For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്ലാസ്റ്റിക് സര്‍ജറി എന്ന് കേട്ടാല്‍ പ്രീതി സിന്റയെ ഓര്‍മ്മ വരും; തുഷാറിനെ ഫോണില്‍ വിളിച്ച് ദേഷ്യപ്പെട്ട് നടി

  |

  ബോളിവുഡ് എപ്പോഴും വിവാദങ്ങളുടെ ഇടമാണ്. താരങ്ങള്‍ പരസ്പരം നടത്തുന്ന ചെറിയ പരാമര്‍ശങ്ങള്‍ പോലും പലപ്പോഴും വിവാദങ്ങളായി മാറാറുണ്ട്. ചിലപ്പോള്‍ താരങ്ങളുടെ വാക്കുകള്‍ വളച്ചൊടിക്കപ്പെടുകയും ചെയ്യാറുണ്ട്. ഇങ്ങനെത്തെ സ്ഥിരം കാഴ്ചകളുടെ വേദിയാമ് കോഫി വിത്ത് കരണ്‍ പരിപാടി. ഷോയില്‍ പങ്കെടുത്തു കൊണ്ട് താരങ്ങള്‍ നടത്തുന്ന പ്രസ്താവനകള്‍ ചര്‍ച്ചയാകുന്നത് സ്ഥിരം സംഭവമാണ്. അത്തരത്തില്‍ അപ്രതീക്ഷിതമായി വിവാദത്തില്‍ അകപ്പെട്ട താരമാണ് നടന്‍ തുഷാര്‍ കപൂര്‍.

  സാരിയണിഞ്ഞ് അതീവസുന്ദരിയായി അനുപമ; നോക്കിയാല്‍ കണ്ണെടുക്കാനാകില്ലെന്ന് ആരാധകര്‍

  കോഫി വിത്ത് കരണില്‍ തന്റെ സഹോദരിയും നിര്‍മ്മാതാവുമായ എക്താ കപൂറിനൊപ്പമായിരുന്നു തുഷാര്‍ വന്നത്. രസകരമായ ഒരുപാട് നിമിഷങ്ങള്‍ ഇരുവരും ചേര്‍ന്ന് സമ്മാനിച്ചു. ഇതിനിടെ ആവേശം കയറി തുഷാര്‍ നടത്തിയൊരു പ്രസ്താവയാണ് താരത്തെ വിവാദത്തില്‍ കൊണ്ടു ചെന്ന് ചാടിച്ചത്. തമാശയായി തുഷാര്‍ പറഞ്ഞ വാക്കുകള്‍ അപ്രതീക്ഷിതമായ രീതിയിലാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തതും ചര്‍ച്ച ചെയ്തതും.


  ഷോയുടെ പ്രധാന ഘടകങ്ങളിലൊന്നായ റാപ്പിഡ് ഫയര്‍ സെക്ഷനിലായിരുന്നു സംഭവം. താന്‍ പറയുന്ന വാക്കുകള്‍ കേള്‍ക്കുമ്പോള്‍ മനസിലേക്ക് വരുന്ന പേരുകള്‍ പറയാനായിരുന്നു അവതാരകനായ കരണ്‍ ജോഹര്‍ പറഞ്ഞത്. ഇങ്ങനെ കരണ്‍ പറഞ്ഞ വാക്ക് കോസ്‌മെറ്റിക് സര്‍ജറി എന്നായിരുന്നു. ഒട്ടും ചിന്തിക്കാതെ തുഷാര്‍ ഒരു നടിയുടെ പേര് പറഞ്ഞു. ബോളിവുഡിലെ മുന്‍നിര നായികയായ പ്രീതി സിന്റയുടെ പേരായിരുന്നു തുഷാര്‍ പറഞ്ഞത്. പെട്ടെന്നു തന്നെ തനിക്ക് പറ്റിയ അബദ്ധം മനസിലാക്കിയ തുഷാര്‍ താന്‍ തമാശയായി പറഞ്ഞതാണെന്ന് പറഞ്ഞു നോക്കി.

