Don't Miss!
- News
ബഫർ സോണില്‍ ഞങ്ങള്‍ പറഞ്ഞത് ശരിയായി: റബ്ബറിന് 250 രൂപ നല്‍കണമെന്നും ജോസ് കെ മാണി
- Technology
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- Automobiles
സുസുക്കിയും ഗോദയിലേക്ക്; ആദ്യ ഇലക്ട്രിക് സ്കൂട്ടര്‍ അടുത്ത വര്‍ഷം എത്തും
- Sports
ഇന്ത്യക്ക് സ്പ്ലിറ്റ് ക്യാപ്റ്റന്‍സി വേണോ? അതിന് സാധിച്ചില്ലെങ്കില്‍ വേണം-കാര്‍ത്തിക് പറയുന്നു
- Finance
വസ്തു ഇടപാടുകാർക്ക് നേട്ടം... ധനപരമായ ജാഗ്രത വേണ്ടത് ഈ നാളുകാർക്ക്; വാരഫലം നോക്കാം
- Lifestyle
Weekly Horoscope: ഈ ആഴ്ചയിലെ സമ്പൂര്‍ണ വാരഫലം : 12 രാശിക്കും ഗുണദോഷഫലങ്ങള്‍ ഇപ്രകാരം
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
'ചത്താലും നുണ പറയരുത്', അഭിനയിക്കാൻ കഴിയുമെന്നുള്ള സിനിമകൾ മാത്രം തിരഞ്ഞെടുക്കണം, അച്ഛനെക്കുറിച്ച് അർജുൻ
മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് അർജുൻ അശോകൻ. ചുരുങ്ങിയ കാലം കൊണ്ട് വേറിട്ട കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. അച്ഛന്റെ പാതയിലൂടെ സിനിമയിലേക്ക് എത്തുകയായിരുന്നു. പറവയിലൂടെ അരങ്ങേറിയ അർജുൻ വളരെ പെട്ടെന്നു തന്നെ നല്ലൊരു നടനെന്ന നിലയിൽ പേരെടുക്കുകയും ചെയ്തു.
താരപുത്രൻ്റെ സിനിമകളും വിശേഷങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലായി മാറാറുണ്ട്. ഇപ്പൊഴിതാ അഭിനയ ജീവിതത്തെക്കുറിച്ചുള്ള വിശേഷങ്ങളും അച്ഛൻ പറഞ്ഞ് തന്നിട്ടുള്ള പാഠങ്ങളെക്കുറിച്ചും പങ്കുവെച്ച അഭിമുഖമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കട്ടൻ വിത്ത് ഇമ്മട്ടി എന്ന പരിപാടിയിലൂടെയാണ് അർജുൻ വിശേഷങ്ങൾ പങ്കുവെച്ചത്.

അച്ഛൻ നൽകിയ ഏറ്റവും വലിയ ഉപദേശമെന്താണ് എന്നുള്ള അവതാരകൻ്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് ഇങ്ങനെയാണ്.
'ജീവിതത്തിൽ സത്യം മാത്രം പറയാനാണ് ഇതുവരെ ശ്രമിച്ചിട്ടുള്ളത്. അത് അച്ഛൻ പറഞ്ഞുതന്ന പ്രധാനപ്പെട്ട ഒരു കാര്യമാണ്. സത്യം മാത്രം പറയണം. ചത്താലും നുണ പറയരുതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കഥ കേൾക്കുമ്പോൾ നൂറ് ശതമാനം അഭിനയിക്കാൻ കഴിയുന്ന സിനിമകൾ മാത്രം തിരഞ്ഞെടുത്താൽ മതിയെന്നാണ് സിനിമയിലേക്ക് തിരിഞ്ഞപ്പോൾ അച്ഛൻ പറഞ്ഞത്'.
'അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ കയ്യിൽ നിന്ന് പോയി എന്ന് തോന്നിയ സിനിമകൾ ഉണ്ടായിട്ടുണ്ട്. പക്ഷെ അതൊന്നും പുറത്തുപറയില്ല'.

'ഒരു സിനിമയിൽ നിന്ന് അടുത്ത് സിനിമയിലേക്ക് എത്തുമ്പോൾ പുതിയൊരു അനുഭവമാണ്. അതിൽ നിന്ന് പോകുമ്പോൾ കുറേക്കാര്യങ്ങൾ പഠിച്ചു കൊണ്ടാണ് മുന്നേട്ട് പോകുന്നത്. 'പറവ'യിൽ നിന്ന് തുറമുഖത്തിൽ എത്തിയപ്പോൾ നല്ല പരിശീലനം കിട്ടിയതു പോലെയായിരുന്നു'.
'ഒരിക്കൽ 'വരത്തൻ' സിനിമ കണ്ടുകഴിഞ്ഞപ്പോൾ ഒരു അമ്മുമ്മ വന്ന് മോനാണോ ആ സിനിമയിൽ അഭിനയിച്ചത് എന്ന് ചോദിച്ച് കൈയിൽ ഒരു ഉമ്മയൊക്കെ തന്നു, മോന് ബോംബ് പൊട്ടിയപ്പോൾ ഒന്നും പറ്റിയില്ലല്ലോ എന്നും ചോദിച്ചു, ഭയങ്കര ഒരു അനുഭവമായിരുന്നു അത്'.

