twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രാർത്ഥനയുടെ ശക്തി മനസിലായത് അപ്പോൾ; മകൾ ജനിച്ചതിനെ കുറിച്ച് നടൻ പ്രേംകുമാർ

    |

    മലയാളി പ്രേക്ഷകരെ നിരവധി കഥാപാത്രങ്ങളിലൂടെ ചിരിപ്പിച്ച നടനാണ് പ്രേം കുമാർ. താരത്തിന്റെ പേര് കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് 'അമ്മാവാ..' എന്ന ഡയലോ​ഗ് ആയിരിക്കും. ഹാസ്യ കഥാപാത്രങ്ങൾ ചെയ്യുന്നതിനൊപ്പം നിരവധി ഹിറ്റ് ചിത്രങ്ങളിൽ സഹനടനയുമെല്ലാം പ്രേം കുമാർ വേഷമിട്ടു. തൊണ്ണൂറുകളിൽ സീരിയൽ അഭിനയത്തിൽ നിന്നാണ് പ്രേംകുമാർ സിനിമയിലേക്ക് എത്തുന്നത്.

    കലാസാഹിത്യ രംഗങ്ങളിൽ കോളേജ് കാലം മുതൽ തന്നെ സജീവമായിരുന്ന പ്രേംകുമാർ തന്റെ മികച്ച അഭിനയത്തിന് നിരവധി പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. നാടകങ്ങളിലൂടെ ആയിരുന്നു ആദ്യ കാലങ്ങളിൽ അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയത്.

    Prem Kumar family

    കോഴിക്കറി വീഡിയോ കണ്ട് മമ്മൂക്ക അഭിനന്ദിച്ചത് എന്നെയല്ല, അതിന് കാരണവും പറഞ്ഞു: വിൻസി അലോഷ്യസ്കോഴിക്കറി വീഡിയോ കണ്ട് മമ്മൂക്ക അഭിനന്ദിച്ചത് എന്നെയല്ല, അതിന് കാരണവും പറഞ്ഞു: വിൻസി അലോഷ്യസ്

    വളരെ ചെറുപ്പത്തിൽ തന്നെ ആകാശവാണിയുടെയും ദൂരദർശന്റെയും പാനൽ ലിസ്റ്റിലും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള നടൻകൂടിയാണ് പ്രേംകുമാർ. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയലിലെ ലമ്പു എന്ന കഥാപാത്രം അദ്ദേഹത്തിന് ഏറെ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തു. മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ നിരവധി പുരസ്കാരങ്ങൾക്കും പ്രേംകുമാർ അർഹനായിട്ടുണ്ട്.

    ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ദൈവം പ്രവർത്തിച്ച അത്ഭുതത്തെ കുറിച്ച് പറയുകയാണ് പ്രേംകുമാറും ഭാര്യ ജിഷയും. വിവാഹം കഴിഞ്ഞ് എട്ട് വർഷം കാത്തിരുന്നിട്ടും കുഞ്ഞുണ്ടാവാതെ ഇരുന്ന തങ്ങൾക്ക് പ്രാർത്ഥനയിലൂടെ കുഞ്ഞിനെ ലഭിച്ചെന്നാണ് ദമ്പതികൾ പറയുന്നത്. എംജി ശ്രീകുമാർ അവതാരകനായ അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് താരവും ഭാര്യയും മനസ് തുറന്നത്.

    വിളമ്പുകാരന്‍ ചെറുപ്പക്കാരനെ നോക്കി 'മോനേ' എന്ന് വിളിച്ചത്; മോഹന്‍ലാലിനെക്കുറിച്ച് എഴുത്തുകാരിവിളമ്പുകാരന്‍ ചെറുപ്പക്കാരനെ നോക്കി 'മോനേ' എന്ന് വിളിച്ചത്; മോഹന്‍ലാലിനെക്കുറിച്ച് എഴുത്തുകാരി

    '2000ൽ ആയിരുന്നു ഞങ്ങളുടെ വിവാഹം. കുഞ്ഞുണ്ടാവാതെ വന്നപ്പോൾ കുറെ ചികിത്സ നടത്തി. നാല് അഞ്ച് വർഷം അങ്ങനെ പോയി. ഒരുപാട് ചെലവ് വരുന്ന ചികിത്സയാണ്. ഞാൻ ആണെങ്കിൽ അന്ന് സിനിമയിൽ സജീവമായി നിൽക്കുന്ന സമയമാണ്. എന്നാൽ ചികിത്സയുമായി ബന്ധപ്പെട്ട് ഏറെനാൾ മാറി നിൽക്കേണ്ട സാഹചര്യമൊക്കെ വന്നു. ഒടുവിൽ ഡോക്ടർമാർ പറഞ്ഞു. ഞങ്ങൾ എല്ലാം ശ്രമിച്ചു. ഇനി നിങ്ങൾ പ്രാർത്ഥിക്കു. ദൈവത്തിന് എന്തെങ്കിലും അത്ഭുതം പ്രവർത്തിക്കാൻ കഴിയുമെന്ന്,'

    'അന്ന് മുതലാണ് ദൈവത്തെ കുറിച്ചു കൂടുതൽ ചിന്തിക്കാൻ തുടങ്ങിയത്. വൈദ്യ സഹായം കീഴടങ്ങുകയും പ്രതീക്ഷയിലെന്ന് അവർ പറയുകയും ചെയ്യുമ്പോൾ നമുക്ക് മുന്നിൽ വേറെ വഴിയിൽ വിശ്വസിച്ച് അങ് പ്രാർത്ഥിക്കുകയായിരുന്നു, പ്രാർത്ഥനയ്ക്ക് വലിയ ശക്തിയുണ്ടെന്ന് തിരിച്ചറിയുന്നത് അപ്പോഴാണ്. മനുഷ്യനെയും പ്രപഞ്ചത്തെയും എല്ലാത്തിനെയും സൃഷ്‌ടിച്ച സർവശക്തനായ ഒരു ദൈവത്തിലാണ് ഞാൻ വിശ്വസിക്കുന്നത്,' പ്രേംകുമാർ പറഞ്ഞു.

    കുഞ്ഞിനെ പ്രാർത്ഥനയിൽ അത്ഭുതം പ്രവർത്തിച്ചാണ് യേശു തന്നതാണെന്നാണ് പ്രേംകുമാറിന്റെ ഭാര്യ പറഞ്ഞത്. മകൾക്ക് ഇപ്പോൾ 13 വയസായെന്നും മകളുടെ പേര് ജമൈമ പ്രേം എന്നാണെന്നും ജിഷ പറഞ്ഞു.

    Read more about: prem kumar
    English summary
    Actor Prem Kumar and wife opens up about their wait for a child
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X