Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
ജോണ്‍ എബ്രഹാമും വിദ്യ ബാലനും പ്രണയത്തില്‍; വിദ്യയ്ക്കൊപ്പം അഭിനയിക്കുന്നത് വിലക്കി ബിപാഷ
ബോളിവുഡിലെ സൂപ്പര്‍ താരമാണ് വിദ്യ ബാലന്. സിനിമയില്‍ താരകുടുംബങ്ങളുടെ വേരുകളോ ഗോഡ് ഫാദര്‍മാരോ ഇല്ലാതെയാണ് വിദ്യ കടന്നു വരുന്നത്. തുടക്കത്തില്‍ കരിയറില്‍ നിരന്തരം അവസരങ്ങള്‍ നിരസിക്കപ്പെടുകയും പാതി വഴിയില്‍ സിനിമകള്‍ നിന്നു പോവുകയുമൊക്കെ വിദ്യയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിന്റെ പേരില്‍ സിനിമാലോകം വിദ്യയെ ദൗര്‍ഭാഗ്യമെന്ന് വരെ വിധിയെഴുതിയിരുന്നു. എന്നാല്‍ തന്റെ നിരന്തര പ്രയ്നത്തിലൂടേയും കഴിവിലൂടെയും സൂപ്പര്‍ താരമായി മാറുകയായിരുന്നു വിദ്യ ബാലന്.
Also Read: വിദ്യ ബാലന് ഗര്‍ഭിണി; വയര്‍ മറച്ചുപിടിക്കാന്‍ ശ്രമിച്ച് വിദ്യ, വീഡിയോ വൈറലാകുന്നു
ബോക്സ് ഓഫീസില്‍ വലിയ വിജയങ്ങള്‍ നേടാന്‍ പുരുഷ താരത്തിന്റെ സാന്നിധ്യം വേണ്ടെന്ന് വിദ്യ തെളിയിച്ചു തന്നു. തുടരെ തുടരെ വലിയ വിജയങ്ങള്‍ സമ്മാനിച്ചിട്ടുള്ള വിദ്യയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും എത്തി. ഓണ്‍ സ്ക്രീനിലും ഓഫ് സ്ക്രീനിലും എന്നും ആരാധകരുടെ പ്രിയങ്കരിയാണ് വിദ്യ. നിലപാടുകളു അഭിപ്രായങ്ങളും വിദ്യ എന്നും തുറന്ന് പറയാറുണ്ട്.

എന്നാല്‍ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് വിദ്യ അങ്ങനെ തുറന്ന് സംസാരിക്കാറില്ല. വിദ്യയുടെ പ്രണയങ്ങളെക്കുറിച്ച് ബോളിവുഡില്‍ പലപ്പോഴായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ടെങ്കിലും പരസ്യമായി അതേക്കുറിച്ചൊന്നും പ്രതികരിക്കാന്‍ പലപ്പോഴും വിദ്യ കൂട്ടാക്കിയിട്ടില്ല. ബോളിവുഡിലെ പല താരങ്ങളുടേയും പേര് വിദ്യയുടെ പേരിനെപ്പം ചേര്‍ക്കപ്പെട്ടിട്ടുണ്ട്. അതിലൊന്നായിരുന്നു ജോണ്‍ എബ്രഹാമിന്റേത്. രണ്ടു പേരും മലയാളി വേരുകളുള്ളവരാണെന്നതു ശ്രദ്ധേയമാണ്.
ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് വിദ്യയും ജോണും. സലാം ഏ ഇഷ്ഖ് എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ജോണും വിദ്യയും അടുപ്പത്തിലാകുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ഗോസിപ്പുകള്‍ പ്രചരിക്കുന്ന സമയത്ത് ജോണ്‍ എബ്രഹാം ബിപാഷയുമായി പ്രണയത്തിലായിരുന്നു. ജോണും വിദ്യയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ ആരംഭിച്ചതോടെ ബിപാഷ ജോണിനോട് വിദ്യയില്‍ നിന്നും അകലം പാലിക്കാന്‍ ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബിപാഷയുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് കരുതി വിദ്യയോടൊപ്പം അഭിനയിക്കാനിരുന്ന സിനിമയോട് ജോണ്‍ നോ പറഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് ജോണ്‍ പരസ്യമായി പ്രതികരിച്ചില്ലെങ്കിലും ഒടുവില്‍ വിദ്യ തന്നെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിടുകയായിരുന്നു. കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു വിദ്യ ബാലന് മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം വിശദമായി.
താനും ജോണും തമ്മില്‍ പ്രണയത്തിലാണെന്നതാണ് തെറ്റായ വാര്‍ത്തയാണെന്ന് വിദ്യ വ്യക്തമാക്കി. കൂടാതെ, താനും ബിപാഷയും തമ്മില്‍ പിണക്കത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും വിദ്യ പറഞ്ഞു. ''തെറ്റിദ്ധാരണകളാണ്. സലാം ഏ ഇഷ്ഖിന്റെ സെറ്റില്‍ വച്ചാണ് എല്ലാം ആരംഭിച്ചത്. ഒരു പ്രണയവുമുണ്ടായിരുന്നില്ല. എന്റെ സുഹൃത്തുക്കള്‍ക്ക് ഇഷ്ടമായേനെ എന്നത് പോലെ തന്നെ അവന് വളരെ കൂളാണ്'' എന്നായിരുന്നു വിദ്യ പറഞ്ഞത്.

