For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിതത്തിലെ അവിഹിതവും ത്രികോണ പ്രണയവും സിനിമയിലും; പേടിച്ച് ചെയ്ത സില്‍സില!

  |

  ബോളിവുഡ് കണ്ട ഏറ്റവും വലിയ സംവിധായകനാണ് യാഷ് ചോപ്ര. സംവിധാനത്തിന് പുറമെ നിര്‍മ്മാണത്തിലും ശക്തനായിരുന്നു യാഷ് ചോപ്ര. ഷാരൂഖ് ഖാനടക്കം മിക്ക താരങ്ങളുടെ കരിയറില്‍ യാഷ് ചോപ്രയുടെ സ്വാധീനം വളരെ വലുതാണ്. യാഷ് ചോപ്രയൊരുക്കിയ ക്ലാസിക്കുകളില്‍ ഒന്നായിരുന്നു സില്‍സില. വിവാഹേതര ബന്ധത്തിന്റെ കഥയായിരുന്നു സിനിമ പറഞ്ഞിരുന്നുത്. എന്നാല്‍ ഈ സിനിമയിലെ മുഖ്യാകര്‍ഷണം അതിലെ പ്രധാന താരങ്ങള്‍ തന്നെയായിരുന്നു.

  Also Read: ആ കുട്ടി അവന്റെ കൂടെ ഒരാഴ്ച്ചയില്‍ കൂടുതല്‍ ജീവിക്കില്ല! ഒരു ഡസന്‍ ആയി ഞങ്ങള്‍ ഒരുമിച്ചിട്ടെന്ന് നിര്‍മ്മല്‍

  അമിതാഭ് ബച്ചന്‍, രേഖ, ജയാ ബച്ചന്‍ എന്നിവരായിരുന്നു സില്‍സിലയിലെ പ്രധാന താരങ്ങള്‍. 1981 ല്‍ സില്‍സില പുറത്തിറങ്ങുമ്പോഴേക്കും അമിതാഭും രേഖയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വളരെ ശക്തമായ ചര്‍ച്ചാ വിഷയമായി മാറിയിരുന്നു. അതേസമയം ജയയുടെ ഭര്‍ത്താവുമായിരുന്നു ബച്ചന്‍. അങ്ങനെയിരിക്കെ മൂവരും ഒരുമിച്ചൊരു സിനിമയിലെത്തുക എന്നത് തന്നെ വാര്‍ത്തയായി മാറുന്നത് സ്വാഭാവികമാണ്.

  ബച്ചന്റേയും രേഖയുടേയും ജയയുടേയും കഥാപാത്രങ്ങള്‍ തമ്മിലുള്ള ത്രികോണ പ്രണയത്തിന്റെ കഥയായിരുന്നു സില്‍സില പറഞ്ഞത്. ചിത്രം പുറത്തിറങ്ങുന്ന സമയത്ത് അമിതാഭ് ബച്ചന്‍ കരിയറില്‍ മോശം സമയത്തിലൂടെ കടന്നു പോവുകയായിരുന്നു. നേരത്തെ ബച്ചന്റെ നായികമാരായി കരുതിയിരുന്നത് പര്‍വീണ്‍ ബബ്ബിയേയും സ്മിത പാട്ടീലിനേയുമായിരുന്നു. എന്നാല്‍ ബച്ചന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് മറ്റു രണ്ട് പേരെ നോക്കാന്‍ യാഷ് ചോപ്ര തയ്യാറാവുകയായിരുന്നു.

  Also Read: ഇനി എന്നെ ആരും വിളിക്കില്ല, അനിയത്തി സിനിമയിലെത്തിയതോടെ ഭയമായി; തുറന്ന് പറഞ്ഞ് ശിൽപ്പ ഷെട്ടി

  തന്റെ സിനിമ ആരാധകരുടെ മനസില്‍ എന്നെന്നും നിലനില്‍ക്കുന്ന ഒന്നായിരിക്കണമെന്ന് യാഷ് ചോപ്ര ആഗ്രഹിച്ചിരുന്നു. പക്ഷെ നിലവില്‍ തന്റെ പക്കലുള്ള കാസ്റ്റിനെ വച്ചു കൊണ്ട് അത് സാധ്യമല്ലെന്നായിരുന്നു അദ്ദേഹത്തിന് തോന്നിയത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിട്ട സിനിമ എന്നാണ് യാഷ് ചോപ്ര പിന്നീട് തന്റെ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. പിന്നീട് ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതേക്കുറിച്ച് അദ്ദേഹം മനസ് തുറക്കുന്നുണ്ട്.


  ''അമിത് ജിയാണ് എന്നോട് കാസ്റ്റിന്റെ കാര്യത്തില്‍ സന്തുഷ്ടനാണോ എന്ന് ചോദിക്കുന്നത്. ശരിയായ ആളുകള്‍ തന്നെയാണോ എന്നദ്ദേഹം ചോദിച്ചു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത് നിങ്ങളേയും ജയജിയേയും രേഖയേയുമാണ് എനിക്ക് വേണ്ടതെന്ന്. അദ്ദേഹം ദീര്‍ഘനേരത്തെ നിശബ്ദതയ്ക്ക് ശേഷം ആ തീരുമാനത്തില്‍ താന്‍ ഓക്കെയാണെന്നും പക്ഷെ നായികമാരെ പറഞ്ഞ് സമ്മതിപ്പിക്കണമെന്നും പറഞ്ഞു. എനിക്ക് നല്ല പേടിയുണ്ടായിരുന്നു. കാരണം ജീവിതമാണ് സ്‌ക്രീനിലേക്ക് വരാന്‍ പോകുന്നത്. ഒരു പ്രശ്‌നവുമുണ്ടാകില്ലെന്ന് ഞാന്‍ അവരോട് രണ്ടു പേരോടും പറഞ്ഞു'' യാഷ് ചോപ്ര പറയുന്നു.

