For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭർത്താവ് ലോബിയിലിട്ട് തല്ലി കണ്ണ് പൊട്ടിച്ചു, ഒരാളും തടഞ്ഞില്ല; ആ രാത്രി സീനത്ത് നേരിട്ടത് കൊടും ക്രൂരത

  |

  ബോളിവുഡിന്റെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് സീനത്ത് അമന്‍. തന്റെ പത്തൊമ്പതാം വയസില്‍ മിസ് ഏഷ്യാ പസഫിക് പട്ടം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതയായി മാറിയാണ് സീനത്ത് താരമാകുന്നത്. പിന്നാലെ ബോളിവുഡിലെത്തിയ സീനത്ത് അധികം വൈകാതെ തന്നെ സൂപ്പര്‍ നായികയായി മാറുകയായിരുന്നു. ഇന്നലെ സീനത്തിന്റെ ജന്മദിനമായിരുന്നു. 1951 നവംബര്‍ 19 ന് മുസ്ലീമായ അച്ഛന്റേയും ഹിന്ദുവായ അമ്മയുടേയും മകളായിട്ടായിരുന്നു സീനത്തിന്റെ ജനനം. ചെറുപ്പം മുതല്‍ക്കെ സിനിമയും ഡാന്‍സുമൊക്കെയായിരുന്നു സീനത്തിന്റെ ലോകം.

  Also Read: വിവാഹത്തിന് എന്തിനാണ് സ്വർണം; മാതൃകയായി ​ഗൗരി കൃഷ്ണ; കല്യാണത്തിന് അണിയുന്നത് ഇമിറ്റേഷൻ ആഭരണങ്ങൾ

  സീനത്തിന്റെ അച്ഛന്‍ തിരക്കഥാകൃത്തും നടന്‍ റാസ മുറാദ് സീനത്തിന്റെ കസിനുമായിരുന്നു. 1971 ല്‍ പുറത്തിറങ്ങിയ ഹരേ റാം ഹരേ കൃഷ്ണ എന്ന ചിത്രത്തിലൂടെയാണ് സീനത്ത് സിനിമയിലെത്തുന്നത്. ബോളിവുഡിലെ ഐക്കോണിക് സിനിമകളിലെ നായികയായിരുന്നു സീനത്ത്. മിക്ക സൂപ്പര്‍ താരങ്ങളുടേയും കൂടെ അഭിനയിക്കുകയും സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്തു സീനത്ത് അമന്‍.

  സത്യം ശിവം സുന്ദരം, ഡോണ്‍, കുര്‍ബാനി, യാദോം കി ബാരാത്ത്, ദോസ്താന, ധരംവീര്‍ തുടങ്ങി സീനത്ത് നായികയായ മിക്ക സിനിമകളും സൂപ്പര്‍ ഹിറ്റുകളായിരുന്നുവെന്ന് മാത്രമല്ല ഇന്നും ആരാധകരുള്ള ഐക്കോണിക് സിനിമകളായി മാറുകയായിരുന്നു. തന്റെ കാലത്തെ ഏറ്റവും തിരക്കുള്ള നായികയും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന നായികയുമായിരുന്നു സീനത്ത്. താരത്തെ ഒരു നോക്ക് കാണാന്‍ വേണ്ടി മാത്രം സിനിമ തീയേറ്ററുകളിലേക്ക് ആരാധകര്‍ എത്തിയിരുന്നു.

  Also Read: ചിരുവുമായുള്ള റിലേഷന്റെ സമയത്തേ അറിയാം; കുടുംബം പോലെ ആണ്; മേഘ്നയെക്കുറിച്ച് അനന്യ

  രാജ്യം മൊത്തം ആരാധിക സൂപ്പര്‍ താരവും പ്രണയ നായികയുമൊക്കെ ആയിരുന്നുവെങ്കിലും സീനത്തിന്റെ വ്യക്തിജീവിതം പ്രശ്‌നഭരിതമായിരുന്നു. ജീവിതത്തില്‍ ഒരിക്കല്‍ പോലും നല്ലൊരു പ്രണയ ജീവിതം നേടാന്‍ സീനത്തിന് സാധിച്ചിരുന്നില്ല. 1978 ലായിരുന്നു സീനത്തിന്റെ ആദ്യ വിവാഹം. നടന്‍ സഞ്ജയ് ഖാനെയാണ് സീനത്ത് വിവാഹം കഴിച്ചത്. സഞ്ജയ് നേരത്തെ തന്നെ വിവാഹിതനാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് താരം അങ്ങനൊരു തീരുമാനമെടുത്തത്. എന്നാല്‍ ആ വിവാഹം അധികനാള്‍ നീണ്ടു നിന്നില്ല. 1979 ല്‍ ഇരുവരും പിരിഞ്ഞു.

