twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തീരാ തീരാദുഃഖമായി ആ നഷ്ടം, കയ്യില്‍ നിന്നു പോയി, ഇനി പറഞ്ഞിട്ട് കാര്യമില്ല്; തുറന്ന് പറഞ്ഞ് കൃഷ്ണ

    |

    മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് കൃഷ്ണ. ഒരുകാലത്ത് മലയാളത്തിലെ യുവതാരമായി മാറിയ നടന്‍ പതിയെ സിനിമകളില്‍ നിന്നും പിന്മാറുകയായിരുന്നു. പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ കൃഷ്ണയ്ക്ക് സാധിച്ചിരുന്നില്ല. പിന്നീട് നടന്‍ സീരിയല്‍ രംഗത്തും എത്തി. ഈയ്യടുത്ത് 25-ാം വാര്‍ഷികം ആഘോഷിച്ച അനിയത്ത് പ്രാവ് എന്ന സിനിമയില്‍ താന്‍ ആയിരുന്നു അഭിനയിക്കേണ്ടിയിരുന്നത് എന്ന് കൃഷ്ണ പറഞ്ഞിരുന്നു. എന്നാല്‍ അത് നടന്നില്ലെന്നും ഇതോടെ തന്റെ സമയദോഷം തുടങ്ങുകയായിരുന്നുവെന്നാണ് താരം പറഞ്ഞത്.

    ഞാനില്ലായിരുന്നുവെങ്കില്‍ ഭക്ഷണം ആരുണ്ടാക്കി തന്നേനെ? തകിടം മറിഞ്ഞ് ലക്ഷ്മി പ്രിയഞാനില്ലായിരുന്നുവെങ്കില്‍ ഭക്ഷണം ആരുണ്ടാക്കി തന്നേനെ? തകിടം മറിഞ്ഞ് ലക്ഷ്മി പ്രിയ

    ഇപ്പോഴിതാ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് എന്തുകൊണ്ടാണ് അനിയത്തിപ്രാവില്‍ അഭിനയിയക്കാനുള്ള അവസരം നഷ്ടമായതെന്ന് വ്യക്തമാക്കുകയാണ് കൃഷണ. സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്ത ഋഷ്യശൃംഗന്‍ എന്ന സിനിമയ്ക്കു വേണ്ടിയാണ് അനിയത്തിപ്രാവ് ഒഴിവാക്കിയത് എന്നാണ് കൃഷ്ണ പറയുന്നത്. 1997ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ഭാനുപ്രിയയായിരുന്നു നായിക.. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    തീരാദുഃഖമായി ആ നഷ്ടമുണ്ട്

    'എല്ലാം മറക്കാനാഗ്രഹിക്കുന്ന കാര്യങ്ങളാണ്. കുഞ്ചാക്കോ ബോബന്‍ ചെയ്ത വേഷത്തിലേക്ക് ആദ്യ വിളിച്ചത് എന്നെയായിരുന്നു. അതേ ദിവസം തന്നെ മറ്റൊരു സംവിധായകന്റെ സിനിമയിലേക്ക് എഗ്രിമെന്റ് ഒപ്പിടേണ്ടി വന്നു. അങ്ങനെയാണ് അനിയത്തി പ്രാവ് നഷ്ടമായത്. 25 വര്‍ഷമായി മനസില്‍ തീരാദുഃഖമായി ആ നഷ്ടമുണ്ട്' എന്നാണ് അനിയത്തിപ്രാവില്‍ അഭിനയിക്കാനുള്ള അവസരം നഷ്ടമായതിനെക്കുറിച്ച് കൃഷ്ണ പറഞ്ഞത്. അതേസമയം താന്‍ ഇപ്പോള്‍ എല്ലാത്തിനേയും പോസിറ്റീവായാണ് എടുക്കുന്നതെന്നാണ് കൃഷ്ണ പറയുന്നത് എങ്കിലും ആ വേഷം കിട്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ ഞാനിരിക്കുന്ന സ്ഥലം വേറെയായിരിക്കുമെന്നു ഉറപ്പുണ്ടെന്നും താരം പറയുന്നു. അതാലോചിക്കുമ്പോള്‍ ചെറിയൊരു സങ്കടം ഉണ്ടെന്നും കൃഷ്ണ വ്യക്തമാക്കുന്നു.

