12 May, 2026 |
Lyricst
കവിയും മലയാളചലച്ചിത്ര ഗാനരചയിതാവുമാണ് രാജീവ് ആലുങ്കൽ. നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കണ്ടനാട്ട് എസ്. മാധവൻ നായരുടെയും കരുവള്ളി ആർ. ഇന്ദിരയുടെയും മകനായി 1973 ഓഗസ്റ്റ് 17-ന് ചേർത്തല താലൂക്കിലെ കടക്കരപ്പള്ളിയിൽ ജനിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. യു.പി.ജി. സ്കൂൾ കടക്കരപ്പള്ളി, എച്ച.എസ്. കണ്ടമംഗലം, എൻ.എസ്.എസ്.എച്ച്.എസ്. പനവള്ളി, ശോഭ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി.ശിരോമണി രാഘവ പണിക്കരുടെ കീഴിൽ പത്തു വർഷം സംസ്കൃതം പഠിച്ചു. 1987-ൽ എൻ.എസ്.എസിന്റെ സർവ്വീസ് വാരികയിലാണ് ആദ്യ കവിത പ്രസിദ്ധീകരിക്കുന്നത്. 1993-ൽ ചേർത്തല ഷൈലജ തീയറ്റേഴ്സിന്റെ മാന്ത്രികക്കരടി എന്ന നാടകത്തിലൂടെ ഗാനരചയിതാവായി അരങ്ങേറ്റം കുറിച്ചു. 2003-ൽ പുറത്തിറങ്ങിയ ഹരിഹരൻപിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. അതിന് ശേഷം അമ്പതിൽപ്പരം ചലച്ചിത്രങ്ങളുടെ ഗാനരചന നിർവ്വഹിച്ചു. ഇരുനൂറിലധികം പ്രൊഫഷണൽ നാടകങ്ങളൾക്കും ഇരുനൂറ്റിയൻപതോളം സംഗീത ആൽബങ്ങൾക്കും നിരവധി ടെലിവിഷൻ പരമ്പരകൾക്കും വേണ്ടി പാട്ടുകളെഴുതി. 2005-ൽ കായംകുളം സപര്യയുടെ ഓമൽക്കിടാവ് എന്ന നാടകത്തിലെ 'ആശതൻ കൂടാരത്തിൽ' എന്ന ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| റിയാസ് എം ടി | 2023 | |
| കണ്ണൻ താമരക്കുളം | 13 Oct 2023 | |
| മനു വര്‍ഗീസ് | 28 Sep 2023 | |
| ഒമര്‍ ലുലു | 30 Dec 2022 |
| പേര് | രാജീവ് ആലുങ്കൽ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
രാജീവ് ആലുങ്കൽ ആസ്തി |
|
| ആസ്തി | |
The age of രാജീവ് ആലുങ്കൽ in the 2026 was NA.
The most recent movies for രാജീവ് ആലുങ്കൽ is മരട് 357.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.