For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവരെ ആരെയും തിരുത്താൻ പോകുന്നില്ല, ആരുടേയും അടിമയാകാൻ എനിക്ക് പറ്റില്ല; നല്ലത് ചിന്തിച്ചാൽ നല്ലത് നടക്കും: ബാല

  |

  മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടനാണ് ബാല. മലയാളി അല്ലെങ്കിൽ കൂടി മലയാളികൾ സ്വന്തം എന്ന് കരുതുന്ന നടനാണ് ബാല. 2006 ൽ പുറത്തിറങ്ങിയ കളഭം സിനിമയിലൂടെയാണ് ബാല മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ബിഗ് ബി, പുതിയ മുഖം, എന്ന് നിന്റെ മൊയ്‌ദീൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ബാല മലയാളികളുടെ ഇഷ്ടം നേടിയെടുക്കുകയായിരുന്നു.

  പലപ്പോഴും വ്യക്തിജീവിതം മാധ്യമങ്ങളിൽ ചർച്ചയായിട്ടുള്ള നടൻ കൂടിയാണ് ബാല. ഗായിക അമൃത സുരേഷുമായുള്ള വിവാഹമോചനവും മറ്റും വലിയ രീതിയിൽ പ്രേക്ഷകർ ചർച്ച ചെയ്തതാണ് അതുപോലെ തന്നെ ബാലയുടെ രണ്ടാം വിവാഹവും വാർത്തകളിൽ നിറഞ്ഞിരുന്നു. ഡോക്ടറായ എലിസബത്ത് ഉദയനെയാണ് ബാല രണ്ടാമത് വിവാഹം ചെയ്തത്.

  Also Read: ഭാര്യക്കും കുട്ടികൾക്കും വേണ്ടിയായിരുന്നു ആ തീരുമാനം; ചെന്നൈയിലേക്ക് മാറിയതിനെ കുറിച്ച് ജയറാം പറഞ്ഞത്

  2021 അവസാനത്തോടെയായിരുന്നു എലിസബത്തുമായുള്ള ബാലയുടെ വിവാഹം. വിവാഹ ശേഷം ഭാര്യക്ക് ഒപ്പമുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം ബാല സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ബാലയ്‌ക്കൊപ്പം അഭിമുഖങ്ങളിലും എലിസബത്ത് എത്തിയിരുന്നു. എന്നാൽ അടുത്തിടെയായി എലിസബത്തിനൊപ്പമുള്ള ചിത്രങ്ങൾ ഒന്നും ബാല പങ്കുവച്ചിരുന്നില്ല.

  ഇതോടെ ബാല എലിസബത്തുമായി വേർപിരിഞ്ഞെന്നും താരം അമ്മക്ക് ഒപ്പമാണ് ഇപ്പോൾ താമസമെന്നുമെല്ലാം വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ അത്തരം വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് താരം. ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോഴാണ് താരം തന്റെ പേരിൽ വരുന്ന വ്യാജ വാർത്തകളോട് പ്രതികരിച്ചത്.

  ഷോയില്‍ തന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചുൾപ്പെടെ പറയാന്‍ താന്‍ തയ്യാറാണെന്ന് ബാല പറഞ്ഞതിനെ തുടർന്നാണ് നിലവില്‍ പ്രചരിയ്ക്കുന്ന വാർത്തകളെ കുറിച്ച് അവതാരകയായ ലക്ഷ്മി നക്ഷത്ര ചോദിച്ചത്. ബാലയ്ക്ക് ഇപ്പോള്‍ അമ്മ മാത്രമേയുള്ളൂ, അമ്മയ്‌ക്കൊപ്പം കൊച്ചിയിലെ ഫ്‌ളാറ്റിലാണ് താമസം തുടങ്ങിയ വാര്‍ത്തകളുടെ സത്യാവസ്ഥ എന്താണ്, ബാലയുടെ വ്യക്തി ജീവിതത്തെ കുറിച്ച് ആശങ്ക പെടുന്നവരോട് എന്താണ് പറയാൻ ഉള്ളത് എന്നായിരുന്നു ലക്ഷ്മി നക്ഷത്ര ചോദിച്ചത്. ബാലയുടെ മറുപടി ഇങ്ങനെ ആയിരുന്നു.

