twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവാര്‍ഡ് നേട്ടം കാണാന്‍ അച്ഛന്‍ ഇല്ലെന്ന സങ്കടം, ചാക്കോച്ചന്റെ വാക്കുകള്‍; മനസ് തുറന്ന് സുധീഷ്‌

    |

    മലയാളികളുടെ പ്രിയപ്പെട്ട, തങ്ങളില്‍ ഒരാളെന്നത് പോലെ മലയാളികള്‍ സ്‌നേഹിക്കുന്ന നടനാണ് സുധീഷ്. വര്‍ഷങ്ങളായി മലയാള സിനിമയില്‍ പല കഥാപാത്രങ്ങളായി അദ്ദേഹം നിറഞ്ഞു നില്‍ക്കുന്നുണ്ട്. 34 വര്‍ഷം നീണ്ട ആ കരിയറില്‍ ആദ്യമായി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എത്തിയിരിക്കുകയാണ്. മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരമാണ് സുധീഷിനെ തേടിയെത്തിയത്.

    കൂടുതൽ സുന്ദരിയായി റിമി ടോമി, ചിത്രം വൈറലാവുന്നുകൂടുതൽ സുന്ദരിയായി റിമി ടോമി, ചിത്രം വൈറലാവുന്നു

    തന്റെ പുരസ്‌കാര നേട്ടത്തെക്കുറിച്ചും മറ്റും സുധീഷ് മനസ് തുറക്കുകയാണ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം.

    അച്ഛന്‍ ഉണ്ടായില്ലല്ലോ

    ഈ അവാര്‍ഡ് ലഭിച്ചപ്പോള്‍ ഏറ്റവും വലിയ സങ്കടം അത് കാണാന്‍ അച്ഛന്‍ ഉണ്ടായില്ലല്ലോ എന്നതാണെന്നാണ് സുധീഷ് പറയുന്നത്. തന്റെ വ്യക്തിജീവിതത്തിലും അഭിനയത്തിലും എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ള വ്യക്തി അദ്ദേഹമാണ്. അച്ഛന്‍ കാരണമാണ് താന്‍ സിനിമകള്‍ കാണാന്‍ തുടങ്ങിയതെന്നും സുധീഷ് പറയുന്നു. തന്റെ വീട്ടിന്റെ അടുത്ത് തന്നെ സിനിമാ തിയറ്റര്‍ ഉണ്ടായിരുന്നു. എല്ലാ സിനിമകളും കാണുമായിരുന്നു. അന്നത്തെ കാലത്ത് സിനിമ സംഭവിച്ചിരുന്നത് ചെന്നൈയിലും തിരുവനന്തപുരത്തുമൊക്കെയായിരുന്നുവെന്നും സുധീഷ് പറയുന്നു.

    എവിടെയെങ്കിലും ഇരുന്ന് അച്ഛന്‍

    അച്ഛന് എന്തുകൊണ്ടോ അവിടേക്കു പോയി സിനിമയില്‍ എത്തിപ്പെടാന്‍ താല്‍പ്പര്യം ഇല്ലായിരുന്നു. അഭിനയത്തില്‍ എന്നെക്കാള്‍ എത്രയോ ഉയരത്തില്‍ എത്താന്‍ അച്ഛനു കഴിയുമായിരുന്നു. അച്ഛന്‍ സര്‍ക്കാര്‍ സര്‍വീസിലായിരുന്നു. ഡെപ്യൂട്ടി കലക്ടറായിട്ടാണ് വിരമിച്ചത്. അന്നത്തെ കാലത്ത് സാമ്പത്തിക സുരക്ഷിതത്വമുള്ള ഒരു തൊഴില്‍ നഷ്ടപ്പെടുത്തേണ്ടതില്ല എന്നു കരുതിയിട്ടുണ്ടാകും എന്നാണ് സുധീഷ് പറയുന്നത്. ജോലിക്കൊപ്പം നാടകവും അഭിനയവുമൊക്കെ കൊണ്ടുപോയാല്‍ മതിയെന്ന് അച്ഛന്‍ തീരുമാനം എടുക്കാന്‍ കാരണം അതാകും. അതേസമയം എവിടെയെങ്കിലും ഇരുന്ന് അച്ഛന്‍ ഇതൊക്കെ കാണുകയും തന്നെ അനുഗ്രഹിക്കുകയും ചെയ്യുന്നുണ്ടാകുമെന്നും താരം പറയുന്നു.

