»   » സിനിമാ പേരുകളില്‍ ഇംഗ്ലീഷ് മേളം

സിനിമാ പേരുകളില്‍ ഇംഗ്ലീഷ് മേളം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/26-its-english-season-in-mollywood-2-aid0031.html">Next »</a></li></ul>
Cocktail-SaltnPepper-Triller
പലപുതിയ പരീക്ഷണങ്ങള്‍ക്കും മലയാളചലച്ചിത്രലോകം പലകാലത്തായി വേദിയായിട്ടുണ്ട്. സാങ്കേതികപരമായും, കഥകളുടെ കാര്യത്തിലും താരങ്ങളുടെ കാര്യത്തിലുമെല്ലാം കാലാകാലങ്ങളില്‍ പരീക്ഷണങ്ങള്‍ നടന്നുപോരുന്നു. ഇപ്പോള്‍ പ്രമേയങ്ങളിലും പുതുമുഖങ്ങളുടെ കാര്യത്തിലും നടക്കുന്ന പരീക്ഷണങ്ങള്‍ക്കിടയില്‍ ചിത്രങ്ങലുടെ പേരുകളുടെ കാര്യത്തിലും പുതിയ ട്രെന്‍ഡ് തരംഗമാവുകയാണ്.

മലയാള ചിത്രങ്ങളുടെ ഇംഗ്ലീഷ് ടച്ച് എന്നുവേണമെങ്കില്‍ അതിനെ പറയാം. പല പുതിയ ചിത്രങ്ങളുടെയും പേരുകളിലാണ് ഈ ഇംഗ്ലീഷ് സ്പര്‍ശം. അടുത്തിടെ ഇറങ്ങിയ പലചിത്രങ്ങളിലും ഇംഗ്ലീഷ് ടൈറ്റിലുകളാണ് കാണാന്‍ കഴിയുക. ക്ലാസ്‍മേറ്റ്സ് മുതല്‍ എടുക്കുകയാണെങ്കില്‍ ഇപ്പോള്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ആഷിക് അബു ചിത്രം വരെ എത്രയോ പേരുകള്‍. സെവന്‍സ് ഉള്‍പ്പെടെ ഇനിയും റിലീസ് ചെയ്തിട്ടില്ലാത്തചിത്രങ്ങളും ഇക്കൂട്ടത്തിലേയ്ക്കാണ്.

ഇത്തരത്തില്‍ ഇംഗ്ലീഷ് ടച്ചില്‍ നല്‍കിയ പല പേരുകളും ക്ലിക്കാവുന്നതാണ് ട്രെന്‍ഡ്. ന്യൂമറോളജിയും ഭാഗ്യനിര്‍ഭാഗ്യങ്ങളും നോക്കി അക്ഷരങ്ങളില്‍വരെ വ്യത്യാസം വരുത്തി ചിത്രത്തിന് പേരിടുകയെന്നത് ചലച്ചിത്രലോകത്ത് പതിവാണ്. ഈ ഇംഗ്ലീഷ് പേരുകളും ഇത്തരത്തില്‍ വരുന്നതാണോയെന്ന് നിശ്ചയമില്ലെങ്കിലും സീനിയേഴ്്‌സ്, സാള്‍ട്ട് ആന്റ് പെപ്പര്‍ തുടങ്ങിയ ചിത്രങ്ങളിലുടെ പേരുകളില്‍ ഒരു ആകര്‍ഷണീയതയുണ്ടെന്നുള്ളകാര്യത്തില്‍ തര്‍ക്കമില്ല.

സീനിയേഴ്‌സിന് പകരമായി അത്ര സുന്ദരമായി ഉപയോഗിക്കാവുന്ന ഒരു പദം മലയാളത്തിലുണ്ടോയെന്ന് സംശയമാണ്(ഉണ്ടെങ്കിലും അത് ആളുകള്‍ക്ക് ദഹിച്ചുകൊള്ളണമെന്നില്ല). അതേ സമയം സാള്‍്ട്ട് ആന്റ് പെപ്പര്‍ എന്നതിന് ഉപ്പും കുരുമുളകും എന്ന് ഉപയോഗിച്ചുകൂടേയെന്ന് വാദം വന്നേയ്ക്കാം. പക്ഷേ സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന പ്രയോഗത്തിനുമുണ്ട് ഒരു പഞ്ച്. ആ ചിത്രത്തിലുടനീളം ആ പഞ്ച് നിലനില്‍ക്കുന്നുണ്ടെന്നത് മറ്റൊരു സത്യമാണ്.

അടുത്ത പേജില്‍
പഞ്ച് തരുന്നത് ഇംഗ്ലീഷ് പേരുകള്‍

<ul id="pagination-digg"><li class="next"><a href="/features/26-its-english-season-in-mollywood-2-aid0031.html">Next »</a></li></ul>
English summary
When he slowly takes a piece of tamarind into his mouth and closes his eyes in joy, his classmates and teachers watch in awe
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam