Don't Miss!
- Sports
IND vs NZ: ഗില്ലിന് ഒരു ഫോര്‍മാറ്റ് മാത്രമേ കഴിയൂ! ആത്മവിശ്വാസം തകര്‍ക്കരുത്, ഫാന്‍സ് പറയുന്നു
- News
ബത്തേരിയില്‍ വിദ്യാര്‍ത്ഥിനി ആശുപത്രി പരിസരത്ത് മരിച്ച നിലയില്‍
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Technology
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
മൂത്താപ്പ എന്ന് വിളിച്ചപ്പോള്‍ മമ്മൂക്ക പറഞ്ഞത്; ലാലേട്ടന് വലിച്ച സിഗരറ്റിന്റെ കവര്‍ എനിക്ക് തന്നു!
മലയാള സിനിമയില്‍ നിരവധി ഇളമുറക്കാരുണ്ട്. അതിലൊരാലാണ് ഷഹീന് സിദ്ധീഖ്. നടന് സിദ്ധീഖിന്റെ മകനാണ് ഷഹീന്. അച്ഛന്റെ പാതയിലൂടെ ഷഹീനും സിനിമയിലെത്തുകയായിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിലെ മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ള താരങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് ഷഹീന്.
കൗമുദി മൂവിസിന് നല്കിയ അഭിമുഖത്തിലാണ് ഷഹീന് മനസ് തുറന്നത്. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും പുറമെ മുകേഷ്, ജഗദീഷ് എന്നിവരെക്കുറിച്ചും ഷഹീന് സംസാരിക്കുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന് വിശദമായി.

മോഹന്‍ലാല്‍ സാര്‍ എന്റെ വീട്ടില്‍ ആദ്യമായി വരുന്നത് രാവണപ്രഭു സിനിമയുടെ ഷൂട്ടിനിടെയാണ്. ആ സെറ്റില്‍ നിന്നാണ് അദ്ദേഹം വീട്ടിലേക്ക് വരുന്നത്. അന്ന് ആ പച്ച കളറുള്ള പജേറോവിലാണ് അദ്ദേഹം വന്നത്. രാത്രി സമയത്തായിരുന്നു. ഭക്ഷണമൊക്കെ കഴിച്ച ശേഷമാണ് പോയത്. അത് എനിക്ക് നല്ല ഓര്‍മയുണ്ടെന്നാണ് ഷഹീന് പറയുന്നത്. സംവിധായകന് രഞ്ജിത്ത് തനിക്ക് നല്കിയ സമ്മാനത്തെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.
രഞ്ജിത്ത് അങ്കിള്‍ ഞങ്ങളുടെ വീടുമായി വര്‍ഷങ്ങളായി അടുപ്പമുള്ള ഒരാളാണ്. അന്ന് രഞ്ജിത്ത് അങ്കിള്‍ ചുമ്മാ എനിക്കൊരു സാധനം തന്നു, ഒരു ഡേവിഡോഫ് സിഗരറ്റിന്റെ കവര്‍. രാവണപ്രഭു സിനിമ ഇറങ്ങിയ ശേഷം ഈ കവര്‍ ഭയങ്കര ഫാന്‍സിയായിരുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ വലിച്ച സിഗരറ്റിന്റെ പാക്കറ്റായിരുന്നു എനിക്ക് തന്നത്. സിഗരറ്റുണ്ടായിരുന്നില്ല. സൂക്ഷിച്ചു വച്ചിരുന്നു. പക്ഷെ പിന്നീടെപ്പോഴോ കീറി പോയെന്നാണ് താരം പറയുന്നത്. പിന്നാലെ മമ്മൂട്ടിയെക്കുറിച്ചും ഷഹീന് മനസ് തുറക്കുകയാണ്.
മമ്മൂക്കയെ ഞാന്‍ ആദ്യമായി കാണുന്നത് വാത്സല്യം സിനിമയുടെ സെറ്റില്‍ വെച്ചാണ്. ചെറിയൊരു ഓര്‍മയേ എനിക്കുള്ളൂ. ഒരു ജീപ്പിലാണ് ഞാന്‍ സെറ്റിലേക്ക് പോകുന്നത്. അവിടെ ചെന്ന് മമ്മൂക്കയെ കണ്ടു. മൂത്താപ്പാ എന്നാണ് ഞാന്‍ അദ്ദേഹത്തെ ആദ്യം തന്നെ വിളിക്കുന്നത്. ആ വിളി കേട്ടതും അദ്ദേഹത്തിന് ഭയങ്കര സന്തോഷമായെന്നാണ് ഷഹീന് പറയുന്നത്. അദ്ദേഹവുമായി ഇന്നും ഒരുപാട് അടുപ്പമുണ്ട്. ഉമ്മച്ചിയുടെ കൂടെയാണ് വാത്സല്യത്തിന്റെ സെറ്റിലേക്ക് പോയത്. വാപ്പച്ചിയുടെ ഷൂട്ടൊക്കെ അന്നുണ്ടായിരുന്നുവെന്നും താരപുത്രന് പറയുന്നു.
