twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജോണ്‍ പോളിനെ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല, പോലീസ് എത്തും വരെ നിലത്തായിരുന്നു: കൈലാഷ്‌

    |

    കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമയുടെ പ്രിയപ്പെട്ട തിരക്കഥാകൃത്ത് മരണപ്പെട്ടത്. മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ സമ്മാനിച്ചാണ് അദ്ദേഹം യാത്രയാകുന്നത്. ജോണ്‍ പോളിന്റെ മരണത്തിന് പിന്നാലെ സുഹൃത്തും സിനിമാ പ്രവര്‍ത്തകനുമായ ജോളി ജോസഫ് പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ജോണ്‍ പോള്‍ സാറിനെ ഈ വ്യവസ്ഥിതി കൊന്നതാണെന്നായിരുന്നു ജോളി ജോസഫ് എഴുതിയത്.

    'ആടുജീവിതം ഇത്തവണത്തെ ആഘോഷവും ഇല്ലാതാക്കി'; പതിനൊന്നാം വിവാഹ വാർഷികത്തിൽ പൃഥ്വിയെ കുറിച്ച് സുപ്രിയ!'ആടുജീവിതം ഇത്തവണത്തെ ആഘോഷവും ഇല്ലാതാക്കി'; പതിനൊന്നാം വിവാഹ വാർഷികത്തിൽ പൃഥ്വിയെ കുറിച്ച് സുപ്രിയ!

    ഈ സംഭവത്തിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ കൈലാഷ്. ജോളി ജോസഫിന്റെ കുറിപ്പില്‍ ജോണ്‍ പോള്‍ കട്ടിലില്‍ നിന്നും വീണ സംഭവവും കൈലാഷ് സഹായത്തിനെത്തിയതുമൊക്കെ കുറിച്ചിട്ടുണ്ട്. ഇതേക്കുറിച്ചാണ് കൈലാഷ് സംസാരിക്കുന്നത്. മാതൃഭൂമി ന്യൂസിനോടായിരുന്നു കൈലാഷിന്റെ പ്രതികരണം. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    ജനുവരിയിലായിരുന്നു സംഭവം

    ജനുവരിയിലായിരുന്നു സംഭവം. താനന്ന് കൊച്ചിയിലേക്ക് എത്തിയിരുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നാണ് കൈലാഷ് പറയുന്നത്. ജോണ്‍പോള്‍ സാറിന്റെ വളരെ വേണ്ടപ്പെട്ടയാളും തന്റെ സുഹൃത്തുമായ നിര്‍മാതാവ് ജോളി ജോസഫിനെ ജോണ്‍ പോള്‍ സര്‍ വിളിച്ച് പെട്ടന്നെത്താന്‍ പറഞ്ഞു. അത് പ്രകാരം എന്നെ വിളിക്കുന്നത് ജോളി ജോസഫാണെന്നും കൈലാഷ് വ്യക്തമാക്കുന്നു. 20 മിനിറ്റുകൊണ്ട് പാലാരിവട്ടത്തെ സാറിന്റെ വീട്ടിലെത്തി. അവിടെയത്തിയപ്പോള്‍ ജോണ്‍ പോള്‍ സാര്‍ വീണുകിടക്കുന്നതാണ് കണ്ടതെന്നും കൈലാഷ് പറയുന്നു.


    'കട്ടിലില്‍ എഴുന്നേറ്റിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ബെഡ് പുറകോട്ടുപോയതായിരുന്നു. പക്ഷേ സാര്‍ സംസാരിക്കുന്നുണ്ടായിരുന്നു. നടുവിന് പ്രശ്‌നമുള്ളതുകൊണ്ട് തന്നെ പൊക്കാന്‍ ശ്രമിക്കരുതെന്ന് സാര്‍ പറഞ്ഞു. ഒരു സ്‌ട്രെച്ചര്‍ കിട്ടിയാല്‍ നന്നാവുമെന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞത്. അങ്ങനെ ആംബുലന്‍സിനായി വിളിച്ചു. ആശുപത്രിയിലേക്ക് മാറ്റുന്നതിനാണ് അവര്‍ക്ക് എത്താന്‍ സാധിക്കുകയെന്നാണ് മറുപടി കിട്ടിയത്. പിന്നെ ഫയര്‍ ഫോഴ്‌സിനെ വിളിച്ച് കാര്യം പറഞ്ഞു. അവര്‍ പറഞ്ഞത് ആംബുലന്‍സ് വിളിക്കാനും വൈദ്യസഹായമാണ് അവിടെ ആവശ്യമെന്നുമാണ്' കൈലാഷ് പറയുന്നു.