  പക്ഷെ സോഷ്യല്‍ മീഡിയയ്ക്കും മാധ്യമങ്ങള്‍ക്കും തുഷാറിന്റെ വാക്കുകള്‍ ധാരാളമായിരുന്നു. പ്രീതി സിന്റ കോസ്മറ്റിക് സര്‍ജറി ചെയ്തിട്ടുണ്ടോ എന്ന സംശയവുമായി മാധ്യമങ്ങളും ഗോസിപ്പ് കോളങ്ങളുമെത്തുകയായിരുന്നു. എന്നാല്‍ പിന്നീട് തന്റെ വാക്കുകളില്‍ വിശദീകരണവുമായി തുഷാര്‍ തന്നെ രംഗത്ത് എത്തുകയുണ്ടായി. ഒരു അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

  ''ഓ ദൈവമേ! ഇതൊരു വിവാദമാകാന്‍ പോവുകയാണോ? കരണിന്റെ റാപ്പിഡ് ഫയര്‍ തമാശയാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ഉത്തരങ്ങളെക്കുറിച്ച് ചിന്തിക്കുകയോ പറയുന്നത് തന്നെ അര്‍ത്ഥമാക്കുകയോ ചെയ്യണമെന്നില്ല. പ്രീതിയെ സോള്‍ജ്യറില്‍ കണ്ടപ്പോള്‍ തന്നെ എനിക്ക് ഇഷ്ടമായതാണ്. ഈയ്യടുത്ത് ഞാന്‍ അവളുടെ ചിത്രങ്ങള്‍ ഒരു മാസികയില്‍ കണ്ടിരുന്നു. ഒരുപാട് വണ്ണം കുറയുകയും അതീവസുന്ദരിയാവുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് കരണ്‍ ചോദിച്ചപ്പോള്‍ അവളുടെ പേര് മനസിലേക്ക് പെട്ടെന്ന് കടന്നു വന്നത്. അതില്‍ കൂടുതലൊന്നുമില്ല'' എന്നായിരുന്നു താരം പറഞ്ഞത്.

  എന്നാല്‍ തന്റെ വാക്കുകള്‍ നടിയെ അസ്വസ്ഥയാക്കിയെന്നും അതേ തുടര്‍ന്ന് പ്രീതി തന്നെ ഫോണില്‍ വിളിച്ചുവെന്നും എന്നാല്‍ താന്‍ തന്റെ നിലപാട് അറിയിച്ചുവെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു. തമാശയ്ക്ക് വേണ്ടി തുഷാര്‍ നടത്തിയ പ്രസ്താവന പിന്നീട് കുറച്ച് കാലത്തേക്കെങ്കിലും പ്രീതി സിന്റയെ വാര്‍ത്തകളില്‍ നിറച്ചിരുന്നു. താരം പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടോ എന്ന സംശയം കുറേനാള്‍ വായുവിലുണ്ടായിരുന്നു. പിന്നീട് പതിവ് പോലെ അതെല്ലാം കെട്ടടങ്ങുകയായിരുന്നു.

  Also Read: വീണ്ടുമൊരു താരപുത്രി; ഷാരൂഖ് ഖാന്റെ മകള്‍ സുഹാന സിനിമയിലേക്ക്; അരങ്ങേറ്റം ഈ വമ്പന്‍ ചിത്രത്തിലൂടെ

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ബോളിവുഡിലെ നിരവധി ഹിറ്റുകളിലെ നായികയായിരുന്നു പ്രീതി സിന്റ. ദില്‍ സെയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. സോള്‍ജ്യര്‍, മിഷന്‍ കശ്മീര്‍, ചോരി ചോരി ചുപ്‌കെ ചുപ്‌കെ, കോയ് മില്‍ ഗയാ, കല്‍ ഹോ ന ഹോ, ലക്ഷ്യ, സലാം നമസ്‌തെ, കഭി അല്‍വിദ ന കെഹ്ന തുടങ്ങി നിരവധി ഹിറ്റുകളിലെ നായികയായിരുന്നു. ഭയ്യാജി സൂപ്പര്‍ഹിറ്റ് ആണ് അവസാനം പുറത്തിറങ്ങിയ സിനിമ.

  Read more about: priety zinta
  English summary
  When Tusshar Kapoor Said Cosmetic Surgery Reminds Him Priety Zinta
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X