ബോളിവുഡിലെ സൂപ്പര്‍ താരമായിരുന്നു ഒരു കാലത്ത് സണ്ണി ഡിയോള്‍. ആക്ഷന്‍ കഥാപാത്രങ്ങളിലൂടെ പേരുകേട്ട താരം. ആരാധകര്‍ സ്‌നേഹത്തോടെ ഇന്ത്യന്‍ ഹള്‍ക്ക് എന്നു പോലും സണ്ണിയെ വിളിച്ചിരുന്നു. മാസ് ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ സിനിമകളായിരുന്നു സണ്ണിയെ താരമാക്കി മാറ്റിയത്. സിനിമയില്‍ കുപിതനായ, എത്ര ഗുണ്ടകളെ പോലും അനായാസം അടിച്ചിടുന്ന നായകനാണെങ്കിലും പുറമെ ശാന്ത സ്വാഭാവിയാണ് സണ്ണി ഡിയോള്‍ എന്നാണ് ആരാധകര്‍ പറയുന്നത്.

  വീണ്ടും ഗ്ലാമര്‍ ചിത്രങ്ങളുമായി മിണ്ടാപ്പൂച്ച; ഗോപികയുടെ പുതിയ ചിത്രങ്ങളും വൈറല്‍

  അഭിനയിക്കുന്നതിനിടെ താരങ്ങള്‍ പരസ്പരം മറന്നു പോകുന്നത് സ്വാഭാവികമാണ്. അഭിനയിക്കുന്ന രംഗത്തില്‍ മുഴുകി പോകുന്ന രംഗത്തില്‍ താരങ്ങള്‍ സ്വയം മറന്ന് കഥാപാത്രങ്ങളായി മാറാറുണ്ട്. ഈ സമയത്ത് മുമ്പിലുള്ളത് തങ്ങളെ പോലൊരു അഭിനേതാവണെന്ന് പോലും ചിലര്‍ മറന്നേക്കും. ഇത് ചിലപ്പോള്‍ സൃഷ്ടിക്കുക രസകരമായ സന്ദര്‍ഭങ്ങളായിരിക്കും. ഇത്തരത്തില്‍ ഒരു സംഭവമാണ് സണ്ണി ഡിയോളിനും നടി സോഹ അലി ഖാനും പറയാനുള്ളത്. ആ കഥ വിശദമായി വായിക്കാം.

  1990 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ഗയാല്‍. ആ ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഗയാല്‍ വണ്‍്സ് എഗെയിന്‍. ചിത്രത്തില്‍ ഒരു സൈക്കാട്രിസ്റ്റിന്റെ വേഷമായിരുന്നു സോഹ അലി ഖാന്‍ അവതരിപ്പിച്ചത്. ചിത്രത്തിലെ ഒരു രംഗത്തില്‍ നിയന്ത്രണം വിട്ട് പെരുമാറിയ സണ്ണി ഡിയോളിനെ പഴയ നിലയിലേക്ക് കൊണ്ടു വരാനായി സോഹ കരണത്ത് അടിക്കേണ്ടതുണ്ടായിരുന്നു. ഈ രംഗം ചിത്രീകരിക്കുമ്പോള്‍ പരിസരം മറന്നുപോയ സോയ എല്ലാവരും നോക്കി നില്‍ക്കെ തന്നെ സണ്ണിയുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. അടി കിട്ടിയിട്ടും ഒന്നും സംഭവിക്കാത്ത ഭാവത്തില്‍ നിന്ന സണ്ണിയാണ് പിന്നീട് സോഹയോട ഇതേക്കുറിച്ച് പറയുന്നത് പോലും. അത്രമാത്രം മുഴുകി പോയിരുന്നു സോഹ.

  ''ഒരു രംഗത്തില്‍ സണ്ണിയ്ക്ക് നിയന്ത്രണം നഷ്ടമാവുകയാണ്. അദ്ദേഹത്തെ പഴയ നിലയിലേക്ക് കൊണ്ടു വരാനായി സോഹ കരണത്ത് അടിക്കുകയാണ്. ചിത്രീകരണത്തിനിടെ സോഹ കഥാപാത്രത്തിലേക്ക് വല്ലാതെ ഇറങ്ങി ചെന്നു. പരിസരം മറന്ന സോഹ സണ്ണിയുടെ കരണത്ത് ശക്തിയായി തന്നെ അടിച്ചു. പക്ഷെ അപ്പോള്‍ ഒരു ഭാവ വ്യത്യാസവും കാണിക്കാതിരുന്ന സണ്ണി ഡിയോള്‍ ചിത്രീകരണം കഴിഞ്ഞ ശേഷമാണ് ഇതേക്കുറിച്ച് പറയുന്നത്. എല്ലാവരേയും പോലെ സോഹയും ഞെട്ടിപ്പോയി. പക്ഷെ സണ്ണി ആളൊരു കൂള്‍ മനുഷ്യന്‍ ആയത് കൊണ്ട് സോഹയുടെ സാഹചര്യം മനസിലാക്കുകയും സൗമ്യമായി തന്നെ പെരുമാറുകയു ചെയ്യുകയായിരുന്നു'' എന്നാണ് സംഭവത്തെക്കുറിച്ച് ഒരു ദൃക്സാക്ഷി പറയുന്നത്.

  അതേസമയം കഴിഞ്ഞ ദിവസമായിരുന്നു സണ്ണി ഡിയോളിന്റെ അമ്മ പ്രകാശിന്റെ ജന്മദിനം. അമ്മയോടൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന സണ്ണിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബോളിവുഡിലെ ഇതിഹാസ താരമായ ധര്‍മ്മേന്ദ്രയാണ് സണ്ണിയുടെ പിതാവ്. നടന്‍ ബോബി ഡിയോളാണ് സണ്ണിയുടെ സഹോദരന്‍. അച്ഛനും ആണ്‍മക്കളും ഒരുമിച്ച് അഭിനയിച്ച യമ്ല പഗ്ല ദിവാന പരമ്പരയിലെ സിനിമകള്‍ വന്‍ ഹിറ്റായി മാറിയിരുന്നു.

  Also Read: സുമിത്ര നേരിടാന്‍ പോവുന്ന അടുത്ത പ്രശ്‌നം; അനിരുദ്ധിന് മദ്യം പകര്‍ന്ന് ഇന്ദ്രജയുടെ കളികള്‍ ആരംഭിച്ചു, പ്രൊമോ

  2019 ല്‍ പുറത്തിറങ്ങിയ പല്‍ പല്‍ ദില്‍ കെ പാസ് ആണ് സണ്ണിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന്റെ സംവിധായകനായിരുന്നു സണ്ണി ഡിയോള്‍. ബ്ലാങ്ക് ആണ് അവസാനം അഭിനയിച്ച സിനിമ. സണ്ണിയുടെ മകന്‍ കരണ്‍ ഡിയോളും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. ആര്‍ ബല്‍കിയുടെ ചിത്രത്തിലാണ് സണ്ണി ഇപ്പോള്‍ അഭിനയിക്കുന്നത്.

  നടന്‍ സെയ്ഫ് അലി ഖാന്റെ സഹോദരി കൂടിയാണ് നടി സോഹ അലി ഖാന്‍. രംഗ് ദേ ബസന്തി പോലുള്ള നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സോഹ.

  Read more about: soha ali khan
  English summary
  When Sunny Deol Got A Tight Slap From Soha Ali Khan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X