For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ടാമത്തെ കുട്ടി വേണമെന്നുണ്ടോ? എന്നാല്‍ നല്ല സിനിമകള്‍ ചെയ്യൂ! അക്ഷയ്ക്ക് ട്വിങ്കിളിന്റെ താക്കീത്

  |

  ബോളിവുഡിലെ പവര്‍ കപ്പിളാണ് അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും. ബോളിവുഡിലെ സൂപ്പര്‍ താരമാണ് അക്ഷയ് കുമാര്‍. ബോളിവുഡിന്റെ ഐക്കോണിക് താരങ്ങളായ രാജേഷ് ഖന്നയുടേയും ഡിംപിള്‍ കപാഡിയയുടേയും മകളാണ് ട്വിങ്കിള്‍. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ ട്വിങ്കിളും സിനിമയിലെത്തുകയും ചെയ്തു. എന്നാ സിനിമ ട്വിങ്കിളിന്റെ മേഖലയായിരുന്നില്ല. അധികം വൈകാതെ തന്നെ അഭിനയ നിര്‍ത്തിയ ട്വിങ്കിള്‍ പിന്നീട് മാധ്യമ പ്രവര്‍ത്തനത്തിലേക്കും എഴുത്തിലേക്കും കടക്കുകയായിരുന്നു.

  Also Read: കുടുംബിനിയാകാന്‍ ആഗ്രഹിച്ചു, ഭര്‍ത്താവ് നിര്‍ബന്ധിച്ച് വീണ്ടും അഭിനയിപ്പിച്ചു; ശ്രീവിദ്യയെപ്പറ്റി സംവിധായകന്‍

  പ്രണയ വിവാഹമായിരുന്നു ട്വിങ്കിളിന്റേയും അക്ഷയ് കുമാറിന്റേയും. ബോളിവുഡിലെ വലിയ വാര്‍ത്തകളില്‍ ഒന്നായിരുന്നു ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ. ട്വിങ്കിളുമായി പ്രണയത്തിലാകുന്നതിന് മുമ്പായി ശില്‍പ ഷെട്ടി, രവീണ ടണ്ടന്‍ തുടങ്ങിയ നടിമാരുമായി പ്രണയത്തിലായിരുന്നു അക്ഷയ് കുമാര്‍. ഇന്ന് അതെല്ലാം പഴങ്കഥകള്‍ മാത്രമാണ്.

  Twinkle Khanna

  ട്വിങ്കിളിന്റേയും അക്ഷയ് കുമാറിന്റേയും ഓഫ് സ്്ക്രീന്‍ കെമിസ്ട്രി ആരാധകര്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ്. പരസ്പരം കളിയാക്കാനും തമാശകള്‍ പറയാനുമൊക്കെ മിടുക്കുളളവരാണ് അക്ഷയും ട്വിങ്കിളും. അക്ഷയ് കുമാറിന്റെ സിനിമകളേയും നിലപാടുകളേയും വിമര്‍ശിക്കുന്ന ട്വിങ്കിളിനേയും കണ്ടിട്ടുണ്ട്.

  തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്ന സ്വഭാവമാണ് ട്വിങ്കിള്‍ ഖന്നയ്ക്ക്. തുറന്നടിച്ച് പറയുന്നതാണ് ശീലം. ഇത് കാരണം പലപ്പോഴും വിവാദവും താരം ക്ഷണിച്ചു വരുത്താറുണ്ട്. ട്വിങ്കിള്‍ എഴുതുന്ന പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് എന്തെങ്കിലും പ്രശ്‌നം വരാന്‍ സാധ്യതയുണ്ടോ എന്നറിയാനായി താന്‍ വായിച്ചു നോക്കാറുണ്ടെന്ന് കഴിഞ്ഞ ദിവസം കോഫി വിത്ത് കരണിലെത്തിയപ്പോള്‍ അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു.

