twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹാ മ്മളെ മമ്മുട്ടി അല്ലേ ആ പോണത്! കോപ്രായം കളിച്ചു നടന്നാല്‍ മതിയോ? നിര്‍മല്‍ പാലാഴി പറയുന്നു

    |

    മലയാളികള്‍ക്ക് സുപരിചിതനാണ് നിര്‍മല്‍ പാലാഴി. മിമിക്രി വേദികളിലൂടൊണ് നിര്‍മലിനെ പ്രേക്ഷകര്‍ അടുത്തറിയുന്നത്. കോമഡി ഷോയിലൂടെ താരമായ നിര്‍മല്‍ പിന്നീട് സിനിമയിലും താരമായി മാറുകയായിരുന്നു. ഇപ്പോഴിതാ തന്റെ ഭൂതകാലം ഓര്‍ത്തെടുക്കുകയാണ് നിര്‍മല്‍ പാലാഴി. മിമിക്രി എന്നത് ജീവിതമാര്‍ഗമായി തിരഞ്ഞെടുത്തിനെക്കുറിച്ചാണ് നിര്‍മല്‍ മനസ് തുറക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുച്ച കുറിപ്പിലൂടെയാണ് നിര്‍മല്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

    Also Read: മാമന് അങ്ങനൊരു ആഗ്രഹം കൂടിയുണ്ടായിരുന്നു; വളരെ സീരിയസായിട്ടുള്ള മനുഷ്യനാണ്, കൊച്ചുപ്രേമനെ കുറിച്ച് അഭയAlso Read: മാമന് അങ്ങനൊരു ആഗ്രഹം കൂടിയുണ്ടായിരുന്നു; വളരെ സീരിയസായിട്ടുള്ള മനുഷ്യനാണ്, കൊച്ചുപ്രേമനെ കുറിച്ച് അഭയ

    ചെറുപ്പം മുതല്‍ ഒരുപാട് ജോലികള്‍ ചെയ്തിട്ടുണ്ട് സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ട് 15 രൂപ കൂലി കിട്ടുന്ന ഇഷിട്ടിക കമ്പനിയില്‍ തുടങ്ങി, സെന്ററിങ്, കല്‍പ്പണി ആശാരിപ്പണി, അവസാനം സ്വര്‍ണ്ണ പണി വരെ.. അതിന്റെയൊക്കെ ഇടയിലും സ്റ്റേജില്‍ ചാന്‍സ് ചോദിച്ചു മിമിക്രി ചെയ്യുമായിരുന്നു പൈസയൊന്നും കിട്ടില്ലട്ടോ വേദി കിട്ടുന്നത് തന്നെ ഭാഗ്യം

    വി ഫോർ യു

    നാട്ടില്‍ ഞങ്ങള്‍ ചെങ്ങായിമാരെല്ലാം ഫ്രന്‍സ് പാലാഴി എന്നൊരു ട്രുപ്പില്‍ ആയിരുന്നു തുടക്കം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവരൊക്കെ വേറെ ജോലിക്ക് പോയി ഞാന്‍ പിന്നെയും മിമിക്രിയില്‍ പിടിച്ചു തൂങ്ങി. സ്റ്റേജില്‍ ആദ്യമായി പൈസ തന്ന രാജേഷ് ഏട്ടനെ ' രാജേഷ് പുതിയറ' അവരുടെ കരോക്കെ ഗാനമേളയുടെ ഇടവേളയില്‍ മിമിക്രി ചെയ്തതിനു 150 രൂപ. ഒരിക്കലും മറക്കാന്‍ കഴിയില്ല. കൂടെ ദേവരാജ് ദേവിനെ പരിചയപെട്ടു. ഞാനും ദേവനും ഒരുപാട് പ്രോഗ്രാമുകള്‍ ചെയ്തു ദേവനിലൂടെ വിനോദ് എട്ടനെയും ഹരീഷിനെയും കബീര്‍ക്കയെയും v4u രാജീവ് എട്ടനെയും ( v4u ഓണര്‍ ഇപ്പൊ എന്റെ വൈഫിന്റെ ചേച്ചിയുടെ ഭര്‍ത്താവ്) എല്ലാം പരിചയ പെട്ടു അങ്ങനെ ചെറിയ വരുമാനങ്ങള്‍ കിട്ടി തുടങ്ങിയെന്നാണ് നിർമല്‍ പറയുന്നത്.

    മിമിക്രിയും സ്വര്‍ണ്ണ പണിയും


    മിമിക്രിയും സ്വര്‍ണ്ണ പണിയും ഒരുമിച്ച് കൊണ്ട് പോയി. ഒരു ദിവസം പ്രോഗ്രാം കഴിഞ്ഞു ഉറങ്ങി പോയപ്പോള്‍ ജോലി സ്ഥലത്ത് (കോഴിക്കോട് കമ്മത്ത് ലൈന്‍) എത്താന്‍ വല്ലാതെ വൈകി ചോറ് കൊണ്ട് വന്ന ബാഗ് ആണിയില്‍ തൂകി ഇടാന്‍ തുടങ്ങുമ്പോള്‍ മുതലാളി ചോദിച്ചു. എന്താ ഇങ്ങനെ വൈകുന്നത് ..? പ്രോഗാം ഉണ്ടായിരുന്നു. ഒന്നുകില്‍ പ്രോഗ്രാം അല്ലങ്കില്‍ പണി എന്താ തീരുമാനം ...? പണി മതി.

