For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയുടെ ഉള്ളിലെ നടിയെ കണ്ടെത്തിയത് ഞാനാണ്; അഭിനയിക്കാമോന്ന് ചോദിച്ചപ്പോള്‍ അവള്‍ സമ്മതിച്ചു, ചെമ്പന്‍ വിനോദ്

  |

  ബ്രഹ്മാണ്ഡ സിനിമയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹവും ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പുമെല്ലാം തിയറ്ററുകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. പിന്നാലെ ചെറുതും വലുതുമായി നിരവധി സിനിമകളാണ് റിലീസിനൊരുങ്ങുന്നത്. അങ്കാമാലി ഡയറീസിന് ശേഷം നടന്‍ ചെമ്പന്‍ വിനോദ് തിരക്കഥ ഒരുക്കുന്ന ഭീമന്റെ വഴി എന്ന സിനിമ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രത്തില്‍ തിരക്കഥ ഒരുക്കുന്നതിനൊപ്പം പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ ചെമ്പന്‍ വിനോദ് അവതരിപ്പിക്കുകയും ചെയ്തിരുന്നു.

  കുഞ്ചാക്കോ ബോബനെ നായകനാക്കി അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന സിനിമയിലെ മറ്റൊരു ശ്രദ്ധേയ സാന്നിധ്യം ചെമ്പന്‍ വിനോദിന്റെ ഭാര്യ മറിയം ആണ്. കഴിഞ്ഞ വര്‍ഷം വിവാഹിതരായ ചെമ്പനും മറിയവും ഒരുമിച്ച് ആദ്യമായി അഭിനയിക്കുകയാണ്. ഭാര്യയുടെ ഉള്ളിലുള്ള നടിയെ കണ്ടെത്തിയത് താനാണെന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ താരമിപ്പോള്‍ പറയുന്നത്. ഒപ്പം സിനിമയുടെ ചിത്രീകരണമടക്കമുള്ള കാര്യങ്ങള്‍ പറയുന്നു.

  ''ഭാര്യയായ മറിയത്തിനുള്ളിലെ നടിയെ കണ്ടെത്തിയത് ഞാന്‍ തന്നെയാണെന്നാണ് ചെമ്പന്‍ വിനോദ് പറയുന്നത്. നേരത്തെ തീരുമാനിച്ച് ഉറപ്പിച്ച് വെച്ചൊരു കഥാപാത്രം ഒന്നുമല്ല. ചെറിയൊരു വേഷമാണ്. സിനിമയുടെ ഷൂട്ടിങ്ങിന് ഇടയില്‍ പെട്ടെന്ന് തോന്നിയ ആശയത്തിന്റെ പുറത്താണ് മറിയം അഭിനയിക്കാന്‍ എത്തുന്നത്. ഒരു സീനില്‍ കുഞ്ചാക്കോ ബോബന്റെ കോംപിനേഷന്‍ സീനില്‍ ഒരു നടിയെ വേണമായിരുന്നു. അത് ആരെ വെച്ച് ചെയ്യും എന്ന് ആലോചിക്കുന്ന സമയത്താണ് മറിയത്തെ കാണുന്നത്. ആ സമയത്ത് സെറ്റില്‍ മറിയവും ഉണ്ടായിരുന്നു.

  ആ വേഷം ചെയ്യാമോ എന്ന് ചോദിച്ചപ്പോള്‍ ചെയ്യാം എന്നായിരുന്നു മറിയത്തിന്റെ മറുപടി. അങ്ങനെ ചെയ്ത വേഷമാണ് അത്. മറിയം നല്ലൊരു ആക്ടറാണെന്ന് ആ സീന്‍ ചെയ്തപ്പോള്‍ ഞങ്ങള്‍ക്ക് മനസിലായി. ഫസ്റ്റ് ടേക്കില്‍ തന്നെ ഓക്കെ ആയി. മറിയം അഭിനയം തുടരണമെന്നാണ് ചാക്കോച്ചനും ഗിരീഷുമെല്ലാം പറഞ്ഞത്. ഇനിയൊരു സിനിമ ചിന്തിക്കുമ്പോള്‍ മറിയത്തിന് പറ്റുന്ന കഥാപാത്രം കൂടി എഴുതാമല്ലോ എന്ന് ഞാനും ചിന്തിക്കുന്നുണ്ട്. പക്ഷേ അതേ കുറിച്ച് മറിയത്തിനോട് പറഞ്ഞിട്ടില്ലെന്നും ചെമ്പന്‍ വിനോദ് പറയുന്നു.

