twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'വിവാദത്തിന് പിന്നാലെ സിനിമാഭിനയം നിർത്താൻ തീരുമാനിച്ചു; ഉടനെ മമ്മൂക്ക വിളിച്ചു, ഇതാണ് പറഞ്ഞത്!'; അലൻസിയർ

    |

    വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ ശ്രദ്ധേയ താരമായി മാറിയ നടനാണ് അലൻസിയർ. നാടകത്തിൽ നിന്ന് സിനിമയിൽ എത്തിയ അദ്ദേഹം ഇന്ന് മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ്. ഇതിനോടകം നിരവധി സിനിമകളിൽ സഹനടനായും വില്ലനായുമെല്ലാം അദ്ദേഹം ശ്രദ്ധയാ വേഷങ്ങൾ അവതരിപ്പിച്ചു കഴിഞ്ഞു.

    1998 ൽ പുറത്തിറങ്ങിയ ദയ എന്ന സിനിമയിലൂടെ ആയിരുന്നു അരങ്ങേറ്റം. എന്നാൽ ശ്രദ്ധിക്കപ്പെടുന്നത് ഞാൻ സ്റ്റീവ് ലോപ്പസ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ സിനിമകളിലൂടെ ആയിരുന്നു. ശേഷം നിരവധി അവസരങ്ങളാണ് നടനെ തേടി എത്തിയത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ 2018 ലെ മികച്ച സ്വഭാവ നടനുള്ള അവാർഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

    Also Read: പതിനാറ് വയസേ അന്നുള്ളൂ, എന്താണ് പറയുന്നതെന്ന് പോലും മനസ്സിലായില്ല; കാസ്റ്റിം​ഗ് കൗച്ചിനെക്കുറിച്ച് ഹണി റോസ്Also Read: പതിനാറ് വയസേ അന്നുള്ളൂ, എന്താണ് പറയുന്നതെന്ന് പോലും മനസ്സിലായില്ല; കാസ്റ്റിം​ഗ് കൗച്ചിനെക്കുറിച്ച് ഹണി റോസ്

    ഇപ്പോൾ ചതുരം, അപ്പൻ എന്നാ സിനിമകളിലൂടെ ഏറെ പ്രശംസ പിടിച്ച് പറ്റിയിരിക്കുകയാണ് അലൻസിയർ. അതേസമയം, പലപ്പോഴും വിവാദങ്ങളിൽ പെട്ടിട്ടുള്ള നടനാണ് അലൻസിയർ.

    താരസംഘടനയായ എഎംഎംഎ പ്രഡിഡന്റ മോഹൻലാലിനെതിരെ പൊതുവേദിയിൽ പ്രതിഷേധിച്ചിരുന്നു അലൻസിയർ. മോഹൻലാൽ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പ്രസംഗിക്കവേ സദസിൽ നിന്ന് കൈത്തോക്കിലൂടെ വെടിവെക്കുന്നതായി ആംഗ്യം കാണിച്ചാണ് നടൻ വിവാദത്തിൽ പെട്ടത്.

    mohanlal

    എന്നാൽ അത് തമാശയ്ക്ക് ചെയ്തത് ആണെന്നും മോഹൻലാലിന് സങ്കടം തോന്നിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു എന്ന് പറഞ്ഞും അലൻസിയർ രംഗത്ത് എത്തിയിരുന്നു. പുരസ്‌കാര സമർപ്പണ ചടങ്ങിലേക്ക് മോഹൻലാലിനെ വിളിക്കുന്നതിനെതിരെ വലിയ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ ആയിരുന്നു അലൻസിയറുടെ ആംഗ്യം.

    ഇതേതുടർന്ന് താര സംഘടന അലൻസിയറുടെ വിശദീകരണം തേടിയിരുന്നു.പിന്നാലെ താൻ സിനിമാഭിനയം നിർത്താൻ തീരുമാനിച്ചിരുന്നെന്നും അതറിഞ്ഞ് മമ്മൂട്ടി വിളിച്ചതിനെ തുടർന്നാണ് തീരുമാനം മാറ്റിയതെന്നും പറയുകയാണ് അലൻസിയർ. കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്.

