For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ പ്രണയിച്ചിരുന്ന സമയത്തും അവന് വേറെ ബന്ധങ്ങളുണ്ടായിരുന്നു; വേണ്ടെന്ന് വച്ച് താനെന്ന് അഞ്ജലി അമീര്‍

  |

  സമൂഹം ഇന്ന് അതിന്റെ അരികുകളിലേക്ക് മാറ്റി നിര്‍ത്തുന്നവരാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍. അവിടെ നിന്നും ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ നായിക എന്ന നിലയിലേക്ക് വളരുകയും വലിയൊരു മാതൃകയും പ്രചോദനവുമായി മാറിയ താരമാണ് അഞ്ജലി അമീര്‍. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥിയായും അഞ്ജലി കയ്യടി നേടിയിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അഞ്ജലി. ഇപ്പോഴിതാ തനിക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് അഞ്ജലി മനസ് തുറക്കുകയാണ്.

  Also Read: വിവാഹത്തിന് മുന്നേ സിന്ദൂരം അണിഞ്ഞെത്തിയ ഐശ്വര്യ! കാരണമെന്തെന്ന് മനസ് തുറന്ന് ഫറ ഖാന്‍

  ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു അഞ്ജലി മനസ് തുറന്നത്. പ്രണയത്തെക്കുറിച്ചായിരുന്നു താരം മനസ് തുറന്നത്. കല്യാണം കഴിക്കണം എന്ന് പറഞ്ഞ് കൂടെക്കൂടിയ ആളില്‍ നിന്നുമുണ്ടായ കയ്‌പ്പേറിയ അനുഭവത്തെക്കുറിച്ചാണ് അഞ്ജലി മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  തനിക്ക് അവനെ കല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ലെന്നും അവനാണ് വിവാഹം കഴിക്കണമെന്ന ആഗ്രഹം പറഞ്ഞ് പുറകേ കൂടിയതെന്നാണ് അഞ്ജലി പറയുന്നത്. താന്‍ നോ പറയുകയായിരുന്നു. ഇങ്ങനെയൊരാള്‍ കല്യാണം കഴിച്ച് കൂടെ താമസിക്കാം എന്ന് പറയുമ്പോള്‍ നീ എന്തിനാണ് നോ പറയുന്നതെന്നായിരുന്നു ബന്ധുക്കള്‍ തന്നോട് ചോദിച്ചതെന്നും അഞ്ജലി പറയുന്നു. എന്നാല്‍ താന്‍ എവിടെയെങ്കിലും പോയാലോ ആരോടെങ്കിലും സംസാരിച്ചാലോ തന്നേയും അവരേയും അടിക്കുന്ന തരത്തിലായിരുന്നു അയാളുടെ സ്വഭാവമെന്നും അഞ്ജലി പറയുന്നു.

  ഒരു പരിപാടിക്കിടെ അയാള്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ അടിച്ചിട്ടുണ്ടെന്നും അഞ്ജലി വെളിപ്പെടുത്തുന്നുണ്ട്. തനിക്ക് ടച്ചപ്പ് ചെയ്തതിനായിരുന്നു തല്ലിയത്. ഇത്തരത്തില്‍ കുറേ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അതേസമയം സ്ത്രീകളെ കാണുമ്പോള്‍ അവന് പോയി സംസാരിക്കാം, എന്നാല്‍ അഞ്ജലി സംസാരിക്കാന്‍ പോയാലാണ് പ്രശ്‌നമെന്നും താരം ചൂണ്ടിക്കാണിക്കുന്നു. തനിക്ക് തുടക്കത്തില്‍ ഇതൊന്നും പ്രശ്‌നമായിരുന്നില്ല, പൊസസീവ്‌നെസ് ഉള്ളത് സ്‌നേഹക്കൂടുതല്‍ ആണെന്നായിരുന്നു താന്‍ കരുതിയിരുന്നതെന്നും അഞ്ജലി പറയുന്നു.

  പിന്നീട് ഇയാള്‍ തന്നെ ഫ്‌ളാറ്റില്‍ പൂട്ടിയിടുകയുണ്ടായെന്നും ആ സമയത്ത് സുഹൃത്തുക്കളാണ് തന്നെ രക്ഷിച്ചതെന്നും അഞ്ജലി പറയുന്നു. താന്‍ താമസിച്ചിരുന്ന സ്ഥലത്ത് വന്ന് തന്നെ ഉപദ്രവിക്കുകയും ചെയ്തതായി താരം പറയുന്നു. എന്തായാലും നീ എന്റെ കൂടെ ജീവിക്കുന്നില്ലല്ലോയെന്ന് പറഞ്ഞായിരുന്നു ഉപദ്രവിച്ചതെന്നും ഇതോടെ താന്‍ പോലീസില്‍ പരാതി നല്‍കിയെന്നും അഞ്ജലി പറയുന്നു. അതേസമയം ഇത്തരം സംഭവങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് വേണഅട പരിഗണന നിയമസംവിധാനത്തില്‍ നിന്നും ലഭിക്കുന്നില്ലെന്നാണ് തനിക്ക് തോന്നിയതെന്നും അഞ്ജലി പറയുന്നു.

  പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview

  പൊറുതി മുട്ടിയിട്ടാണ് താന്‍ അവനെ ഒഴിവാക്കിയതെന്നാണ് അഞ്ജലി പറയുന്നത്. തന്നെ പ്രണയിച്ചിരുന്ന സമയത്തും അവന് വേറെ ബന്ധങ്ങളുണ്ടായിരുന്നുവെന്നും വയനാട്ടില്‍ പോയി എന്‍ഗേജ്‌മെന്റ് നടത്തിയിരുന്നുവെന്നും അഞ്ജലി പറയുന്നു. അവന് ആത്മാര്‍ത്ഥയുള്ളതായി താന്‍ വിശ്വസിക്കുന്നില്ലെന്നും താരം പറയുന്നു. നേരത്തെ തന്റെ കാമുകനെതിരെ അഞ്ജലി സോഷ്യല്‍ മീഡിയയിലെ ലൈവ് വീഡിയോയിലൂടെ രംഗത്തെത്തിയത് വലിയ വാര്‍ത്തയായി മാറിയിരുന്നു.

  Also Read: അവന്റെ പെർഫോമൻസ് കണ്ടപ്പോഴേ ഞാൻ പ്രതീക്ഷിച്ചതാ; റിയാസ് ജയിലിലായതിനെപ്പറ്റി ധന്യ

  ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ നായിക എന്ന വിശേഷണത്തിന് സ്വന്തക്കാരിയാണ് അഞ്ജലി അമീര്‍. പേരന്‍പിലൂടെയാണ് അഞ്ജലി കയ്യടി നേടുന്നത്. പിന്നീടാണ് താരം ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലേക്ക് എത്തുന്നത്. എന്നാല്‍ ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് താരത്തിന് പാതിവഴിയില്‍ ഷോയില്‍ നിന്നും പിന്മാറേണ്ടി വരികയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ ചിത്രങ്ങളും പോസ്റ്റുകളും വൈറലായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയുടെ നിരന്തര അധിക്ഷേപങ്ങള്‍ക്ക് ഒരിടയ്ക്ക് അഞ്ജലി ഇരയായിരുന്നു. എന്നാല്‍ അതിനെയെല്ലാം ശക്തമായി നേരിട്ടു കൊണ്ട് ജീവിത വിജയം നേടുകയായിരുന്നു അഞ്ജലി.

  Read more about: anjali ameer
  English summary
  Actress Anjali Ameer Opens Up About Heartbreaking Love Story In Oru Kodi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X