    കുഞ്ചാക്കോ ബോബന്‍


    സുധീഷിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചന്റെ ആദ്യ സിനിമയില്‍ സുധീഷുമുണ്ടായിരുന്നു. സംസ്ഥാന പുരസ്‌കാരം സുധീഷിന് ലഭിച്ചപ്പോള്‍ ആദ്യം അഭിനന്ദവുമായി എത്തിയവരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചനുമായുള്ള സൗഹൃദത്തെക്കുറിച്ചും സുധീഷ് മനസ് തുറക്കുകയുണ്ടായി. ഞാന്‍ വളരെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വ്യക്തിത്വമാണ് ചാക്കോച്ചന്റേത്. ആദ്യ സിനിമ മുതല്‍ ഞങ്ങള്‍ തമ്മില്‍ നല്ലൊരു ആത്മബന്ധം ഉണ്ട്. അവാര്‍ഡ് കിട്ടിയപ്പോള്‍ ചാക്കോച്ചന്‍ എഴുതിയ കുറിപ്പ് വായിച്ചാല്‍ നിങ്ങള്‍ക്കു മനസ്സിലാകും അദ്ദേഹം എത്രത്തോളം ഹൃദയത്തില്‍തൊട്ടാണ് അത് എഴുതിയിരിക്കുന്നതെന്ന് എന്നാണ് സുധീഷ് പറയുന്നത്.

    Recommended Video

    Jayasurya's reaction to Winning Best Actor Award For Vellam Movie | FilmiBeat Malayalam
     കൊച്ചൗവ പൗലോ അയ്യപ്പോ കൊയ്‌ലോ


    അതോടൊപ്പം കൊച്ചൗവ പൗലോ അയ്യപ്പോ കൊയ്‌ലോ എന്ന ചിത്രത്തില്‍ ചാക്കോച്ചനൊപ്പം സുധീഷിന്റെ മകന്‍ അഭിനയിച്ചിരുന്നു. ഇതേക്കുറിച്ചും സുധീഷ് മനസ് തുറക്കുന്നുണ്ട്. എഴുത്തു നടക്കുമ്പോള്‍ തന്നെ സിദ്ധാര്‍ഥ് പ്രധാനവേഷത്തില്‍ എന്റെ മകനെയാണ് കാസ്റ്റ് ചെയ്യുന്നതെന്നു പറഞ്ഞിരുന്നു. അതിനു തയാറെടുക്കാനും ആവശ്യപ്പെട്ടിരുന്നു. നായകനായി കാണുന്നത് ചാക്കോച്ചനെയാണെന്നും കഥ പറയാന്‍ കൂടെ വരാമോയെന്നും സിദ്ധു ചോദിച്ചു. ചാക്കോച്ചനും ഞാനും തമ്മില്‍ വലിയ സൗഹൃദം ഉണ്ടെങ്കിലും അദ്ദേഹം സ്റ്റാറായ സമയത്തൊന്നും ഒരു രീതിയിലും ഞാന്‍ ബുദ്ധിമുട്ടിച്ചിട്ടി്‌ല്ലെന്നാണ് സുധീഷ് പറയുന്നത്.

     ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രം പോലുമില്ല, പിന്നെങ്ങനെ ഇത്ര ശത്രുക്കള്‍? മറുപടി നല്‍കി സൂര്യ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രം പോലുമില്ല, പിന്നെങ്ങനെ ഇത്ര ശത്രുക്കള്‍? മറുപടി നല്‍കി സൂര്യ

    സിദ്ധുവിനോടുള്ള സൗഹൃദവും മകന്‍ അഭിനയിക്കുന്നു എന്നതുകൊണ്ടും താന്‍ കഥ പറയാന്‍ കൂടെ വരാമെന്നു സമ്മതിച്ചു.അങ്ങനെ തങ്ങള്‍ ചാക്കോച്ചനെ പോയി കണ്ടു. അദ്ദേഹം ആ സമയത്ത് മറ്റു കുറച്ചു സിനിമകളുടെ തിരക്കിലായിരുന്നു. കുറച്ചുനാള്‍ പ്രതികരണങ്ങള്‍ ഒന്നും ഉണ്ടായില്ല. അങ്ങനെയിരിക്കെ അപ്രതീക്ഷിതമായി ചാക്കോച്ചന്റെ കോള്‍ വന്നു. നമ്മള്‍ ഈ സിനിമ ചെയ്യുന്നു. ഉദയയുടെ ബാനറില്‍ ചാക്കോച്ചന്‍ തന്നെ സിനിമ നിര്‍മ്മിക്കുമെന്നും പറഞ്ഞു. അത് വലിയ സന്തോഷം നല്‍കുന്ന വാര്‍ത്തയായിരുന്നു. സുധീഷ് പറയുന്നു. ഉദയ പോലെ ഒരു ബാനര്‍ തിരിച്ചു വരുമ്പോള്‍ ആ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ അനുഗ്രഹമായി കാണുന്നുവെന്നാണ് സുധീഷ് അഭിപ്രായപ്പെടുന്നത്.

    Read more about: sudheesh kunchacko boban
    English summary
    Actor Sudheesh Opens Up About His State Award And Kunchacko Boban
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X