For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കഥ കേട്ടതും ഞാന്‍ നിശബ്ദനായി, മനസില്‍ ഒരു ചിന്ത ഉടലെടുത്തു; കുരുതി ചെയ്യാനുള്ള കാരണം പറഞ്ഞ് റോഷന്‍ മാത്യു

  |

  പൃഥ്വിരാജ് വില്ലന്‍ വേഷത്തിലെത്തി ഞെട്ടിച്ച ചിത്രമാണ് കുരുതി. ചിത്രത്തിന്റെ രാഷ്ട്രീയത്തിനെതിരെ ഒരു കോണില്‍ നിന്നും വിമര്‍ശനം ഉയരുമ്പോഴും ചിത്രത്തിന് മികച്ച സ്വീകാര്യ നേടാനും സോഷ്യല്‍ മീഡിയയിലും ആരാധര്‍ക്ക് ഇടയിലും ചര്‍ച്ചയായി മാറാനും സാധിച്ചിട്ടുണ്ട്. ചിത്രത്തില്‍ നായകനായി എത്തിയത് റോഷന്‍ മാത്യുവായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധാനം മനു വാര്യര്‍ ആയിരുന്നു.

  നവവധുവായി അണിഞ്ഞൊരുങ്ങി സാനിയ; ചിത്രങ്ങള്‍ വൈറല്‍

  ചിത്രത്തിലെ നായകനായ റോഷന്‍ മാത്യുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ കഥ പൃഥ്വിരാജ് തനിക്ക് പറഞ്ഞു തരുമ്പോള്‍ താന്‍ കരുതിയിരുന്നത് നായകനായ ഇബ്രഹാമിന്റെ വേം ചെയ്യുക പൃഥ്വിരാജ് ആയിരുന്നുവെന്നാണ് റോഷന്‍ പറയുന്നത്. റോഷന്റെ പോസ്റ്റ് വിശദമായി തന്നെ വായിക്കാം തുടര്‍ന്ന്.

  ''പൃഥ്വിരാജാണ് എനിക്ക് കുരുതിയുടെ കഥ നരേറ്റ് ചെയ്ത് തരുന്നത്. ഈ സമയം എനിക്ക് അഭിമുഖമായി ശ്രദ്ധയോടെ നോക്കിയിരിക്കുകയായിരുന്നു സുപ്രിയ. പൃഥ്വി കഥ പറയുമ്പോള്‍ സ്വാഭാവികമായും ഞാന്‍ കരുതിയിരുന്നത് ഇബ്രഹാമിനെ അവതരിപ്പിക്കുക പൃഥ്വി തന്നെയായിരിക്കും എന്നായിരുന്നു. അതിനാല്‍ ഏത് കഥാപാത്രത്തിന് വേണ്ടിയാകും എന്നെ വിളിച്ചതെന്നായിരുന്നു എന്റെ ചിന്ത. എന്നാല്‍ നരേഷന്‍ കഴിഞ്ഞതും വളരെ കാഷ്വല്‍ ആയി ഞാന്‍ ഇബ്രാഹിമിനെ അവതരിപ്പിക്കണമെന്ന് പൃഥ്വിരാജ് പറയുകയായിരുന്നു''. റോഷന്‍ മാത്യു പറയുന്നു.

  ഞാന്‍ അമ്പരന്ന് പൃഥ്വിയെ തുറിച്ചു നോക്കി. പിന്നെ സുപ്രിയയേയും. കുറച്ച് നേരം ഞാന്‍ ഒന്നും മിണ്ടിയില്ല. അവര്‍ ക്ഷമയോടെ ഞാന്‍ വാക്കുകള്‍ കണ്ടെത്തുന്നതായി കാത്തിരുന്നു, അറിയുന്നൊരു ചിരിയോടെ. ഞാന്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നവര്‍ക്ക് അറിയാമായിരുന്നു. ഇതെല്ലാം ഒരു വലിയ തമാശയാണോ എന്ന് ചിന്തിച്ച് ഞാനവിടെ ഇരിക്കുകയായിരുന്നു. അപ്പോള്‍ എന്റെ മനസിലേക്ക് ഒരു ചിന്ത കടന്നു വന്നുവെന്നാണ് റോഷന്‍ പറയുന്നത്.