    മുണ്ട് മാറ്റി ചമ്രം പഠിഞ്ഞ് അവിടെ ഇരുന്നു കുന്നിക്കുരു കട്ട് ചെയ്തു ഓടിന്റെ പാത്തിയില്‍ അരച്ച് പശ ഉണ്ടാക്കുവാന്‍ തുടങ്ങി( എണ്ണം ഒട്ടിക്കുവാന്‍ പശ വേണം ജോലിയില്‍ തുടക്കക്കാര്‍ ആണ് പശ എല്ലാം ഉണ്ടാക്കുക) കുന്നിക്കുരു ഓട്ടില്‍ വിരലുകൊണ്ട് അരക്കുമ്പോള്‍ ഉള്ളില്‍ മൊത്തം എന്റെ മിമിക്രി സ്വപ്നം ഇവിടെ തീരുകയാനല്ലോ ദൈവമേ... എന്നായിരുന്നു വെള്ള പശയില്‍ ഒരു ചുവപ്പ് നിറം വന്നു തുടങ്ങി വിരല്മുറിഞ്ഞു ചോര വന്നു പെട്ടന്ന് ഒരു ശക്തി വന്നു അപ്പോള്‍ തന്നെ എഴുന്നേറ്റു എന്നിട്ട് മുതലാളിനോട് പറഞ്ഞു, 'വിനു ഏട്ടാ എനിക്ക് മിമിക്രി മതി' .

    ല്ല തീരുമാനം

    ഒക്കെ മോനെ നല്ല തീരുമാനം വിട്ടോ എന്ന് വിനു ഏട്ടന്‍ എപ്പോള്‍ തന്നെ ബാഗും എടുത്ത് അവിടെ നിന്ന് ഇറങ്ങി. (എന്റെ ഈ എഴുത്തില്‍ വിനു എട്ടനോട് ഒരു അല്‍പ്പം പോലും നീരസം ഉണ്ടാവരുതെ കാരണം അത്രയും സ്‌നേഹവും നന്മയും ഉള്ള ആളുകള്‍ ആയിരുന്നു അവര്‍. ഞാന്‍ എങ്ങനെയെങ്കിലും രക്ഷപെടാന്‍ വേണ്ടിയാണ് അവര്‍ അത്രയും ശ്രമിച്ചത് അന്ന് എന്റെ ഗുരുവായ വിനു ഏട്ടന്‍, കുട്ടേട്ടന്‍, സുബീഷേട്ടന്‍, വത്സെട്ടന്‍ എല്ലാവരും ഇപ്പോഴും എന്റെ അടുത്ത ആളുകള്‍ ആണ്)

    വേദി കൈ വിട്ടില്ല

    സ്വര്‍ണ്ണ പണി വിട്ട് മിമിക്രി മാത്രമായി ഇറങ്ങി വേദികളില്‍ മാത്രം വിശ്വസിച്ച് ഇറങ്ങിയിട്ട് വര്‍ഷങ്ങളായി. ഡോ എന്തേലും കിട്ടോ? ഇങ്ങനെ കോപ്രായം കളിച്ചു നടന്നാല്‍ മതിയോ? എന്തിനാഡാ ആള്‍ക്കാരെ കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്, ഹാ മ്മളെ മമ്മുട്ടി അല്ലേ ആ പോണത്. ഞാന്‍ മാത്രം അല്ലട്ടോ എന്നെ പോലെ ഒരുപാട് ആളുകള്‍ കേട്ടത് ആയിരിക്കും ഇതൊക്കെ. പക്ഷേ ഒരു കാര്യം വേദിയെ വിശ്വസിച്ചു ഇറങ്ങിയ ഞങ്ങളെ വേദി കൈ വിട്ടില്ല വേദി എന്ന് പറഞ്ഞത് അമ്പലവും പള്ളിയും ക്ലബ്ബുകളും റസിഡന്‍സ് അസോസിയേഷനുകളും എല്ലാം പ്രോഗ്രാമുകള്‍ നടത്തി പൈസ പിരിച്ചു ഞങ്ങളുടെ കുടുംബത്തെയും കൂടെ നിര്‍ത്തുന്ന നിങ്ങള്‍ ഓരോരുത്തരും കൂടെയുണ്ടാകണമെന്നു പറഞ്ഞാണ് നിര്‍മല്‍ നിര്‍ത്തുന്നത്.

    Read more about: nirmal palazhi
    English summary
    Actor Nirmal Palazhi Recalls His Days Of Struggles And How He Had To Quit His Job
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X