    'തോളിൽ കയ്യിട്ട് നടക്കുന്ന മഹാനടനാണ് അദ്ദേഹം. അവിടെ മുന്നിൽ ഇരുന്ന് മുള്ളാൻ മുട്ടിയപ്പോൾ വളരെ സ്നേഹത്തോടെ കാണിച്ച ആംഗ്യമായിരുന്നു അത്. അതിന് പല വ്യാഖാനങ്ങളും വന്നു. സ്റ്റേജിൽ കയറിയപ്പോൾ മുഖ്യമന്ത്രിയൊക്കെ ചോദിച്ചു. കാര്യം പറഞ്ഞു. അടുത്ത് നിന്ന് ലാലേട്ടനും കേട്ടു. ഇറങ്ങാൻ നേരം ഞാൻ സുഖമല്ലേ എന്ന് ചോദിച്ചാണ് ഇറങ്ങിയത്,'

    'പിറ്റേന്ന് ഇത് വലിയ വാർത്തയായി. എനിക്ക് അമ്മയിൽ നിന്ന് വിശദീകരണം ചോദിച്ച് കത്ത് വന്നു. അങ്ങനെ നിൽക്കുമ്പോഴാണ് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എന്നെ വിളിക്കുന്നത്. അടുത്ത പടത്തിന്റെ അഡ്വാൻസ് നൽകാൻ വേണ്ടി. അപ്പോൾ ഞാൻ സിനിമാഭിനയം നിർത്തിയെന്ന് പറഞ്ഞു. ഇങ്ങനെ ടെൻഷൻ അടിക്കുന്ന എന്തിനാണെന്ന് ചോദിച്ചപ്പോൾ കത്തിന്റെ കാര്യം പറഞ്ഞു,'

    mammootty

    Also Read: 12 വയസിനപ്പുറം ഇന്ദ്രന്‍സ് ജീവിക്കില്ല; അമ്മയോട് ജോത്സ്യന്‍ പറഞ്ഞ പ്രവചനം, രക്ഷപ്പെട്ടതിനെ കുറിച്ച് താരംAlso Read: 12 വയസിനപ്പുറം ഇന്ദ്രന്‍സ് ജീവിക്കില്ല; അമ്മയോട് ജോത്സ്യന്‍ പറഞ്ഞ പ്രവചനം, രക്ഷപ്പെട്ടതിനെ കുറിച്ച് താരം

    'ഞാൻ എല്ലാവർക്കും അഡ്വാൻസ് തിരിച്ചു കൊടുക്കാൻ പോവുകയാണെന്ന് പറഞ്ഞു. പത്ത് മിനിറ്റ് കഴിഞ്ഞില്ല എന്റെ ഇളയ മകൻ എനിക്ക് ഫോൺ കൊണ്ടുവന്ന് തന്നു. മമ്മൂക്ക ആയിരുന്നു. താൻ എന്ത് വിഡ്ഢിത്തമാണ് കാണിക്കാൻ പോകുന്നത്. എന്താണ് അഡ്വാൻസ് തിരിച്ചു കൊടുക്കാൻ പോകുന്നത് എന്നൊക്കെ ചോദിച്ചു. ബാദുഷ മമ്മൂക്കയ്ക്ക് ഒപ്പമുണ്ടായിരുന്നു,'

    'എന്തിനാണ് എന്നൊക്കെ ചോദിച്ചു. ഞാൻ പറഞ്ഞു അമ്മ വിശദീകരണം ചോദിച്ചു. അതിന് താനെന്താ ചെയ്തത് എന്ന് ചോദിച്ചു. ഞാൻ സംഭവിച്ചത് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു. താൻ മൂക്കിൽ വിരൽ വെച്ചാലും ചെവിയിൽ വെച്ചാലും പ്രതിഷേധമാകും. ആളുകൾ തെറ്റിദ്ധരിക്കും. കാരണം അതിനുള്ളത് താൻ ചെയ്ത് വെച്ചിട്ടുണ്ട് എന്നാണ്. ആവശ്യമില്ലാത്ത പണി കാണിക്കരുതെന്നും പറഞ്ഞു,' അലൻസിയർ പറഞ്ഞു.

    സംഭവത്തിന്റെ പിറ്റേന്ന് താൻ മോഹൻലാലിനെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും അലൻസിയർ പറയുന്നുണ്ട്.

    Read more about: alencier ley lopez
    English summary
    Actor Alencier Ley Lopez Recalls Mammootty's Phone Call When He Decided To Quit Films
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X