For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഞ്ച് ദിവസത്തില്‍ ഒന്ന് വിളിക്കും ഭാര്യയുടെ അടിമ! വിവാഹശേഷം രണ്‍ബീറിനുള്ള മാറ്റത്തെക്കുറിച്ച് അമ്മ

  |

  നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നീതു കപൂര്‍. ജുഗ് ജുഗ് ജിയോ എന്ന ചിത്രത്തിലൂടെയാണ് നീതുവിന്റെ തിരിച്ചുവരവ്. ഭര്‍ത്താവ് ഋഷി കപൂറിന്റെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും താന്‍ പതിയെ കരകയറുകയാണെന്നാണ് നീതു പറയുന്നത്. ഇതിനിടെ ഇപ്പോഴിതാ തന്റെ മകന്‍ രണ്‍ബീര്‍ കപൂറിനെക്കുറിച്ചും മരുമകള്‍ ആലിയ ഭട്ടിനെക്കുറിച്ചും നീതു പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

  Also Read: ഞാന്‍ നായികയെ കെട്ടിപ്പിടിച്ചാല്‍ കുശുമ്പില്ല, പക്ഷെ ചോദ്യങ്ങളുണ്ടാകും; അമൃതയെക്കുറിച്ച് ബാല അന്ന്‌

  ബോളിവുഡിലെ ജനപ്രീയ താരജോഡിയാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഇരുവരും തമ്മിള്‍ എറെനാളുകളായി പ്രണയത്തിലായിരുന്നു. രണ്‍ബീറും ആലിയയും വിവാഹം കഴിക്കുന്നത് കാണാനായി ഇരുവരുടേയും ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ആ കാത്തിരിപ്പ് അവസാനിക്കുന്നത് കഴിഞ്ഞ ഏപ്രിലിലായിരുന്നു. ഏപ്രില്‍ പതിനാലിനാണ് രണ്‍ബീറും ആലിയയും വിവാഹിതരാകുന്നത്.

  തന്റെ മരുമകള്‍ ആലിയയോടുള്ള സ്‌നേഹവും കരുതലുമൊക്കെ പലപ്പോഴായി നീതു കപൂര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. വിവാഹത്തിന് മുമ്പ് തന്നെ രണ്‍ബീറിന്റെ വീട്ടിലെ ഒരു അംഗമായി മാറിയിരുന്നു ആലിയ. ഋഷി കപൂര്‍ മരിച്ച സമയത്ത് നീതുവും രണ്‍ബീറിനും കുടുംബത്തിനുമൊപ്പം താങ്ങായി ആലിയ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മകനേയും മരുമകളേയും കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നീതു.

  ''ഞാനും ആലിയയും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കുമെന്ന് എന്നോട് ആളുകള്‍ ചോദിക്കാറുണ്ട്. ഞാനും എന്റെ ഭര്‍ത്താവിന്റെ അമ്മയും എങ്ങനെയായിരുന്നുവോ അതുപോലെ തന്നെയായിരിക്കും. ആലിയ നല്ലൊരു കുട്ടിയാണ്. സുന്ദരിയാണ്. ദയയുള്ളവളാണ്. പരിശുദ്ധയായ മനുഷ്യയാണ്. അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം തകരാന്‍ കാരണം ഭര്‍ത്താവാണെന്നാണ് തോന്നുന്നത്. ഭര്‍ത്താവ് ഭാര്യയുടെ അടിമയായി മാറുമ്പോള്‍ അമ്മയ്ക്ക് പ്രശ്‌നമുണ്ടാകും. അമ്മയോടുള്ള സ്‌നേഹവും ഭാര്യയോടുള്ള സ്‌നേഹവും ബാലന്‍സ് ചെയ്യാന്‍ സാധിച്ചാല്‍ നന്നായിരിക്കും'' നീതു പറയുന്നു.

  വിവാഹ ശേഷം രണ്‍ബീറിനുണ്ടായ മാറ്റത്തെക്കുറിച്ചും നീതു സംസാരിക്കുന്നുണ്ട്. രണ്‍ബീര്‍ ബുദ്ധിയുള്ളവനാണെന്നും എപ്പോഴും അമ്മേ അമ്മേ എന്ന് വിളിച്ചുകൊണ്ടിരിക്കില്ലെന്നും അഞ്ച് ദിവസം കൂടുമ്പോള്‍ ഒന്ന് വിളിക്കുമെന്നും അമ്മയ്ക്ക് സുഖമാണോ എന്ന് ചോദിക്കുമെന്നുമാണ് നീതു പറയുന്നത്. തന്നെ സംബന്ധിച്ച് അവന്‍ അങ്ങനെ ചോദിക്കുന്നത് തന്നെ ധാരാളമാണെന്നാണ് നീതു പറയുന്നത്.

  തന്റെ കരിയറിന്റെ ഏറ്റവും മികച്ച സമയത്തായിരുന്നു നീതു ഋഷി കപൂറിനെ വിവാഹം കഴിക്കുന്നതും അഭിനയം നിര്‍ത്തുന്നത്. തന്റെ ഭര്‍ത്താവിന്റെ അമ്മയായ കൃഷ്ണ രാജ് കപൂറുമായി തനിക്ക് വളരെ അടുത്ത ബന്ധമായിരുന്നുവെന്നും തന്റെ ഭര്‍ത്താവിനേക്കാള്‍ മിസ് ചെയ്യുന്നത് അദ്ദേഹത്തിന്റെ അമ്മയെയാണെന്നും നീതു പറയുന്നു.


  ''എങ്ങനെയാണ് അമ്മായിയമ്മയുമായി ഇത്രയും നല്ല ബന്ധമുണ്ടാക്കിയതെന്ന് ചിലര്‍ ചോദിക്കാറുണ്ട്. ഞാനിന്ന് അവരെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. എന്റെ ഭര്‍ത്താവിനേക്കാളും. എനിക്കൊരു പങ്കാളിയില്ലെന്നതിനാലാണ് ഭര്‍ത്താവിനെ മിസ് ചെയ്യുന്നത്. ഞങ്ങളുടെ ലഞ്ചുകളും യാത്രകളും മിസ് ചെയ്യുന്നുണ്ട്. പക്ഷെ അമ്മയായിമ്മയുമായുള്ള ബന്ധം വേറെ തലത്തിലുള്ളതായിരുന്നു. നിങ്ങളുടെ മകന്‍ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തുവെന്ന് ഞാന്‍ പറയുമ്പോള്‍ നിന്റെ ഭര്‍ത്താവാണെന്ന് പറയും. നിങ്ങളുടെ മകനല്ലേയെന്ന് ഞാന്‍ തിരിച്ച് ചോദിക്കും. ഞങ്ങള്‍ അങ്ങനെ ഒരുപാട് അടിയുണ്ടാക്കുമായിരുന്നു'' നീതു പറയുന്നു.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം നീതുവിന്റെ തിരിച്ചുവരവ് ചിത്രമായ ജുഗ് ജുഗ് ജിയോ റിലീസിന് തയ്യാറെടുക്കുകയായിരുന്നു. അനില്‍ കപൂര്‍, വരുണ്‍ ധവാന്‍, കിയാര അദ്വാനി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. നീണ്ടൊരു ഇടവേളയ്ക്ക് ശേഷമാണ് നീതു സിനിമയിലേക്ക് മടങ്ങിയെത്തുന്നത്. നേരത്തെ ഡാന്‍സ് ദീവാനെ ജൂനിയേഴ്‌സ് എന്ന ഷോയുടെ വിധികര്‍ത്താവായി എത്തിയിരുന്നു.

  ഇതിനിടെ രണ്‍ബീറും ആലിയയും ഒരുമിക്കുന്ന ബ്രഹ്‌മാസ്ത്രയും റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

  English summary
  Whether Ranbir Kapoor Joru Ka Ghulam Reveals Mother Neetu Kapoor In Recent Interview
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X