For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിഞ്ഞാല്‍ ഇത്ര സൂപ്പറാവുമെന്ന് കരുതിയില്ല; ഭര്‍ത്താവ് വന്നതിന് ശേഷമുള്ള ജീവിതത്തെ പറ്റി വിദ്യ ബാലന്‍

  |

  മലയാളി കൂടിയായ ബോളിവുഡ് സുന്ദരി വിദ്യ ബാലന്‍ അവരുടെ നാല്‍പ്പത്തിമൂന്നാമത് ജന്മദിനം ആഘോഷിക്കുകയാണിന്ന്. സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയെ വിദ്യയ്ക്കുള്ള ആശംസകളാണ്. അതേ സമയം ജന്മദിനത്തോട് അനുബന്ധിച്ച് നടി മുന്‍പ് വെളിപ്പെടുത്തിയ പല കാര്യങ്ങളും വലിയ രീതിയില്‍ വൈറലായി മാറുകയും ചെയ്തു.

  വിവാഹത്തെ കുറിച്ചും ഗര്‍ഭിണിയായതിനെ കുറിച്ചെല്ലാം മുന്‍പ് വിദ്യ തുറന്ന് സംസാരിച്ചിരുന്നു. ചിലപ്പോള്‍ താന്‍ വിവാഹമേ കഴിക്കുന്നില്ലെന്ന് വിചാരിച്ചിരുന്ന ആളാണെന്നാണ് നടി പറഞ്ഞിട്ടുള്ളത്. സിദ്ധാര്‍ഥാണ് അതിനെല്ലാം കാരണമെന്നാണ് അന്ന് നടി പറഞ്ഞത്.

  Also Read: ഭാര്യയെ ചേര്‍ത്ത് നിര്‍ത്തി സ്‌നേഹത്തോടെ ബഷീര്‍; ഏറ്റവും വലിയ സന്തോഷം ഉടനെത്തുമെന്ന് പറഞ്ഞ് താരം

  ജീവിതത്തില്‍ ഒരു പങ്കാളി വേണമെന്നും അത്യാവശ്യമുള്ള കാര്യമാണെന്ന് മാതാപിതാക്കള്‍ എന്നോട് പറയുമായിരുന്നു. എന്നാല്‍ ഞാന്‍ കല്യാണം കഴിക്കുമെന്ന് ഒരിക്കല്‍ പോലും വിചാരിച്ചിരുന്നില്ല.

  ഇനിയിപ്പോള്‍ എനിക്ക് ചേരുന്ന ഒരാളെ കണ്ടെത്തുകയാണെങ്കില്‍ പിന്നെയും ശ്രമിക്കാം എന്നായിരുന്നു അവര്‍ക്ക് മറുപടി നല്‍കിയിരുന്നതെന്നാണ് വിദ്യ പറയുന്നത്. കാരണം അതുവരെ അങ്ങനൊരാള്‍ എന്റെ ജീവിതത്തിലേക്ക് വന്നിരുന്നില്ല.

  Also Read: ജീവിത പങ്കാളി എന്താണെന്ന് അറിയുന്നത് ആ സമയത്താണ്; നെടുംതൂണ് പോലെ നിന്ന ഭര്‍ത്താവിന് നന്ദി പറഞ്ഞ് മാല പാര്‍വതി

  പിന്നീട് ജോലിയുമായി ബന്ധപ്പെട്ട് തിരക്കുകളിലായി. ഇതിനിടയിലാണ് സിദ്ധാര്‍ഥുമായി പരിചയത്തിലാവുന്നത്. സാധാരണ ആളുകള്‍ കണ്ടുമുട്ടാറുള്ളത് പോലെ കണ്ടതാണ് സിദ്ധാര്‍ഥിനെ. പിന്നീട് അദ്ദേഹത്തിന്റെ കൂടെ ജീവിക്കണമെന്ന തോന്നലും തനിക്ക് വന്നു.

