For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കട്ട് എന്ന് അലറി സംവിധായകന്‍, ഡിംപിളിനെ വിടാതെ ചുംബിച്ച് വിനോദ് ഖന്ന; നടുക്കിയ ആ സംഭവം!

  |

  ബോളിവുഡിലെ ഐക്കോണിക് നായകന്മാരില്‍ ഒരാളാണ് വിനോദ് ഖന്ന. ബിസിനസുകാരുടെ കുടുംബമായിരുന്നു വിനോദിന്റേത്. 1968 ല്‍ പുറത്തിറങ്ങിയ മന്‍ കാ മീത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു വിനോദ് ഖന്നയുടെ അരങ്ങേറ്റം. പതിയെ ബോളിവുഡിലെ സൂപ്പര്‍ താരമായി മാറുകയായിരുന്നു വിനോദ് ഖന്ന. സിനിമ പോലെ തന്നെ വിനോദിന്റെ വ്യക്തിജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. സിനിമയെ വെല്ലുന്ന നാടകീയത നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

  Also Read: 'അവൾ രാജകീയമായിത്തന്നെയാണ് ജീവിക്കുന്നത്, എന്റെ കഷ്ടപ്പാടുകൾ അറിയിച്ചിട്ടില്ല'; സഹോദരിയെ കുറിച്ച് അശ്വിൻ

  തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോഴാണ് വിനോദ് ഖന്ന സിനിമയും ലൗകിക ജീവിതവും ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നത്. ആത്മീയതയില്‍ അഭയം തേടിയ വിനോദ് ഖന്ന ഓഷോയുടെ ശിഷ്യത്വം സ്വീകരിക്കുകയായിരുന്നു. ഓഷോയുടെ ആശ്രമം തകര്‍ക്കപ്പെടുന്നതോടെയാണ് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത്. പിന്നീട് വീണ്ടും അഭിനയത്തിലേക്ക് എത്തുകയായിരുന്നു.

  വിനോദ് ഖന്നയോടൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ഡിംപിള്‍ കപാഡിയ. ഇന്‍സാഫ്, ആഖ്രി അദാലത്ത്, ബട്ട്വാര, ഖൂന്‍ കാ കര്‍സ്, ലേക്കിന്‍ തുടങ്ങി നിരവധി ഹിറ്റുകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ഏറെനാളെടുത്തു ചിത്രീകരിച്ച സിനിമയായിരുന്നു പ്രേം ധര്‍മ് എന്നാല്‍ ഈ സിനിമയുടെ റിലീസ് നടന്നില്ല. ഒടുവില്‍ 1992 ല്‍ മാര്‍ഗ് എന്ന പേരില്‍ ഹോം റീലിസായി സിനിമ പ്രേക്ഷകരിലേക്ക് എത്തുകയായിരുന്നു.

  Also Read: പെൺകുട്ടികൾ സ്നേഹിക്കാൻ വന്നപ്പോൾ ഒഴിവാക്കി, അമ്പലത്തിലെ പൂജാരിയുമായി ഒന്നരവർഷത്തെ പ്രണയം!; അശ്വിൻ പറയുന്നു

  യുഎസില്‍ നിന്നും മടങ്ങിയെത്തിയ ശേഷം വിനോദ് ഖന്ന രാവും പകലും സിനിമകള്‍ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ സമയത്താണ് മഹേഷ് ഭട്ട് വിനോദ് ഖന്നയേയും ഡിംപിള്‍ കപാഡിയയേയും വച്ച് പ്രേം ധര്‍മ് ഒരുക്കാന്‍ തീരുമാനിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വളരെ ചര്‍ച്ചയായി മാറിയൊരു ഗോസിപ്പുണ്ടായിരുന്നു. ഇന്നും ആരാധകര്‍ക്കിടയില്‍ ആ സംഭവം ചര്‍ച്ചയാകാറുണ്ട്.