  പിന്നീടാണ് സഞ്ജയ് നടന്‍ മസ്ഹര്‍ ഖാനുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. 1985 ലായിരുന്നു സീനത്തിന്റെ രണ്ടാം വിവാഹം. ഈ വിവാഹത്തില്‍ രണ്ട് മക്കളും ജനിച്ചു. അസാന്‍ ഖാനും സഹാന്‍ ഖാനും. എന്നാല്‍ ഇരുവരും പിന്നീട് അകന്നു, 1998 ല്‍ ഇരുവരും പിരിയുകയും ചെയ്തു. സീനത്തും സഞ്ജയും തമ്മിലുള്ള വിവാഹ ബന്ധം ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ അവസാനിച്ചുവെങ്കിലും അവരുടെ ദാമ്പത്യ ജീവിതം എത്രത്തോളം പ്രശ്‌നഭരിതമായിരുന്നുവെന്ന് പലര്‍ക്കും അറിയില്ലായിരുന്നു.

  താരത്തെ സഞ്ജയ് നിരന്തരം മര്‍ദ്ദിക്കുകയും തൊഴിക്കുകയുമൊക്കെ ചെയ്തിരുന്നു. ഒരിക്കല്‍ അബ്ദുള്ള എന്നൊരു സിനിമ സംവിധാനം ചെയ്തിരുന്നു സഞ്ജയ്. സീനത്തായിരുന്നു ചിത്രത്തിലെ നായിക. ഈ സിനിമ ചെയ്യുന്ന സമയത്ത് തന്നെ മറ്റൊരു സിനിമയും ചെയ്തിരുന്നു സീനത്ത്. ലോനാവ്‌ലയില്‍ ആ സിനിമയുടെ സെറ്റിലിരിക്കെ സീനത്തിനെ സഞ്ജയ് മുംബൈയിലേക്ക് വരണമെന്നും ചില രംഗങ്ങള്‍ ചിത്രീകരിക്കാനുണ്ടെന്നും അറിയിച്ചു. മറ്റൊരു സിനിമയ്ക്ക് ഡേറ്റ് നല്‍കിയതിനാല്‍ തുടക്കത്തില്‍ നിരസിച്ച സീനത്ത് തന്റെ പ്രിയപ്പെട്ടവനെ പിണക്കാതിരിക്കാന്‍ മുംബൈയിലേക്ക് എത്തി.