'ഒരു കഥാപാത്രത്തിൻ്റെ ഇമോഷൻസാണ് പ്രേക്ഷകർ ഏറ്റടുക്കുന്നത് എന്ന് അവതാരകൻ പറഞ്ഞപ്പോൾ ലാലേട്ടൻ എല്ലാ രസങ്ങളും നിസ്സാരമായി ചെയ്തുകളയും. അങ്ങനെ എല്ലാ രസങ്ങളും അഭിനയിക്കാൻ ഞാൻ ഇതുവരെ പ്രാപ്തനായിട്ടില്ല. ഓരോ സിനിമ കഴിയുമ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. അന്യഭാഷകളിൽ ക്ഷണിച്ചാൽ പോകും. ഹിന്ദിയിൽ മാത്രം പോകില്ല,. കാരണം ഹിന്ദി ഒട്ടും അറിയില്ല. ആരേലും വിളിച്ചാൽ ക്യാ എന്നും മാത്രം ചോദിക്കും', തമാശയിൽ അർജുൻ പറഞ്ഞു.
ഞങ്ങളുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു, ഞാനും ഇച്ചായനും മാനസികമായി തളർന്നു പോയെന്ന് ആലീസ് ക്രിസ്റ്റി
Recommended Video

'സിനിമയിലേക്ക് എത്താൻ ഹരിശ്രീ അശോകന്റെ മകൻ എന്നത് ഗുണമായിട്ടുണ്ട്. അത്തരത്തിൽ ഒരു കോറിഡോർ സിനിമ മേഖലയിൽ ഉണ്ട്'.
'ആദ്യമൊക്കെ ക്യാമറക്ക് മുന്നിൽ നിൽക്കാൻ പേടിയുണ്ടായിരുന്നു. പിന്നെ നല്ല സപ്പോർട്ട് കിട്ടിയതോടെ പേടിയൊക്കെ മാറി. നായക വേഷം ചെയ്തത് കൊണ്ട് ഇനി നായകനായി മാത്രമേ അഭിനയിക്കൂ എന്ന വാശിയൊന്നും എനിക്ക് ഇല്ല. അഭിനയ സാധ്യതയുള്ള വ്യത്യസ്ത റോളുകൾ ചെയ്യണമെന്നാണ് ആഗ്രഹം'.
'സിനിമയിൽ വന്ന സമയത്തൊക്കെ അച്ഛനോട് സംസാരിച്ചതിന് ശേഷമാണ് ഒരു പ്രോജക്റ്റ് കമ്മിറ്റ് ചെയ്യാറുള്ളത്. കൂടുതൽ സ്‌ക്രിപ്റ്റുകളൊക്കെ വന്ന് തുടങ്ങിയത് ഈ അടുത്ത സമയത്താണ്. ഇപ്പോൾ ഞാൻ തന്നെയാണ് തീരുമാനം എടുക്കാറുള്ളത്. ഒരു തെറ്റ് പറ്റുമ്പോഴല്ലേ എല്ലാം പഠിക്കാൻ പറ്റൂ. താൻ അഭിനയിക്കുന്ന സിനിമകളെ കുറിച്ചും തന്റെ അഭിനയത്തെ കുറിച്ചും അച്ഛൻ സംസാരിക്കാറുണ്ട്', മുമ്പ് ക്ലബ് എഫ് എമ്മിൽ നൽകിയ അഭിമുഖത്തിൽ അർജുൻ പറഞ്ഞു.
-
ഈ മോൾ ഉഷാറാവും എന്ന് അന്നെനിക്ക് തോന്നി; ആ സിനിമയുടെ വരദാനം; സംയുക്തയെക്കുറിച്ച് കൈതപ്രം
-
എനിക്ക് നരയുണ്ട്, ഇടയ്ക്ക് ഞാന്‍ ഡൈ ഒക്കെ ചെയ്ത് സുന്ദരനാവാറുണ്ട്; നിങ്ങൾക്കെന്താണ്! കളിയാക്കുന്നവരോട് സൂരജ്
-
മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരുമോ? അക്കാരണം കൊണ്ട് ഉടനെ പ്രതീക്ഷിക്കാമെന്ന് മേഘ്ന രാജ്!, വീഡിയോ