  ചിത്രത്തിലെ ഒരു രംഗത്തില്‍ വിനോദ് ഖന്നയുടെ കഥാപാത്രം ഡിംപിള്‍ കപാഡിയയുടെ കഥാപാത്രത്തെ ചുംബിക്കുകയും ശേഷം ഉറങ്ങാന്‍ കിടക്കുകയും ചെയ്യുന്നുണ്ട്. ഈ രംഗത്തിന്റെ ചിത്രീകരണത്തിനായി വളരെ വൈകിയാണ് അന്ന് വിനോദ് ഖന്നയെത്തിയത്. സംവിധായകന്‍ മഹേഷ് ഭട്ട് ആക്ഷന്‍ പറഞ്ഞതും താരങ്ങള്‍ അഭിനയം ആരംഭിച്ചു. എന്നാല്‍ ഓരോ ഷോട്ടുകൂടെ വേണമെന്ന് മഹേഷിന് തോന്നി. ഇത്തവണ ക്യാമറ അദ്ദേഹം നേരത്തെ വച്ചിരുന്നതിലും ഒരുപാട് ദൂരേക്ക് മാറ്റി വെക്കുകയായിരുന്നു ചെയ്തത്.

  മഹേഷ് ആക്ഷന്‍ എന്ന് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞതും താരങ്ങള്‍ അഭിനയിക്കാന്‍ തുടങ്ങി. വിനോദ് ഡിംപിളിനെ ചുംബിച്ചു. പിന്നാലെ കെട്ടിപ്പിടിക്കുകയും ചെയ്തു. ഉടനെ തന്നെ മഹേഷ് ഭട്ട് കട്ട് പറഞ്ഞു. എന്നാല്‍ ദൂരെയായിരുന്നതിനാല്‍ വിനോദ് ഖന്ന മഹേഷ് പറഞ്ഞത് കേട്ടില്ല. ഇതിനാല് താരം ഡിംപിളിനെ കെട്ടിപ്പിടിക്കുന്നതും ഉമ്മ വെക്കുന്നതും തുടര്‍ന്നു കൊണ്ടിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ ഡിംപിള്‍ ഭയന്നു പോയി. സംവിധായകനോട് ഇടപെടാന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു ഡിംപിള്‍. എന്നാല്‍ വിനോദിന് നിയന്ത്രണം നഷ്ടമായിരുന്നു.

  ഉടനെ തന്നെ മഹേഷ് ഭട്ട് തന്റെ അസിസ്റ്റന്റിനെ താരങ്ങള്‍ക്ക് അടുത്തേക്ക് പറഞ്ഞു വിടുകയായിരുന്നു. മഹേഷ് കട്ട് എന്ന് വീണ്ടും അലറി. ഇത്തവണ വിനോദ് കേട്ടു. ഉടനെ തന്നെ താരം ഡിംപിളിനെ മോചിപ്പിക്കുകയും ചെയ്തു. രക്ഷപ്പെട്ടതും ഡിംപിള്‍ കരഞ്ഞു കൊണ്ട് തന്റെ മുറിയിലേക്ക് ഓ
  ടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിന്നാലെ മഹേഷ് ഭട്ട് വിനോദിനോട് ദേഷ്യപ്പെടുകയും ഉടനെ തന്നെ ഡിംപിളിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

  താന്‍ ക്ഷീണിതനായിരുന്നുവെന്നും അതിനാല്‍ മദ്യപിച്ചിരുന്നുവെന്നുമാണ് വിനോദ് നല്‍കിയ വിശദീകരണം. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇന്റിമേറ്റ് രംഗം ചെയ്യുന്നത് എന്നതിനാല്‍ തനിക്ക് നിയന്ത്രണം നഷ്ടമാവുകയായിരുന്നുവെന്നും വിനോദ് പറഞ്ഞതായുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2017 ഏപ്രില്‍ 27 നായിരുന്നു വിനോദ് ഖന്നയുടെ മരണം. ക്യാന്‍സര്‍ ബാധിതനായിരുന്നു താരം.

  English summary
  When Vinod Khanna Lost His Control And Kept On Hugging And Kissing DImple Kapadia During A Scene
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X