  തല കുനിക്കാതെ പിടിച്ച നമ്മുടെ നാടിൻ്റെ കഥ കാണിച്ച് കൊടുക്കണം; മരക്കാരിനെ കുറിച്ച് ആര്‍ രാമാനന്ദ്

  കഥ ഒരുക്കിയെങ്കിലും സിനിമ സംവിധാനം ചെയ്യാന്‍ ശ്രമിക്കാത്തത് എന്താണെന്ന ചോദ്യത്തിന് ചെമ്പന്‍ വിനോദ് മറുപടി പറഞ്ഞിരുന്നു. അഷ്‌റഫ് ഹംസ എന്റെ വളരെ അടുത്ത സുഹൃത്താണ്. തമാശ എന്ന സിനിമയ്ക്കും രണ്ട് വര്‍ഷം മുന്നെയുള്ള സുഹൃത്താണ്. ഞാന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹത്തിന് വേഗം മനസിലാവും. ഈ സിനിമയുടെ തിരക്കഥ ചര്‍ച്ച ചെയ്യുമ്പോള്‍ മുതല്‍ അഷ്‌റഫ് കൂടെയുണ്ട്. എന്റെ അപാര്‍ട്ട്‌മെന്റിന് അടുത്താണ് അദ്ദേഹം താമസിക്കുന്നത്. നമ്മള്‍ മനസില്‍ കണ്ടതിനെക്കാള്‍ നല്ല സിനിമ ആയിട്ടായിരിക്കും പുറത്ത് വരിക എന്ന കാര്യത്തില്‍ തനിക്ക് ഉറപ്പുണ്ട്.

  രാക്കുയില്‍ സീരിയല്‍ നായിക വിവാഹിതയാവുന്നു; വിജയ് മാധവുമായിട്ടുള്ള വിവാഹം ജനുവരിയിലാണെന്ന് നടി

  Recommended Video

  മരക്കാർ കാണാൻ ലാലേട്ടൻ എത്തി | Mohanlal mass entry to watch Marakkar | FilmiBeat Malayalam

  കുഞ്ചാക്കോ ബോബന്‍ നായകനായി വന്നതിന് പിന്നിലും വേറൊരു കഥയുണ്ട്. മറ്റൊരു പ്രൊജക്ടുമായി ചാക്കോച്ചന്‍രെ അടുത്ത് പോയതാണ്. അതിന്റെ ചര്‍ച്ചകള്‍ക്കിടയില്‍ എന്റെ സുഹൃത്ത് ശ്രീജിത്ത് നേരിട്ട രസകരമായൊരു സംഭവത്തെ കുറിച്ച് പറഞ്ഞു. ഒരു വഴി പ്രശ്‌നത്തിന്റെ കഥയാണത്. അതിലേക്ക് കുറച്ച് റൊമന്‍സ് കൂടി ചേര്‍ത്താല്‍ അതൊരു നല്ല സിനിമയാകുമെന്നള്ള ചിന്ത അങ്ങനെ വന്നു. അങ്ങനെയാണ് ഭീമന്റെ വഴി എന്ന സിനിമ വന്നതെന്നാണ് ചെമ്പന്‍ വിനോദ് പറയുന്നത്.

  തനിക്ക് കുഞ്ഞുണ്ടെന്ന തെളിവ് വെച്ചാണ് വാർത്ത പ്രചരിപ്പിച്ചത്; നുണ പറയുന്നതിൻ്റെ ആവശ്യമെന്താണെന്ന് നടി അപ്‌സര

  English summary
  Actor Chemban Vinod Opens Up About His Wife Mariyam's Movie Debut
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X