അതുപോലെ മുകേഷ് അങ്കിളുമായും നല്ല അടുപ്പമാണ്. ശ്രാവണ്‍ മുകേഷും ഞാനും ഒരുമിച്ചാണ് പഠിച്ചത്. ശ്രാവണിനെ പിക്ക് ചെയ്യാന്‍ അദ്ദേഹം ഹോസ്റ്റലില്‍ വരുമായിരുന്നുവെന്നാണ് ഷഹീന് ഓര്‍ക്കുന്നതു. ഞങ്ങളെയൊക്കെ പറ്റിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഒരു ഹോബിയെന്നും താരം പറയുന്നത്. ഹോസ്റ്റലില്‍ വരുമ്പോള്‍ അദ്ദേഹം ലോബിയില്‍ ഇരിക്കും. ശ്രാവണ്‍ സാധനങ്ങള്‍ പാക്ക് ചെയ്യുന്ന സമയമായിരിക്കും. അങ്ങനെ ഞങ്ങള്‍ എല്ലാവരും ചുറ്റും കൂടുമായിരുന്നുവെന്നും ഷഹീന് ഓര്‍ക്കുന്നു.

ചുറ്റിനും നില്ക്കുന്നവരോടായി നിങ്ങള്‍ അടുത്തിടെ ഇറങ്ങിയ സിനിമയൊന്നും കണ്ടില്ലേ എന്നൊക്കെ ചോദിക്കും. ഏത് സിനിമ എന്ന് ചോദിക്കുമ്പോള്‍ ഗോഡ്സില എന്ന് പറയും. ഗോഡ്സില്ലയില്‍ അങ്കിളോ എന്ന് ചോദിക്കുമ്പോള്‍ ഗോഡ്സില്ലയെ ഞാനല്ലേ ഓപ്പറേറ്റ് ചെയ്യുന്നത് എന്നൊക്കെ പറയുമായിരുന്നുവെന്നാണ് ഷഹീന് പറയുന്നത്.
അതുപോലെ ജഗദീഷ് സാറുമായും നല്ല ബന്ധമാണ്. അദ്ദേഹത്തിന് പഠിക്കുന്നവരെ ഭയങ്കര ഇഷ്ടമാണ്. ഒരു ദിവസം വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ പഠിക്കുകയായിരുന്നു. അത് കണ്ടപ്പോള്‍ ഭയങ്കര സന്തോഷമായി. അവനെ വിളിക്കണ്ട. പഠിച്ചോട്ടെ എന്നൊക്കെ പറഞ്ഞുവെന്നാണ് ഷഹീന് പറയുന്നത്. പ്ലസ് ടുവിന് ശേഷം താന്‍ പഠിച്ചത് യുകെയിലായിരുന്നു. അത് അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് വളരെയധികം സന്തോഷമായി. വെക്കേഷനില്‍ ടു ഹരിഹര്‍ നഗറിന്റെ ലൊക്കേഷനില്‍ പോയിരുന്നുവെന്നും അദ്ദേഹം വളരെ സ്നേഹത്തോടെ സംസാരിച്ചുവെന്നും ഷഹീന് പറയുന്നു.
മലയാള സിനിമയില്‍ നിറ സാന്നിധ്യമായി മാറുകയാണ് ഷഹീന്. പത്തേമാരിയിലൂടെയായിരുന്നു അരങ്ങേറ്റം.
-
കരിയർ മാറ്റിമറിച്ചത് ചില ട്വിസ്റ്റുകൾ!, അതുകാരണം സിനിമയിൽ നിന്ന് മാറിനിൽക്കുന്നു എന്ന തോന്നലില്ല: ചാന്ദ്നി!
-
എല്ലാ പ്രതീക്ഷയും കൊടുത്ത് ഭർത്താവിനെ അവസാന നിമിഷം പുറത്താക്കി, ഇടപെട്ട് നയൻതാര; അപമാനിക്കരുതെന്ന് താരം
-
മലയാളം അറിഞ്ഞ് വളരുന്ന മകൾ; അസിനും മകളും കേരളത്തിലെത്തിയപ്പോൾ; ചിത്രങ്ങൾ വൈറൽ