  സീനത്ത് എത്തുമ്പോള്‍ താജ് ഹോട്ടലില്‍ ഒരു പാര്‍ട്ടിയിലായിരുന്നു സഞ്ജയ്. ഒപ്പം ആദ്യ ഭാര്യയുമുണ്ടായിരുന്നു. സീനത്ത് വന്നുവെന്ന് അറിഞ്ഞതും സഞ്ജയ്ക്ക് ദേഷ്യം പിടിച്ചു. സീനത്തിനെ എല്ലാവര്‍ക്കും മുമ്പിലിട്ട് സഞ്ജയ് മര്‍ദ്ദിച്ചു. മുടിയില്‍ കുത്തിപ്പിടിച്ച് വലിച്ചിഴച്ചും കയ്യില്‍ കിട്ടിയതെടുത്ത് തല്ലിയും സഞ്ജയ് സീനത്തിനെ ഉപദ്രവിച്ചു. തല നിലത്ത് തുടര്‍ച്ചയായി ഇടിച്ചും മുഖത്ത് ഇടിച്ചുമൊക്കെ സീനത്തിന് തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസം നല്‍കുകയായിരുന്നു സഞ്ജയ്. താരത്തെ തല്ലുന്നത് തടയാന്‍ ഒരാള്‍ പോലുമുണ്ടായിരുന്നില്ല. സഞ്ജയുടെ ആദ്യ ഭാര്യ അദ്ദേഹത്തിന് പ്രോത്സഹാനം നല്‍കി കൂടെ നില്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  അതിന് മുമ്പും സീനത്തിനെ സഞ്ജയ് മര്‍ദ്ദിച്ചിട്ടുണ്ടായിരുന്നു. അന്ന് ഹോട്ടല്‍ മുറിയില്‍ വച്ച് സഞ്ജയ് തന്റെയുള്ളിലെ മൃഗത്തെ തുറന്നു വിടുകയായിരുന്നു. തലയ്ക്കുള്ള സഞ്ജയുടെ അടിയില്‍ അന്ന് സീനത്തിന് നഷ്ടമായത് തന്റെ ഒരു കണ്ണായിരുന്നു. ആരാധകര്‍ ഏറെ ഇഷ്ടപ്പെട്ട ആ കണ്ണുകളിലൊന്ന് എന്നന്നേക്കുമായി സീനത്തിന് നഷ്ടമായി. തലയ്ക്ക് ഏറ്റ അടിയില്‍ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയായിരുന്നു സീനത്തിന്. ത്‌ന്നെ ഇത്രയൊക്കെ ഉപദ്രവിച്ചിട്ടും സീനത്ത് സഞ്ജയ്‌ക്കെതിരെ പോലീസില്‍ പരാതിപ്പെട്ടിരുന്നില്ലെന്നത് ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു.

  താന്‍ ഒരിക്കല്‍ പ്രണയിച്ചിരുന്നയാള്‍ എന്ന കാരണത്താല്‍ സഞ്ജയ്‌ക്കെതിരെ ഒരു നടപടിയ്ക്കും നില്‍ക്കാതെ സീനത്ത് ആ വിവാഹ ബന്ധം അവസാനിപ്പിക്കുക മാത്രമാണ് ചെയ്തത്. മുമ്പും സഞ്ജയ് സീനത്തിന്റെ കണ്ണിന് പരുക്കേല്‍പ്പിച്ചിട്ടുണ്ടെന്നും അവരുടെ വാരിയെല്ലുകള്‍ തകര്‍ന്ന സംഭവം ഉണ്ടായിട്ടുണ്ടെന്നും പിന്നീട് സീനത്തിന്റെ ഡോക്ടര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സീനത്തിന്റെ കണ്ണിന്റെ പ്രശ്‌നം പാരമ്പര്യമാണെന്നായിരുന്നു സഞ്ജയുടെ വാദം. പക്ഷെ അന്ന് ഹോട്ടലില്‍ നടന്നുവെന്ന് പറയുന്നതിന്റെ സാക്ഷികള്‍ രംഗത്തെത്തുകയായിരുന്നു.

  ''സഞ്ജയ്ക്കും സീനത്തിനും ഇടയില്‍ നടന്നത് നമ്മള്‍ക്കെല്ലാം അറിയാം. ഞാന്‍ കണ്ടതാണ്. തന്റെ ഭാര്യയ്‌ക്കെതിരെ കൈ ഉയര്‍ത്തുന്ന ഏതൊരാളും, അതും ഇത്ര ക്രൂരമായി, ജയിലില്‍ കിടക്കേണ്ടതാണ്. അയാളെ പ്രശംസിച്ചു കൊണ്ട് ജീവിത കഥയെഴുതുകയല്ല വേണ്ടത്. ഒരു സ്ത്രീയെ പരസ്യമായി അപമാനിക്കാന്‍ സാധിക്കുന്നയാളാണെങ്കില്‍ പിന്നെ എന്തിന് ഇപ്പോഴത് നിരസിക്കണം. സഞ്ജയ് ദത്തിന്റെ ജീവിതം വെള്ള പൂശിയ സിനിമയേക്കാള്‍ മോശമാണിത്'' എന്നായിരുന്നു സീനത്തിന്റെ ഒരു സുഹൃത്ത് അന്നത്തെ സംഭവത്തെക്കുറിച്ച് പിന്നീട് പറഞ്ഞത്.

  Read more about: zeenath
  English summary
  When Zeenath Aman Was Beaten By Her Husband And Lost Her One Eye She Left Without Complaining
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X