  Also Read: ഞാൻ വളരെ ക്ഷമാശീലയാണ് എന്നാണ് കരുതിയിരുന്നത്, അജിത് സാറിനെ കണ്ടപ്പോൾ അത് മാറി; മഞ്ജു വാര്യർ പറയുന്നു

  അതേസമയം സിനിമയുടെ കഥ പറഞ്ഞപ്പോള്‍ ജയ ബച്ചന് തുടക്കത്തില്‍ താല്‍പര്യമുണ്ടായിരുന്നു. ഒട്ടും താല്‍പര്യമില്ലാതെയാണ് ജയ കഥ കേട്ടിരുന്നത്. എന്നാല്‍ ക്ലൈമാക്‌സ് എത്തിയതോടെ ജയയുടെ മനസ് മാറുകയും യെസ് പറയുകയും ചെയ്യുകയായിരുന്നു. ജയ അവതരിപ്പിക്കുന്ന ഭാര്യയുടെ അരികിലേക്ക് ബച്ചന്‍ അവതരിപ്പിക്കുന്ന ഭര്‍ത്താവ് മടങ്ങി വരുന്നതായിരുന്നു സിനിമയുടെ ക്ലൈമാക്‌സ്. രേഖയുടെ ചാന്ദിനിയുമായുള്ള അവിഹിതബന്ധം അദ്ദേഹം അവസാനിപ്പിക്കുകയായിരുന്നു. ഈ ക്ലൈമാക്‌സ് ജയയ്ക്ക് ഇഷ്ടമായി.

  പിന്നീടൊരിക്കല്‍ ഒരു അഭിമുഖത്തില്‍ തന്റേയും ബച്ചന്റേയും ദാമ്പത്യ ജീവിതത്തെക്കുറിച്ചും രേഖയുമായുള്ള ബച്ചന്റെ പ്രണയ ഗോസിപ്പുകളെക്കുറിച്ചുമൊക്കെ ജയ മനസ് തുറക്കുന്നുണ്ട്. വാര്‍ത്തകള്‍ അലോസരപ്പെടുത്തുന്നതാണോ എന്ന ചോദ്യത്തിന് ജയ നല്‍കിയ മറുപടി ''മനുഷ്യരാണ്, പ്രതികരിക്കും. നെഗറ്റിവിറ്റിയോട് പ്രതികരിച്ചാല്‍ പോസിറ്റിവിറ്റിയോടും പ്രതികരിക്കും. ആംഗ്യങ്ങളിലൂടേയും നോട്ടങ്ങളിലൂടേയും സംഭവങ്ങളിലൂടേയും ഉറപ്പു നല്‍കുകയാണ്. വളറെ വള്‍നറബിള്‍ ആയൊരു പ്രായത്തില്‍ മനുഷ്യന്‍ ഏത് വഴിയിലും സഞ്ചരിച്ചെന്ന് വരാം. സങ്കടം തോന്നിയാല്‍ സങ്കടം, സന്തോഷം തോന്നിയാല്‍ സന്തോഷിക്കും'' എന്നായിരുന്നു.

  രേഖയും അമിതാഭും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളില്‍ എന്തെങ്കിലും വസ്തുതയുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം ഇന്ന് മറ്റൊരിടത്തായിരിക്കില്ലേ എന്നായിരുന്നു ജയ നല്‍കിയ മറുപടി. അവരെ ജനങ്ങള്‍ ഓണ്‍ സ്‌ക്രീന്‍ ജോഡിയെന്ന നിലയില്‍ ഇഷ്ടപ്പെടുന്നുണ്ട്. മീഡിയ അദ്ദേഹത്തെ അദ്ദേഹത്തിന്റെ എല്ലാ നായികമാരുമായും ബന്ധപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. അതൊക്കെ കാര്യമായിട്ടെടുത്താല്‍ എന്റെ ജീവിതമാണ് നരകമാവുക. ഞങ്ങള്‍ കുറേക്കൂടെ ശക്തരാണെന്നും ജയ പറഞ്ഞു.

  രേഖയും ബച്ചനും ഒരുമിച്ച് അഭിനയിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും ജയ പറയുന്നുണ്ട്. എന്നാല്‍ ബച്ചനും രേഖയും ഒരുമിച്ച് അഭിനയിക്കുന്നത് നിര്‍ത്തുകയായിരുന്നു. പിന്നീട് ഇതുവരെ അവര്‍ ഓണ്‍ സ്‌ക്രീനില്‍ ഒരുമിച്ചിട്ടില്ല.

  English summary
  When Yash Chopra Was Scared To Cast Amitabh Bachchan, Rekha And Jaya In Silsila
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X