  'ഞാനൊരു തീരുമാനം എടുത്തു. കള്ളം പറയുന്ന മീഡിയാസിനോട് അത് തിരുത്തി പോയി പറയാന്‍ ഞാന്‍ നില്‍ക്കുന്നില്ല. അങ്ങനെ പോയി നിന്നാൽ ഞാന്‍ അവരുടെ അടിമയായി പോവും. ഞാന്‍ എന്നല്ല, വളര്‍ന്ന് വരുന്ന ഒരു നടനും അത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരോട് പ്രതികരിച്ച്, അവരെ പ്രോത്സാഹിപ്പിക്കാന്‍ പോകരുത്. ഞാന്‍ ആരാണ് എന്ന് എനിക്ക് അറിയാം, എന്റെ കുടുംബത്തിനും അറിയാം,'

  'ഞാന്‍ മറ്റൊരുത്തന്റെ അടിമയാവാം, ബാല വേറെ ഒരാളുടെ അടിമയാവാന്‍ തയ്യാറാണ്. 'എന്നെ സ്‌നേഹിയ്ക്കൂ, ഞാന്‍ നിന്റെ അടിമയാവാം'. പന്ത്രണ്ട് വര്‍ഷമായി ഒരേ ചോദ്യമാണ് എന്നോട് ചോദിക്കുന്നത്, അതിനൊരു മാറ്റവും വന്നിട്ടില്ല. ഉത്തരം നേരത്തെ എഴുതി വച്ച് ആണ് പലരും ചോദ്യങ്ങള്‍ ചോദിക്കുന്നത്. അതിൽ മനുഷ്വത്വം എന്നൊന്നില്ല. എന്നെ സംബന്ധിച്ച് എന്റെ പ്രൊഷണല്‍ ജീവിതവും സ്വകാര്യ ജീവിതവും രണ്ടും രണ്ടാണ്,'

  'സ്റ്റാര്‍ മാജിക്കിന്റെ വേദിയില്‍ വന്ന് നില്‍ക്കുമ്പോള്‍ എന്റെ മനസ്സിലുള്ളത്, ഞാന്‍ കാരണം ആരുടെയെങ്കിലും മനസ്സില്‍ ഒരു ചെറിയ സന്തോഷം, മുഖത്ത് ഒരു ചിരി വിരിയണം എന്ന് മാത്രമാണ്. അതാണ് ഏറ്റവും വലിയ കാര്യം. നല്ലത് ചിന്തിക്കൂ, നല്ലത് നടക്കും,'

  Also Read: മോഹൻലാലിനെ കണ്ടെങ്കിലും പൃഥ്വിരാജ് നന്നാകുമെന്ന് കരുതി; ആ സിനിമയ്ക്ക് ഒരു അഭിമുഖം പോലും കൊടുത്തില്ല: നിർമാതാവ്

  'എന്നെ പിന്തുണയ്ക്കാൻ ആയിരം പേര് വേണ്ട. ജെനുവിനായ പത്ത് പേർ മതി. ആ കാര്യത്തിൽ ഞാൻ അനുഗ്രഹീതനാണ്. എനിക്ക് പത്തല്ല അതിൽ കൂടുതൽ ഉണ്ട്. എന്റെ സുഹൃത്ത് ആവാന്‍ ഒരു സ്റ്റാറ്റസും വേണ്ട, പക്ഷെ എന്റെ ശത്രു ആവണമെങ്കില്‍ കുറച്ചെങ്കിലും സ്റ്റാറ്റസ് വേണം,' ബാല പറഞ്ഞു.

  നേരത്തെ, സ്റ്റാർ മാജിക്കിൽ പങ്കെടുത്തെന്നും തന്റെ മനസിൽ തോന്നിയ ചില കാര്യങ്ങൾ താൻ അതിൽ പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി ബാല ഫേസ്‌ബുക്കിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ദേഷ്യത്തിന്റെ പുറത്തോ ഇമോഷനലായോ പറഞ്ഞതല്ല. എല്ലാം താൻ ഓർത്ത് ഓർത്ത് ചിന്തിച്ച് ചിന്തിച്ച് പറഞ്ഞതാണെന്നാണ് ബാല പറഞ്ഞത്. അന്ന് മുതൽ ബാലയുടെ ഈ വാക്കുകൾക്കായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ.

  Read more about: bala
  English summary
  Actor Bala Opens Up About News About His Second Marriage On Star Magic Show Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X