    പോലീസ് എത്തുമ്പോള്‍ ഉച്ചയ്ക്ക് 12 മണി

    ആ സമയം സാറിന്റെ ഭാര്യ മാത്രമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നതെന്നും അവര്‍ ആകെ ഭയന്നിരുന്നു എന്നും കൈലാഷ് പറയുന്നു. ഇതിനിടെ സുഹൃത്തും നടനുമായ ദിനേഷ് പ്രഭാകര്‍ വിളിക്കുകയും വരികയും ചെയ്തു. എന്താണ് ചെയ്യാന്‍ പറ്റുക എന്ന് എല്ലാവരും ശ്രമിച്ചുകൊണ്ടേയിരുന്നു. അങ്ങനെയാണ് പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുന്നത്. തുടര്‍ന്ന് പാലാരിവട്ടം സ്റ്റേഷനില്‍ നിന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ വന്നു. സാറിനെ പൊക്കിയെടുക്കാന്‍ സാധിക്കില്ലെന്ന് കണ്ടപ്പോള്‍ത്തന്നെ അവര്‍ക്ക് മനസിലായിരുന്നുവെന്നും കൈലാഷ് പറയുന്നു. രാവിലെ പത്ത് പത്തരയായപ്പോഴാണ് സാര്‍ വീഴുന്നത്. പോലീസ് എത്തുമ്പോള്‍ ഉച്ചയ്ക്ക് 12 മണി കഴിഞ്ഞിരുന്നു. അത്രയും സമയം അദ്ദേഹം വെറും നിലത്ത് ഇരിക്കുകയായിരുന്നു എന്നാണ് കൈലാഷ് പറയുന്നത്.

    ആംബുലന്‍സ്

    പോലീസും ആംബുലന്‍സിനായി വിളിച്ചപ്പോഴും നേരത്തേ ലഭിച്ച മറുപടി തന്നെയായിരുന്നു. ഒടുവില്‍ കുറേ നേരം കാത്തിരുന്നശേഷം മെഡിക്കല്‍ സെന്ററില്‍ നിന്ന് ഒരു ആംബുലന്‍സ് വന്നിട്ടാണ് സ്‌ട്രെച്ചര്‍ കിട്ടിയതെന്നാണ് കൈലാഷ് ഓര്‍ക്കുന്നത്. തുടര്‍ന്ന് സാറിനെ ബെഡ്ഡിലേക്ക് ചരിച്ച് കിടത്തുകയായിരുന്നു. അത്രയും സമയം നമുക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല എന്നതാണ് വിഷമം എന്ന് കൈലാഷ് പറയുന്നു. അതേസമയം, സഹായിക്കാന്‍ വിളിക്കാമായിരുന്നില്ലേ എന്ന് ചോദിച്ച് ഒരുപാടുപേര്‍ വിളിച്ചിരുന്നു. പക്ഷേ ആളുകൂടിയിട്ട് കാര്യമില്ലല്ലോ എന്നാണ് കൈലാ് ചോദിക്കുന്നത്. പരിശീലനം ലഭിച്ച ഒരാളെയായിരുന്നു അവിടെ ആവശ്യമെന്നും കൈലാഷ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

    Recommended Video

    ജോൺ പോളിനെ അവസാനമായി കാണാൻ എത്തിയ മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ | Filmibeata Malayalam
    ജോണ്‍ പോള്‍

    ശനിയാഴ്ച ഉച്ചയോടെയായിരുന്നു ജോണ്‍ പോള്‍ മരിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യസ്ഥിതി മോശമായി തുടരുകയായിരുന്നു. നൂറോളം ചിത്രങ്ങള്‍ക്ക് ജോണ്‍ പോള്‍ തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. സംവിധായകന്‍ ഭരതനുവേണ്ടിയാണ് ജോണ്‍ പോള്‍ ഏറ്റവുമധികം തിരക്കഥകള്‍ എഴുതിയത്.
    കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓര്‍മയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലില്‍ ഇത്തിരിനേരം, ഈറന്‍ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങള്‍ ജോണ്‍പോളിന്റെ തൂലികയില്‍ പിറന്നത് .

    Read more about: kailash john paul
    English summary
    Actor Kailash Opens Up About How John Paul Was Unable To Find Help When He Fall From Bed
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X