    സമയ ദോഷമാണ് കളിച്ചത്

    സമയ ദോഷമാണ് കളിച്ചത്. അല്ലാതെ ആരും എന്നെ ഒഴിവാക്കിയതല്ലെന്നും താരം പറയുന്നുണ്ട്.. ആരും പാര വച്ചതല്ല. ഓരോരുത്തര്‍ക്കും ഓരോ യോഗമുണ്ട്. ആരേയും കുറ്റം പറയാനില്ലെന്നും കൃഷ്ണ പറയുന്നു. കയ്യില്‍ നിന്നും പോയി. ഇനി അതു പറഞ്ഞിട്ടു കാര്യവുമില്ലെന്നും താരം വ്യക്തമാക്കുന്നു. എല്ലാം കഴിഞ്ഞ കാര്യങ്ങള്‍ ആണെന്നും കൃഷ്ണ പറയുന്നു. അ്‌തേസമയം, ഇതൊന്നും ഫാസില്‍ സാറുമായും ചാക്കോച്ചനുമായും സംസാരിച്ചിട്ടില്ലെന്നും കൃഷ്ണ പറയുന്നുണ്ട്. അതേസമയം അനിയത്തി പ്രാവ് നഷ്ടമായത് പുറത്തു പറയണമെന്നു താന്‍ കരുതിയതല്ലെന്നാണ് കൃഷ്ണ പറയുന്നത്. അറിയാതെ സംഭവിച്ചതാണ്. ഞാന്‍ മറന്നു പോയ നടനാണ്. തിരിച്ചു വരവിന് ശ്രമിക്കുന്നു. ലക്ഷ്യങ്ങളുണ്ട്. അനിയത്തിപ്രാവിലും വലുത് കിട്ടുമെന്നു പ്രതീക്ഷിക്കുന്നതായി താരം പറയുന്നു. നഷ്ടമായതിനെക്കുറിച്ച് ചിന്തിക്കരുത്. അതിനേക്കാള്‍ വലുത് നേടാനായിരിക്കണം ശ്രമിക്കേണ്ടത്. ഇതൊന്നും ഒന്നിന്റേയും അവസാനമല്ലെന്നും താരം പ്രതീക്ഷ പങ്കുവെക്കുന്നു.

    Recommended Video

    ബിഗ് ബോസിൽ വരുന്നതിനു മുൻപ് അഖിലിനോട് നോബി പറഞ്ഞത്
    അനിയത്തിപ്രാവ്

    അതേസമയം അനിയത്തിപ്രാവ് നഷ്ടമായതിനെക്കുറിച്ച് സംസാരിച്ച ശേഷം ഒരുപാട് പേര്‍ തന്നെ ഇപ്പോഴും സ്‌നേഹിക്കുന്നുണ്ടെന്ന് മനസിലായെന്നാണ് ബ്ലെസ്ലി പറയുന്നത്. പലരും എന്നെ മറന്നു പോയിരുന്നു. അവരുടെയൊക്കെ മനസില്‍ വീണ്ടു കടന്നു വരാനായെന്നാണ് താരം പറയുന്നത്. അനിയത്തിപ്രാവില്‍ അഭിനയിച്ചിരുന്നെങ്കില്‍ നിരവധി മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുമായിരുന്നു. സിനിമകള്‍ എന്നെ തേടി വരുമായിരുന്നു. എനിക്കു തേടി നടക്കേണ്ടി വരില്ലായിരുന്നു എന്നാണ് കൃഷ്ണ പറയുന്നത്. അതേസമയം, സംവിധായകന്‍ വിനയനോട് തനിക്കുള്ള കടപ്പാടും കൃഷ്ണ പങ്കുവെക്കുന്നുണ്ട്. അദ്ദേഹം തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സിനിമകളിലെല്ലാം താന്‍ അഭിനയിച്ചിരുന്നുവെന്നും കൃഷ്ണ പറയുന്നു. വിനയന്റെ പുതിയ സിനിമയായ പത്തൊന്‍പതാം നൂറ്റാണ്ടിലും നല്ലൊരു വേഷമുണ്ടെന്നും കൃഷ്ണ പറയുന്നു.

    Read more about: krishna
    English summary
    Actor Krishna About Rejecting Aniyathipravu And How It Affected His Film Career
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X