''എന്തെങ്കിലും അസ്വാരസ്യമുള്ളതായി തോന്നിയിട്ടില്ല. ഞങ്ങള്‍ എപ്പോള്‍ കണ്ടാലും സാധാരണ പോലെയാണ് സംസാരിക്കുന്നത്. ബിപാഷയെ പലവട്ടം കണ്ടിട്ടുണ്ട്. നിങ്ങളുടെ വീട്ടില്‍ വച്ചും കണ്ടിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടില്ല, അടുത്ത സുഹൃത്തുക്കളുമല്ല. പക്ഷെ കാണുമ്പോള്‍ മാന്യമായിട്ടാണ് പെരുമാറുന്നത്. കൊമ്പുകള്‍ പുറത്ത് വരുന്നൊന്നുമില്ല. '' എന്നായിരുന്നു താനും ബിപാഷയും തമ്മില്‍ പിണക്കത്തിലാണെന്ന റിപ്പോര്‍ട്ടുകളോടുള്ള വിദ്യയുടെ പ്രതികരണം.
എന്തായാലും വിദ്യ ബാലന് പിന്നീട് നിര്‍മ്മാതാവ് സിദ്ധാര്‍ത്ഥ് റോയ് കപൂറുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു. ഫിലിം ഫെയര്‍ അവാര്‍ഡ് ദാന ചടങ്ങിനിടെയായിരുന്നു വിദ്യയും സിദ്ധാര്‍ത്ഥും പരിചയപ്പെടുന്നത്. പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്ക് വഴിതിരിയുകയായിരുന്നു. 2012 ലാണ് വിദ്യ ബാലനും സിദ്ധാര്‍ത്ഥ് റോയ് കപൂറും വിവാഹിതരാകുന്നത്. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് വിദ്യയും സിദ്ധാര്‍ത്ഥും.
Recommended Video

അതേസമയം വിദ്യ ബാലന് ഗര്‍ഭിണിയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നടി ഹുമ ഖുറേഷിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. ഈ ചിത്രങ്ങളിലും വീഡിയോകളിലും വിദ്യ വയര്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു സോഷ്യല്‍ മീഡിയ കണ്ടെത്തിയത്. പിന്നാലെ താരം ഗര്‍ഭിണിയാണെന്ന സംശയവുമായി സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ആരംഭിക്കുകയായിരുന്നു. വാര്‍ത്തകളോട് വിദ്യ ഇതുവരേയും പ്രതികരിച്ചിട്ടില്ല.