For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ തെറ്റുകാരനല്ല, കുടുംബത്തിനും മനഃസാക്ഷിയ്ക്കും അതറിയാം, യേശു കൂടെയുണ്ട്: വിജയകുമാര്‍

  |

  മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് വിജയകുമാര്‍. ഒരുകാലത്ത് മലയാള സിനിമയില്‍ സജീവ സാന്നിധ്യമായിരുന്നു വിജയകുമാര്‍. നായകന്റെ കൂടെ നിന്ന് അവസാന നിമിഷം കാലുവാരുന്ന വേഷങ്ങള്‍ ഒരുപാട് അവതരിപ്പിച്ച് കയ്യടി നേടിയിട്ടുള്ള വിജയകുമാര്‍ അതിന്റെ പേരിലാണ് സോഷ്യല്‍ മീഡിയയിലെ ട്രോളുകളിലൊക്കെ നിറഞ്ഞിട്ടുള്ളത്. ഒരിടവേളയ്ക്ക് ശേഷം വിജയകുമാര്‍ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തിയിരുന്നു.

  Also Read: ഭാര്യയെ കൂട്ടി നടന്നത് പേടിച്ചിട്ടല്ല, എംജിയുടെ കൂടെ എപ്പോഴും ലേഖയുണ്ടായിരുന്നതിന്റെ കാരണം പറഞ്ഞ് ഗായകന്‍

  ഇതിനിടെ കഴിഞ്ഞ ദിവസം വിജയകുമാറിന്റെ പേര് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. ആത്മഹത്യാശ്രമ കേസില്‍ വിജയകുമാറിനെ കോടതി കുറ്റമുക്തനാക്കിയെന്നതായിരുന്നു വാര്‍ത്ത. പോലീസ് സ്‌റ്റേഷനില്‍ വച്ച് കടലാസ് മുറിക്കുന്ന കത്തി കൊണ്ട് കൈഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു എന്ന കേസിലാണ് നടനെ കോടതി വെറുതെ വിട്ടത്. 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയായിരുന്നു സംഭവം നടക്കുന്നത്.

  Vijyakumar

  2009 ഫെബ്രുവരി 11 ന് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നതും. എന്നാല്‍ വിജയകുമാര്‍ ഞരമ്പ് മുറിച്ചതിന് വ്യക്തമായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി കോടതി വിജയകുമാറിനെ കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കുകയായിരുന്നു. ഇപ്പോഴിതാ താന്‍ ആ സംഭവത്തില്‍ തെറ്റുകാരനല്ല എന്ന് പറയുകയാണ് വിജയകുമാര്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ഒരുപാട് പൈസ മുടക്കി ഈ കേസിന് പിന്നാലെ പോയത് ഈ ഒരു ദിവസത്തിന് വേണ്ടി ആയിരുന്നു വെന്നാണ് വിജയകുമാര്‍ പറയുന്നത്. എന്റെ മനസ്സാക്ഷിക്കും സമൂഹത്തിനും കുടുംബത്തിനും അറിയാം ഞാന്‍ തെറ്റുകാരനല്ല എന്ന്. അത് ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നതാണ് ഈ വിധിയെന്നും താരം അഭിപ്രായപ്പെടുന്നുണ്ട്. വിധിയില്‍ ഒരുപാട് സന്തോഷമുണ്ടെന്നും താരം പറയുന്നു. ആത്മധൈര്യത്തോടുകൂടി ഈ കേസ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ എന്റെ യേശു തന്നെ സഹായിച്ചു എന്ന് വിശ്വസിക്കുന്നതായും താരം പറയുന്നുണ്ട്.

  അതേസമയം താര സംഘടനനയായ അമ്മയ്‌ക്കെതിരേയും വിജയകുമാര്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. പെണ്ണുപിടിയന്മാരെയും ബലാല്‍സംഗ കേസിലെ പ്രതികളെയും ചേര്‍ത്തുപിടിച്ച് വാരിപ്പുണരുന്ന ഒരു സംഘടനയായി അമ്മ മാറരുതെന്നാണ് നടന്‍ പറയുന്നത്. കുറച്ചുകൂടി ദീര്‍ഘവീക്ഷണത്തിലൂടെ മുന്നോട്ടുപോയാല്‍ സംഘടനയ്ക്ക് നല്ലതെന്നും താരം ഉപദേശമായി പറയുന്നുണ്ട്. അതേസമയം, അവര്‍ക്കിത് വേണമെങ്കില്‍ എടുക്കാം, അല്ലെങ്കില്‍ എടുക്കാതിരിക്കാം എന്നാണ് വിജയകുമാര്‍ പറയുന്നത്.

  കുറ്റമുകത്‌നാക്കിയ വിധി വന്നതിനുശേഷം അമ്മയില്‍നിന്ന് ആരും തന്നെ വിളിച്ചിട്ടില്ലെന്നും താരം പറയുന്നു. അതേസമയം, അമ്മയിലെ 75 ശതമാനം ആളുകള്‍ക്കും കേസുകള്‍ ഉണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും വിജയകുമാര്‍ പറയുന്നുണ്ട്. മാനനഷ്ടക്കേസുകള്‍ കൊടുക്കണമെന്നുണ്ട് എന്നും നടന്‍ വ്യക്തമാക്കി. അതുമായി മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നത്. ഇല്ലാത്ത ഒരു കേസ് കെട്ടിച്ചമച്ച് ഉണ്ടാക്കിയവര്‍ക്കെതിരെ കേസ് നല്‍കുമെന്നാണ് താരം പറയുന്നത്.

  കേരളത്തിലെ ഒരാള്‍ക്ക് എതിരെയും ഇനിയെങ്കിലും ഇത്തരം കേസുകള്‍ ഉണ്ടാവരുത് എന്ന ആഗ്രഹം കൊണ്ടാണ് കേസുമായി മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്നതെന്നാണ് വിജയകുമാര്‍ പറയുന്നത്. ഇല്ലാത്ത ഒരു കേസ് കെട്ടിച്ചമയ്ക്കുക, അതുമായി 13 വര്‍ഷം ഒരാളെ നടത്തിക്കുക, അങ്ങനെ വളരെ മോശം അനുഭവമാണ് തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍നിന്ന് തനിക്കുണ്ടായതെന്നും താരം പറയുന്നു.

  2008 ലേത് പലിശ ഇടപാടുമായി ബന്ധപ്പെട്ട കേസ് ആയിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി എന്നെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷം കേസ് റജിസ്റ്റര്‍ ചെയ്യാതെ ഒരു ദിവസം കരുതല്‍ തടങ്കലില്‍ നിര്‍ത്തുകയായിരുന്നുവെന്നാണ് നടന്‍ വെളിപ്പെടുത്തുന്നത്. ആലുവ സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഒരു കേസ് അവര്‍ പിന്നീട് പറവൂര്‍ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നുവെന്നും താരം ആരോപിക്കുന്നു.

  തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നാണ് അവര്‍ എഴുതി ചേര്‍ത്തത്. ലോകത്ത് മറ്റൊരു ഇടത്തും പോകാതെ തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ ഓടിച്ചെന്ന് ആത്മഹത്യയ്ക്കു ശ്രമിക്കേണ്ട ഗതികേട് ആര്‍ക്കാണ് ഉള്ളത് എന്നും നടന്‍ അഭിമുഖത്തില്‍ ചോദിക്കുന്നുണ്ട്.

  Read more about: vijayakumar
  English summary
  Actor Vijayakumar Says He Is Innocent And Jesus Was With Him In His Fight
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X