  'അപ്പോള്‍ എന്റെ മനസിലൂടെ കടന്നുപോയ ചിന്ത ഇതായിരുന്നു, ഇത്തരത്തില്‍ പരമ്പരാഗത രീതികളെയൊക്കെ വെല്ലുവിളിക്കുന്ന തരത്തില്‍ തീരുമാനങ്ങളെടുക്കുകയും അത് അത്രത്തോളം തന്നെ ബോധ്യത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്ന ഒരേയൊരു നടന്‍-നിര്‍മാതാവ് കൂട്ടുകെട്ടായിരിക്കും ഇവരുടേത്'' എന്നായിരുന്നു ആ ചിന്ത

  നിങ്ങള്‍ രണ്ടു പേര്‍ക്കും ഒപ്പം ഇത് ചെയ്യാന്‍ സാധിച്ചതില്‍ ഞാന്‍ എന്നും കടപ്പെട്ടിരിക്കും. ഇനിയും ഒരുപാടുണ്ടാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞാണ് റോഷന്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. കുരുതിയുടെ ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രങ്ങളും റോഷന്‍ പങ്കുവെക്കുന്നുണ്ട്. പൃ്ഥ്വിരാജിനും സുപ്രിയയ്ക്കും ഒപ്പമുള്ള ചിത്രങ്ങളും റോഷന്‍ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. അതേസമയം റോഷന്റെ പോസ്റ്റിന് കമന്റുമായി പൃഥ്വിരാജും സുപ്രിയയും എത്തിയിട്ടുണ്ട്.

  നിലപാടുകളെക്കുറിച്ച് റോഷൻ മാത്യൂസ് വെളിപ്പെടുത്തുന്നു | FilmiBeat Malayalam

  പൃഥ്വിരാജിനും റോഷന്‍ മാത്യുവിനുമൊപ്പം മാമുക്കോയ, നസ്ലെന്‍, ശ്രിന്ദ, മുരളി ഗോപി, സാഗര്‍ സൂര്യ, ഷൈന്‍ ടോം ചാക്കോ, നവാസ് വള്ളിക്കുന്ന്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മനുഷ്യരിലെ മത വെറിയെക്കുറിച്ചായിരുന്നു ചിത്രം സംസാരിച്ചിരുന്നത്. എന്നാല്‍ ചിത്രം കടുത്ത ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതായി സിനിമയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു. മുസ്ലീങ്ങളെ അക്രമികളും തീവ്രവാദികളുമായി ചിത്രീകരിക്കുന്നു, ഹിന്ദുത്വവാദികളെ തലോടി കടന്നു പോകുന്നുവെന്നുമായിരുന്നു ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനം.

  Also Read: മകള്‍ക്ക് ഒരുമിച്ച് മൂന്ന് മക്കളുണ്ടായി; അമ്മൂമ്മ ആയതിനൊപ്പം മറ്റൊരു സന്തോഷം കൂടി പറഞ്ഞ് ലക്ഷ്മി നായര്‍

  അതേസമയം റോഷന്‍ മാത്യുവിന്റേതായി നിരവധി സിനിമകളാണ് അണിയറയില്‍ തയ്യാറെടുക്കുന്നത്. തമിഴ് അരങ്ങേറ്റമായ കോബ്ര, കൊത്ത്, ചതുരം, കുമാരി, ചേര, ഒരു തെക്കന്‍ തല്ല് കേസ് എന്നിവയാണ് പുതിയ സിനിമകള്‍. ഇതിനിടെ ആലിയ ഭട്ടിനൊപ്പം അഭിനയിക്കുന്ന ഡാര്‍ലിംഗ്‌സ് എന്ന ബോളിവുഡ് ചിത്രത്തിന്റെ ചിത്രീകരണം ഈയ്യടുത്ത് പൂര്‍ത്തിയാക്കിയിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് സിനിമ ലോകം റോഷന്‍ മാത്യുവെന്ന നടനെ ഉറ്റു നോക്കുന്നത്.

  Read more about: roshan mathew
  English summary
  Actor Roshan Mathew Explains Why He Did Kuruthi In An Instagram Post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X