  എന്റെ അതേ തോന്നലുകള്‍ അദ്ദേഹത്തിനും ഉണ്ടായതിനാല്‍ വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. സിദ്ധുവിന് മുന്‍പ് പ്രണയമൊക്കെ ഉണ്ടായിരുന്നെങ്കിലും അതൊന്നും ഇങ്ങനെയായിരുന്നില്ലെന്നും നടി പറഞ്ഞിട്ടുണ്ട്.

  മുൻപ് റൊമാന്‍സൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊന്നും കല്യാണം കഴിക്കണമെന്ന ചിന്ത ഉണ്ടായിട്ടില്ല. വിവാഹം കഴിക്കുമോന്ന് പോലും ചിന്തിക്കാത്ത ഞാനാണ് ഇപ്പോള്‍ സിദ്ധാര്‍ഥിന്റെ കൂടെ സന്തുഷ്ടയായ ഭാര്യയായി ജീവിക്കുന്നത്.

  വിവാഹം ഇത്രയും മനോഹരമാണെന്ന് ഒരിക്കലും കരുതിയിട്ടില്ലെന്നുമാണ് മുന്‍പൊരു അഭിമുഖത്തില്‍ വിദ്യ ബാലന്‍ തുറന്ന് പറഞ്ഞത്. അതിനൊപ്പം ബോഡി ഷെയിമിങ്ങിനെ പറ്റിയും ഗര്‍ഭധാരണത്തെ കുറിച്ചൊക്കെ നടി സംസാരിച്ചിരുന്നു.

  വിവാഹം കഴിഞ്ഞിട്ട് വര്‍ഷം കുറേ ആയതിനാല്‍ വിദ്യ ബാലനെ ഗര്‍ഭിണിയാക്കി പലപ്പോഴും വാര്‍ത്ത വന്നിട്ടുണ്ട്. എന്നാല്‍ 'ഞാന്‍ ഗര്‍ഭിണിയല്ല. എനിക്ക് ആലില വയറല്ല ഉള്ളത്. അത് പറയാന്‍ എനിക്കൊട്ട് നാണക്കേടും തോന്നാറില്ല. അതുകൊണ്ട് തന്നെ ശരീരത്തോട് ചേര്‍ന്ന് കിടക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ഞാന്‍ ഗര്‍ഭിണിയാണെന്ന് ചിലപ്പോള്‍ നിങ്ങള്‍ക്ക് തോന്നിയേക്കാം. അങ്ങനെ തോന്നിയാല്‍ എന്നോട് ക്ഷമിക്കണം. കാരണം അതില്‍ കൂടുതലായി എനിക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് വിദ്യ പറഞ്ഞത്.

  2012 ലാണ് യു ടി വി മോഷന്‍ പിക്‌ചേര്‍സ് എന്ന കമ്പനിയുടെ സിഇഒ ആയ സിദ്ധാര്‍ഥ് റോയ് കപൂറും വിദ്യ ബാലനും തമ്മില്‍ വിവാഹിതരാവുന്നത്. സിദ്ധാര്‍ഥുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി അധികം വൈകാതെ ഇരുവരും വിവാഹ കഴിക്കുകയായിരുന്നു. മുംബൈയിലെ ബാന്ദ്രയില്‍ വച്ച് നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് താരവിവാഹം നടന്നത്. പത്ത് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം ഇപ്പോഴും സന്തുഷ്ടമായി മുന്നോട്ട് കൊണ്ട് പോവുകയാണ് ഇരുവരും.

  ജല്‍സ എന്ന ചിത്രമാണ് കഴിഞ്ഞ വര്‍ഷം വിദ്യയുടേതായി റിലീസിനെത്തിയത്. ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് സിനിമയുടെ റിലീസ്. ഇനി ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന രണ്ട് സിനിമകള്‍ കൂടി വിദ്യ ബാലന്റേതായി വരാനിരിക്കുകയാണ്.

  English summary
  When Vidya Balan Opens Up About Her Marriage And Pregnancy Rumours Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X