  ഒരിക്കല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഭാര്യയെക്കുറിച്ച് അക്ഷയ് കുമാര്‍ മനസ് തുറന്നിരുന്നു. ''ടീന എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ഏതൊരു പുരുഷനും ആഗ്രഹിക്കുന്ന തരത്തിലുള്ള വ്യക്തിയാണ് എന്റെ ഭാര്യ. ഞാന്‍ വീഴുമ്പോള്‍ എന്നെ ചേര്‍ത്തു പിടിക്കും. ഞാന്‍ പറക്കുമ്പോള്‍ താഴത്തേക്ക് കൊണ്ടു വരും. ഞാന്‍ സങ്കടപ്പെട്ടിരിക്കുമ്പോള്‍ എന്നെ ചിരിപ്പിക്കും. ഞാന്‍ വെറുതെയിരിക്കുകയാണെങ്കില്‍ സങ്കടപ്പെടും. എന്റെ എല്ലാമാണ് ടീന. എന്റെ റിയാലിറ്റി ചെക്ക് ആണവള്‍'' എന്നായിരുന്നു അക്ഷയ് കുമാര്‍ പറഞ്ഞത്.

  ഒരിക്കല്‍ താന്‍ അക്ഷയ് കുമാറിന് നല്‍കിയ മുന്നറിയിപ്പിനെക്കുറിച്ചും ട്വിങ്കിള്‍ ഖന്ന മനസ് തുറന്നിരുന്നു. കോഫി വിത്ത് കരണിലെത്തിയപ്പോഴായിരുന്നു സംഭവം. ''രണ്ടാമത്തെ കുട്ടി വേണമെന്നുണ്ടെങ്കില്‍ ബോധമുള്ള സിനിമകള്‍ ചെയ്യണമെന്ന് ഞാന്‍ അവനോട് പറഞ്ഞു'' എന്നായിരുന്നു ട്വിങ്കിളിന്റെ തുറന്ന് പറച്ചില്‍. 21 വര്‍ഷം പിന്നിട്ടിരിക്കുകയാണ് അക്ഷയുടേയും ട്വിങ്കിളിന്റേയും ദാമ്പത്യ ജീവിതം. ആരവ്, നിതാര എന്നിങ്ങനെ രണ്ട് മക്കളാണ് താരദമ്പതികള്‍ക്കുള്ളത്.

  അതേസമയം സാമ്രാട്ട് പൃഥ്വിരാജ് ആണ് അക്ഷയ് കുമാറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പക്ഷെ ചിത്രം തീയേറ്ററില്‍ വന്‍ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. രക്ഷാ ബന്ധന്‍ ആണ് അക്ഷയ് കുമാറിന്റെ പുതിയ സിനിമ. ലാല്‍ സിംഗ് ഛദ്ദയും രക്ഷാ ബന്ധനും ഒരുമിച്ചാണ് തീയേറ്ററിലേക്ക് എത്തുന്നത്.

  Recommended Video

  ആമിര്‍ ഖാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു : Sai Tamhankar | FilmiBeat Malayalam

  ബര്‍സാത്ത് എന്ന സിനിമയിലൂടെയായിരുന്നു ട്വിങ്കിളിന്റെ അരങ്ങേറ്റം. പിന്നീട് ജാന്‍, ഇതിഹാസ്, ഇന്റര്‍നാഷണല്‍ കില്ലാഡി, ബാദ്ഷാ, യേ ഹേ മുംബൈ മേരി ജാന്‍, മേള, ജോഡി നമ്പര്‍ 1, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. തുടര്‍ പരാജയങ്ങള്‍ കാരണം ട്വിങ്കിളിന് സിനിമയില്‍ നല്ലൊരു കരിയര്‍ പടുത്തുയര്‍ത്താന്‍ സാധിച്ചിരുന്നില്ല. താരപുത്രിയുടെ അഭിനയം നിരന്തരം വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. ഇതോടെ ട്വിങ്കിള്‍ അഭിനയം നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. 2001 ല്‍ പുറത്തിറങ്ങിയ ലവ് കേ ലിയെ കുച്ച് ഭീ കരേഗയാണ് ഒടുവില്‍ അഭിനയിച്ച സിനിമ.

  English summary
  When Twinkle Khanna Told Akshay Kumar To Do Sensible Cinema If He Wants Second Child
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X